"ശുഭം എന്നുകരുതി വരവേറ്റ ഇന്നത്തെ പുലരിയില്‍ ആദ്യംഎത്തിയത് തികച്ചും അശുഭകരമായ വാര്‍ത്ത എന്റെ വളരെ അടുത്ത സുഹൃത്ത് ലിനോയുടെ അച്ഛന് മരിച്ചിരിക്കുന്നു!!ഇന്നലെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ് ,പിന്നീട് ആ ഉറക്കത്തില്‍ നിന്നും ഉണനര്ന്നില്ലത്രേ!!! മരണം രംഗബോധമില്ലാത്ത കോമാളിയായി ആ ഇരുട്ടിന്റെ മറവിലൂടെ എപ്പോഴോ കടന്നു ചെന്നിരിക്കുന്നു...ഒരിക്കലും കണ്ടിട്ടിട്ടില്ലാത്ത ലിനോയുടെ അപ്പായി'അല്ല ലിനോ എന്ന 'മാഷ്' എന്ന് ഞാന്‍ വിളിക്കുന്ന എന്റെ സുഹൃത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് മനസ്സില്നീറുന്നതു....ഒരേഒരു മകനാണ് മാഷിന്റെ പ്രതീക്ഷളുടെ സ്വപ്നങ്ങളുടെകടയ്ക്കല് എവിടെയോ ഒരു വെട്ടുവീണിട്ടുണ്ടാകും !!വാര്‍ത്ത നല്കിയ ഞെട്ടല്‍ മാറും മുന്‍പ് അതെ വാര്‍ത്തയുമായി വീണ്ടും കോളുകള്‍ വന്നു .... ".സൗഹൃദസംഭാഷണങ്ങളില്‍ നമ്മള് വാചാലരാണ് പക്ഷെ സത്യം പറയാല്ലോ മാഷേ, ഇപ്പോള്‍ മാഷിനോട് പറയാന്‍ എനിക്ക് ഒരു വാക്ക്പോലും ഇല്ല ....ഞാന്‍ കുറെതിരഞ്ഞു ഇല്ല മാഷേ ഒന്നും ഇല്ല.....!! ശബ്ദങ്ങളില്ലാത്ത വാക്കുകളില്ലാത്ത ഒരുപിടി ഓര്‍മകളുടെ വറചട്ടിയിലാണ്ഞാന് തളര്‍ച്ചയുള്ള ...വിറയാര്‍ന്ന ചൂട് എന്‍...
ഭാരതീയ സമൂഹത്തിന്റെ തൊട്ടാല്‍പൊള്ളുന്ന ഒരു വിഷയമാണല്ലോ ജാതിയുംമതവും, എനിക്ക് തോന്നുന്നു ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുള്ള ഒരു വിഷയവും അല്ലേ?? ഒരു രാഷ്ട്രീയകൊലകൊമ്പനും ഇതില്‍ കൈകടത്താന്‍ ഒന്നറയ്ക്കും, രാഷ്ട്രീയ മേഖലയിലെ മാത്രമല്ല ആത് മേഖലയിലും ഇതുതന്നെ അവസ്ഥ, ഇനി എന്തെങ്കിലും പറയാന്‍ തുനിഞ്ഞു ഇറങ്ങിയിട്ടുന്ടെങ്കില്‍ , വെള്ളം കുടിച്ചേ മടങ്ങിയിട്ടും ഉണ്ടാവുകയുള്ളൂ ...."കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വാങ്ങികൂട്ടുന്നതു അനാവശ്യമായ ആനുകൂല്യങ്ങളാണ്" എന്നാ ഒരേഒരു വാചകത്തില്‍ ബഹുമാനപ്പെട്ട എ.കെ ആന്റണി സാറിന്ഉപേഷിക്കേണ്ടിവന്നത് കേരളത്തിന്റെ മുഖ്യമന്ത്രിപദമായിരുന്നു; എനിക്കും സംസാരിക്കാനുള്ളതും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ !! ആമുഖമായി പറഞ്ഞു കൊള്ളട്ടെ .. പ്രാചിനഭാരതത്തില് കൊടികുത്തിവാണ ജാതിവ്യവസ്ഥയുടെ പ്രത്യാഖാതങ്ങള്‍ നികത്തി എല്ലാ മതവിഭാഗങ്ങളെയും ഒരേ നിലവാരത്തില്‍ കൊണ്ട് വരുന്നതിനാണ് ... 45വര്‍ഷത്തേയ്ക്ക് ജാതി അടിസ്ഥാനത്തിലുള്ള സംരക്ഷിതവിവേചന ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്തത്...കഴിഞ്ഞു വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോഴും , ഈ അടിസ്ഥാനപരതയെ ഒന്നഴിച്ചു ണിയാനുള്ള ധൈര്യം ...
Comments