"മകരമഞ്ഞില്‍ ഇലകള്‍കൊഴിച്ച് ഞരമ്പുകള്‍ തെളിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍, അവയിലൊന്നിന്‍റെ ചില്ലയിലോയെന്നു സംശയിത്തക്കവിധത്തില്‍ നിലാവ്കൊഴിച്ചുനില്ക്കുന്ന നമ്മുടെ അമ്പിളിഅമ്മാവനെ നോക്കിയിരിക്കുകയായിരുന്നു ഇന്നത്തെ പവര്‍കട്ട് സമയത്ത് ,
മൊബൈലില്‍ ഫോട്ടോപകര്‍ത്തി അനിയത്തി ആശങ്കപ്പെട്ടു "ശ്ശോ.. നേരിട്ട് കാണുന്നത്ര ഭംഗിയില്ലല്ലോ ഇതില്‍"
അമ്മ ഇടയ്ക്ക്പറഞ്ഞു "മുറ്റത്തുനിന്ന് കയറിവാ, ഇപ്പോള്‍ 'ബ്ലാക്ക്‌മാന്‍' കഥകളെ കേള്‍ക്കാനുള്ള്‌.." (ഇടയ്ക്ക് പറഞ്ഞുകേട്ട ഒന്നുരണ്ട് പ്രസ്തുത കഥകള്‍ - അതോടെ അനിയത്തി ഫോട്ടോഗ്രഫി നിര്‍ത്തി)

ഒരു പഴയ പാട്ട് ഓര്‍മവരുന്നു-
 
♩ ♪ ♫ ♬ ♭ ♮ ♯ 
"കുംഭമാസ നിലാവു പോലെ
കുമാരിമാരുടെ ഹൃദയം
തെളിയുന്നതെപ്പോഴെന്നറിയില്ല
ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ)

ചന്ദ്രകാന്തക്കല്ലു പോലെ
ചാരുമുഖി തന്നധരം (ചന്ദ്രകാന്ത)
ഉരുകുന്നതെപ്പോഴെന്നറിയില്ല
ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല
ചിരിക്കും ചിലപ്പോൾ
ചതിക്കും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ)

തെന്നലാട്ടും ദീപം പോലെ
സുന്ദരിമാരുടെ പ്രണയം (തെന്നലാട്ടും)
ആളുന്നതെപ്പോഴെന്നറിയില്ല
അണയുന്നതെപ്പോഴെന്നറിയില്ല
വിറയ്ക്കും ചിലപ്പോൾ
വിതുമ്പും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ) 
Movie Lottery Ticket (1970)
Movie Director AB Raj
Lyrics Sreekumaran Thampi
Music V Dakshinamoorthy
Singers KJ Yesudas
 
"

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................