"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-



"പാറുവിന്‍റെ പാപ്പന്‍ ആന്മഹത്യചെയ്തു "-
അതെ....ഇന്നാണ്(22-09-2012)സംഭവം അറിഞ്ഞപ്പോള്‍ പാറു കരഞ്ഞില്ല !! പാറുവിന്‍റെ ഒരേയൊരു പാപ്പാനാണ് കക്ഷി - (അച്ഛന്റെ കസിന്‍)  കാരണം അവള്‍ക്കു  ആ ചെല്ലപ്പേര് അയാള്‍ സമ്മാനിച്ചതാണ്‌, ആരും അത് ഏറ്റുപിടിച്ചതുമില്ല !! പക്ഷെ ഈ പപ്പനെ അറിയാത്ത ഒരു സുഹൃത്തും അവള്‍ക്കു പേരിട്ടത് ഇങ്ങനെയായിരുന്നു- പാറു.

പാപ്പനും പാറുവിനുംമിടയിലെ സവിശേഷ ബന്ധത്തിന്റെ ഓര്‍മകളേക്കാള്‍ പറഞ്ഞുകേട്ട അറിവുകളാണ് അവള്‍ക്കു  കൂടുതല്‍, ഉറ്റമിത്രം കൂടിയായിരുന്ന അവളുടെ അച്ഛനും പ്രസ്തുത പാപ്പാനും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ തുടങ്ങിയ ആന്മബന്ധം!!

സ്ഥലങ്ങളുടെ അകലംകൂടി, അവളുടെ അച്ഛന്‍മരിച്ചു .
കുഞ്ഞിപ്പാറു വളരുകയായിരുന്നു , അവളുടെ കാഴ്ച്ചയില്‍ രക്തബന്ധങ്ങളാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്...!
പഴംകഥകള്‍ പറയുന്ന പ)പ്പനോട്  അവള്‍ക്കു നേരില്‍ കാണുമ്പോഴുള്ള കൃത്രിമപുഞ്ചിരി എന്നൊരു കടപ്പാട് മാത്രം അവശേഷിച്ചു.....!!

കൂടിചേരലുകളില്‍ പഴംകഥകള്‍ അവളുടെ അമ്മയടക്കം പലരും വീണ്ടുംവീണ്ടും കുടഞ്ഞിടുന്നുണ്ടായിരുന്നു- ആദ്യമായി പാപ്പന്‍ കൈയിലെടുത്ത കുഞ്ഞ്, കിലോമീറ്ററുകളോളം യാത്ര ചെയ്ത് പാറുവിനെ കാണനെത്തിയതും പാപ്പനെ കാണുമ്പോഴുള്ള കുഞ്ഞിപ്പാറുവിന്റെ ആഹ്ലാദപ്രകടനങ്ങളും പിന്നെ, മുടങ്ങാതെയെത്തിച്ചിരുന്ന സമ്മാനങ്ങള്‍, വലിയൊരു അപകടത്തില്‍ തലച്ചോറിനു പരിക്കേറ്റുകിടന്ന പാപ്പന്‍ ആകെ തിരിച്ചറിഞ്ഞത് പാറുവിനെ ആയിരുന്നത്രെ!!

പാപ്പനും കുടുംബമായി...തന്റെ ആണ്‍മക്കളെ ചൂണ്ടി അയാള്‍ ഒരിക്കല്‍ പറഞ്ഞു "നിന്നെ പോലെ ഒന്നിനെ ദൈവം തന്നില്ല... എന്തിനാണല്ലേ പപ്പാന് പാറുവില്ലേ" പറയുമ്പോള്‍ അയാളുടെ ശബ്ദത്തിന് നനവ്‌, കൃത്രിമ ചിരി എറിഞ്ഞിട്ടു അവള്‍ ഓടിപ്പോകുകയാണ് ചെയ്തത്! പിന്നീടും ഒരിക്കല്‍ അയാളോട് അങ്ങനെ പ്രതികരിച്ചു , അന്ന് അവളോട്‌ ഒരു ഉമ്മ ചോദിച്ചപ്പോള്‍, അച്ഛമ്മ കൂട്ടിചേര്‍ത്തു "അവള് വല്യപെണ്ണായി പോയെടാ  നീ എടുത്തോണ്ട്  നടന്ന കാലമൊക്കെ പോയി ". ചിരിച്ചെങ്കിലും ആള്‍ക്ക് സങ്കടമായിയെന്ന് പിന്നിട് ആരോ അവളോട്‌ പറഞ്ഞിരുന്നു.

പിന്നിട് കാണുമ്പോഴെല്ലാം അയാള്‍ക്ക് മദ്യത്തിന്റെ മണമായിരുന്നു, അവള്‍ കൂടുതല്‍ അകന്നുനിന്നപ്പോഴും അയാള്‍ വാത്സല്യം കുറഞ്ഞില്ല...ചിന്തിക്കാനുള്ള പക്വതയില്‍ അവള്‍ അത് വേര്‍തിരിചെടുക്കുന്നത് കൌമാരത്തിന്‍റെ നിശബ്ദത ആഗ്രഹിച്ചു തുടങ്ങിയ സമയത്തായിരുന്നു,അപ്പോള്‍  അവള്‍ കൈമാറിയ ചിരികളില്‍ ആന്മാര്‍ഥത ഉണ്ടായിരുന്നുനെങ്കിലും അയാള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ പരിഭവം പറയില്ലായിരുന്നല്ലോ,

വാചാലനായിരുന്ന അയാളെ നിശബ്ദനായി കാണുമ്പോള്‍ അവള്‍ രോഗകിടക്കയില്‍ മരണംമാത്രം പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു!
പിന്നിടുള്ള കണ്ടുമുട്ടലുകളില്‍ അയാള്‍ പരിഭവം പറഞ്ഞില്ല, രണ്ടു ദിവസംമുന്‍പ് വീണ്ടുമൊരു കണ്ടുമുട്ടല്‍ "മിഠ)യി വാങ്ങിക്കോ " നീട്ടിയ നോട്ടിലെയ്ക്ക് നോക്കി "വേണ്ടാ" എന്നുംപറഞ്ഞ്‌ കണ്ണ് നിറയ്ക്കാന്‍ അവസരം ഉണ്ടാക്കേണ്ടിയിരുന്നില്ല; ഉം...അതേ,പ്രസ്തുത പാറു ഞാന്‍തന്നെ.... കണ്ണീരിന്റെയും വാക്കുകളുടെയും അകമ്പടി ലഭിക്കാത്ത....പേരറിയാത്ത ഏതോ ഒരു വികാരത്തില്‍ ഞാന്‍ എഴുതി  ചുരുക്കുകയാണ്.

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................