updated status

ഈ മകരമാസസന്ധ്യ ഒരു മഴനനയാന്‍ ഒരുങ്ങുകയാണ് ....
അതിനുമുന്നോടിയായി തൂവിപോയ മഴത്തുള്ളികള്‍ ഉണര്‍ത്തിയ പുതുമണ്ണിന്റെ ഗന്ധം ഇവിടെയൊക്കെ നിറയുന്നുണ്ട് ....!
ഈ മണം ഉയരുമ്പോഴണത്രേ പാമ്പുകള്‍ ഇണചേരുന്നത് ...,
നിലവിളക്കു തിരിതാഴ്ത്തി !
കരന്റ്ടുബില്ലിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ അമ്മ .........
തന്‍റെ ഓട്ടോഗ്രാഫിനെകുറിച്ച് വാചാലയാകുന്ന അനിയത്തി ...
പടിഞ്ഞാറെ പ്ലാവിന്‍റെ ഇത്തവണത്തെ കന്നിചക്ക , പുഴുക്കാക്കി ഇത്തിരി കടുമാങ്ങയും കൂട്ടി തിണ്ണയിലേയ്ക്ക് ഇരിക്കാന്‍ തുടങ്ങുകയാണ് ഞാന്‍ തിരികെ എഴുന്നേല്‍ക്കുംമുന്‍പ് അവള്‍- എന്‍റെ പ്രിയപ്പെട്ട മഴ പെയ്തൊഴിയും എന്ന പ്രതീക്ഷയോടെ

Comments

ajith said…
മഴയോ
പുതുമണ്ണോ
ഇപ്പോഴോ

നന്നായി

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................