ആ വലിയ കുങ്കുമപൊട്ട്

 ഒരിക്കൽ നെറ്റിയിൽ ചിരിക്കുന്ന പൊട്ടുകളെക്കുറിച്ച് എഴുതിയ പോസ്റ്റിൽ വലിയകുങ്കുമപൊട്ട് തൊടുന്ന സരസമ്മടീച്ചറെക്കുറിച്ച് പറഞ്ഞിരുന്നു !ഇന്ന് ആ പൊട്ട് ഞാൻ വീണ്ടുംകണ്ടു ,
പഠിച്ച അതേ സ്കൂളിൽ അധ്യാപികയായി ജോലികിട്ടിയത് വല്യഭാഗ്യമായിയെന്ന് പലരും പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പക്ഷേ ഇപ്പോൾ .......
എന്നെ പഠിപ്പിച്ച ഒരു ടീച്ചറും(ചന്ദ്രമ്മ) ഇപ്പോൾ അവിടെയുണ്ട്..
സരസമ്മ ടീച്ചറിന്റെ ചിരിയ്ക്ക് ഭംഗിതെല്ലുംകുറഞ്ഞിട്ടില്ല !,
ക്ലാസ്സിൽവന്ന് വീട്ടുകാര്യങ്ങളും വിശേഷങ്ങളും ഓർമ്മകളും പങ്കുവെച്ച് സംസാരിച്ചിരുന്ന മ്മൂന്നാംക്ലാസ്സിലെ എന്റെ ടീച്ചർ !

ടീച്ചർ മലപ്പുറം സ്കൂളിൽ ജോലിചെയ്യുമ്പോൾ ക്കൂട്ടൂക്കാരോന്നിച്ച് താമസിച്ചിരുന്നതും വൈകുന്നേരം കപ്പയുംമീനും ഉണ്ടാക്കികഴിച്ച് കൈപോലും കഴുകാൻ മിനക്കെടാതെ വർത്തമാനം പറഞ്ഞിരുന്ന കഥകൾ ഇപ്പോഴും ഓർക്കുന്നു എന്നുപറയുമ്പോൾ ടീച്ചറിന്റെ കണ്ണുകൾ വിടർന്നു "നീ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ ". എന്റെ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ടീച്ചർ ഇടയ്ക്ക് തിരക്കി "വേറൊരു ശരണ്യ ഉണ്ടായിരുന്നല്ലോ ഈ പടത്തിനടുത്ത് ,അമ്പലത്തിനുതാഴഭാഗത്തായി.....അവൾടെ അച്ഛൻ മരിച്ചതൊക്കെ ഞാൻ ഓർക്കുന്നുണ്ട് "
"അത് ഞാൻ തന്നെയാണ് ടീച്ചർ......."എന്റെ ശബ്ദം ഇത്തിരി ഉയർന്നോയെന്തോ ?!വീണ്ടും കണ്ണുകൾ വിടർത്തുമ്പോൾ ടീച്ചർ പറയുന്നുണ്ടായിരുന്നു "നീ ഒരുപാട് മാറിപോയി ....."

പിന്നീട് ക്ലാസ്സിലെത്തിയ ടീച്ചർഎന്റെ കുട്ടിപട്ടാളത്തിന്റെ വിശേഷങ്ങൾ തിരക്കി, ടീച്ചർ തന്റെ മക്കളെക്കുറിച്ച് വാചാലയകവേ ഞാൻ പറഞ്ഞു "പണ്ട് ടീച്ചറിന്റെ മോൻ ഫെയർ&ലവ് ലി പുരട്ടിയത്തിന്റെ തമാശ ഇപ്പോഴും ഓർമയുണ്ട് "
പണ്ടത്തെപോലെ വിശാലമായ ഒരു ചിരിയടക്കി ടീച്ചർ പറഞ്ഞു "അവൻ ഇപ്പോഴും അത് പുരട്ടുന്നുണ്ട്..."
( പഴയപോസ്റ്റ്‌ - http://saranya--mohan.blogspot.in/2012/01/blog-post_22.html

Comments

ajith said…
ഓര്‍മ്മപ്പുസ്തകത്താളുകള്‍ തുറക്കുമ്പോള്‍...

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................