അല്‍ഷിമേഴ്‌സ് ദിനം.... !

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.... !
ജീവനുള്ള ശരീരം മാത്രം അവശേപ്പിച്ചു ,സഹയാത്രികരോട്‌ ഒരു യാത്ര പോലും പറയാനാവതെയുള്ള മനസിന്‍റെ മടക്കയാത്ര !!
ജീവിതനശ്വരത -നിസഹായത ! അഹങ്കാരത്തിന്‍റെ അവസാനവേരും പിഴുതുകളയാന്‍ സാധിക്കുന്ന ഒരു ഓര്‍മപെടുത്തല്‍.


1907-ല്‍ ഡോ. അല്‍ഷിമേഴ്‌സ് 57വയസുള്ള ഒരു സ്ത്രിയില്‍ ഈ രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തി, അമേരികന്‍ പ്രസിഡന്റ്ടു ആയിരുന്ന റോണാള്‍ഡു ലീഗണ്‍ ആണ് പ്രസ്തുതരോഗം പിടിപെട്ട പ്രശസ്തന്‍.

ഇതൊരു രോഗമല്ല ഒരു വ്യക്തിയുടെ ഓര്‍മകളെല്ലാം നഷ്ട്ടപെട്ടു പോകുന്ന അവസ്ഥ.വില്ലനായി മറവിയും ഭ്രാന്തനായി രോഗിയും ഇവിടെ ഒളിച്ചുകളിക്കു കയാണ്!
അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,ഇതിന്‍റെ യഥാര്‍ത്ഥ കാരണം ആധുനിക വൈദ്യശാസ്ത്രത്തിനും അഞാതമാണ്! രോഗിയ്ക്കല്ല ഒപ്പമുള്ളവര്‍ക്ക്‌ ചികിത്സ നല്‍കേണ്ട വിചിത്ര രോഗം-അല്‍ഷിമേഴ്‌സ് !

ഓര്‍മകളുടെ വരമ്പില്‍നിന്നും തെന്നിമാറിയ ജീവനുകള്‍ നമ്മുടെ ജീവിതപാതയില്‍ എവിടെയെങ്കിലും മുന്നിലെത്തപെട്ടാല്‍ ഒരു കൈ നീട്ടാന്‍ മടി കാണിക്കാതിരിക്കാം........മറക്കാതിരിക്കാം നാളെ ഒരുപക്ഷെ നമ്മളില്‍ ഒരാളും................

Comments

ajith said…
ഓര്‍മ്മയുള്ളവര്‍ ഓര്‍മ്മയില്ലാത്തവരെ ഓര്‍മ്മിക്കണം

സമയോചിതമായൊരു കുറിപ്പ്. താങ്ക്സ്
ഓര്‍മ്മകള്‍ വിടപറയുന്ന കാലം ...അങ്ങിനെയൊന്നു സംഭവിക്കാതിരിക്കട്ടെ ആര്‍ക്കും ...എന്നുമാത്രം പ്രാര്‍ത്ഥിക്കുന്നു

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....