മൂന്നുവയസുളള ഒരു കുഞ്ഞിനെ കാമവെറിയോടെ നോക്കിയവനെ മനുഷ്യനെന്ന് വിളിക്കരുത്, അവനെ വിളിക്കാന്‍ ഒരുപാട് മറ്റുപേരുകള്‍ വേറെയുള്ളപ്പോള്‍......

കഴിഞ്ഞദിവസം എറണാകുളത്ത്‌ വഴിയരികില്‍ നിരന്നിരുന്ന കടുത്തവര്‍ണ്ണങ്ങള്‍ കൂടിക്കുഴഞ്ഞകാഴ്ച സമ്മാനിച്ച ഒരു നാടോടികൂട്ടം, അവര്‍ക്കിടയിലും എത്ര കുരുന്നുകള്‍ !!
അമ്മയുടെ അരികിലേയ്ക്ക് മണ്ണിലൂടെ മുട്ടില്‍ഇഴഞ്ഞു വരുന്ന കുഞ്ഞിനെ ഞാന്‍ പലതവണ തിരിഞ്ഞു നോക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു "മിടുക്കി വാവ ", ഞാന്‍ വീണ്ടും നിരീക്ഷണം തുടരുമ്പോള്‍
സഹോദരന്‍ പറയുകയുണ്ടായി"ഇവളുടെ നോട്ടംകണ്ടിട്ട്  അടുത്ത കഥ ഇവിടുന്നുതന്നെയെന്ന് തോന്നുന്നു "
ഉറക്കെചിരിക്കവേ സുഹൃത്ത് കൂട്ടിചേര്‍ത്തു "ഹെന്തുചെയ്യാം അതും നമ്മളുതന്നെ വായിക്കേണ്ടി വരുമല്ലോ!"
ചമ്മലുമറച്ചുകൊണ്ട് ഞാന്‍ ചടുലതയില്‍ പറഞ്ഞു "ഹേയ് ... ഇല്ല "
ഏകദേശം പതിഞ്ചോളംപ്രായമുള്ള ,ചുവന്നചേല ചുറ്റി, സീമന്തരേഖയില്‍ കുങ്കുമം വാരിപ്പൊത്തി നിന്നിരുന്ന ഒരുവള്‍ അടുത്തുനിന്ന മനുഷ്യനോട് കയര്‍ത്തുസംസാരിക്കുന്നു,ഞങ്ങള്
‍ മുന്നോട്ട് നടന്നുപോന്നപ്പോഴും ആ ശബ്ദം പിന്തുടരുന്നുണ്ടായിരുന്നു ഏതാനും മിനിറ്റുകള്‍ മാത്രം !
പിന്നീട് രണ്ടുദിവസം കഴിഞ്ഞു പത്രവാര്‍ത്ത കണ്ടപ്പോഴാണ്  ആ ശബ്ദം വീണ്ടും ! ഉറക്കെനിലവിളിച്ചിട്ടും ആരും ശ്രദ്ധിക്കാത്ത ആ കുരുന്ന് ഇപ്പോഴും എന്‍റെ മനസിന്‍റെ വിറയലോടെ  മുട്ടിലിഴയുകയാണ് . !

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................