"എന്‍റെ മഴയ്ക്ക്,..........(06.05.2012)
- Get link
- X
- Other Apps
വര്‍ണ്ണങ്ങള്‍നിറഞ്ഞ കുടയുടെ നിഴലില്‍ ആ പുലര്‍ക്കാലത്ത് ഞാന്‍
നിന്നെലെയ്ക്കിറങ്ങിയത് സുഗന്ധങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്തതിനുശേഷം നീ
ബാക്കിയാക്കിയ കുടമുല്ലപൂക്കള്‍ തേടിയായിരുന്നു!!എന്‍റെ കാലടികളോടിണങ്ങിയ
നിന്‍റെ താളങ്ങളെ തുള്ളിച്ചാടി ആസ്വദിക്കുമ്പോള്‍ മുന്‍ നിരയില്‍
അവശേഷിച്ചിരുന്ന ഒറ്റപ്പല്ല്കാണിച്ച് നിനക്ക് ഞാന്‍ തന്ന ആ ചിരികളും
മുല്ലപ്പൂക്കളുടെ ആ നറു മണത്തോടൊപ്പം നീ ഇപ്പോഴും സൂക്ഷിച്ച്
വെച്ചിട്ടുണ്ടാകുമോ??!
സുഗന്ധത്തിനോപ്പം മുഴുവന്‍ പൂക്കളെയും നീ
തല്ലിക്കൊഴിചിരിക്കുന്നുയെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്‍റെ ശബ്ദം എനിക്ക്
കളിയാക്കിച്ചിരിക്കുന്ന കളിത്തോഴന്‍റെയായിരുന്നു !! അന്ന് കെറുവിച്ച്
വീര്‍പ്പിച്ചു പിടിച്ചിരുന്ന കവിലുകളിലെയ്ക്ക് ഇണക്കത്തിനായി തലോടിയ
നിന്‍റെ കൈകളെ ഞാന്‍ തട്ടിത്തെറിപ്പിച്ചിരുന്നു, ഹ ഹ എനിക്കറിയാം നീ ആ
നിമിഷങ്ങളും മറന്നിട്ടുണ്ടാവില്ലയെന്ന് ,നിന്നെ തോല്പ്പിക്കാനായി അച്ഛന്‍
തലേന്ന്തന്നെ താലത്തില്‍ കരുതിയിരുന്ന സുഗന്ധമുള്ള മുല്ലമൊട്ടുകള്‍
വിരിഞ്ഞുണ്ടായ പൂക്കള്‍ ഉയര്‍ത്തിക്കാണിച്ചു ,നിന്നെ കൈകൊട്ടിക്കളിയാക്കിയ ആ
നിമിഷത്തിലും നീ എന്‍റെ പദതാളത്തോട് ചേര്‍ന്ന നിന്‍റെ സൌഹൃദത്തിന്റെ
പുണ്യത്തിന്റെ നിറവിലാണ് എന്നും ഞാന്‍!!

Comments