കട്ടന്‍ക്കാപ്പി
ഇതുപോലെ... മഴയില്‍, മടിപിടിച്ചിരിക്കുമ്പോള്‍ ആ കാപ്പി'യെ ക്കുറിച്ച് ഓര്‍ക്കാറുണ്ട്, അതെനിക്ക് വെറും കാപ്പി അല്ല, 'പാലാ'കാപ്പി ആണ്.. അച്ഛന്റെ വീട്ടില്‍ ഇപ്പോഴും ഉണ്ടാകാറുള്ള പ്രസ്തുത 'കാപ്പി'.കടുപ്പം കുറച്ച് പാലാമ്മ(അച്ഛമ്മ), അല്ലെങ്കില്‍ ചിറ്റ തിളപ്പിചിടുന്ന ഈ കാപ്പിയാണ് അവിടുത്തെ കുടിവെള്ളം. അടുപ്പിന്‍പാദത്തിലാണ് സ്ഥിരവാസം...പലാമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഇപ്പോഴും ചെറിയ അനച്ച(ചൂട്) ഉണ്ടാവും"

അമ്മവീട്ടിലെ ആദ്യപേരക്കുട്ടി എന്നനിലയിലും ഏകപേരക്കുട്ടി 8 എന്ന വര്‍ഷത്തെ കാലയളവിലും എനിക്ക് കിട്ടിയ ലാളനകളില്‍ ഷാജിയമ്മ(അമ്മമ്മ) എനിക്കുവേണ്ടി സ്പെഷ്യലായി ഉണ്ടാക്കി തന്നിരുന്ന 'പാലക്കാപ്പി'യും ഉള്‍പ്പെടുന്നു!!.അവിടെ അമ്മവീട്ടില്‍ വല്യമ്മയുടെ(അമ്മയുടെ മുത്തശി) 'ഉപ്പേരികപ്പ' വറുത്തത് ഒരു മഴ സ്പെഷ്യല്‍ വിഭവം ആയിരുന്നു... എന്നല്ല വല്യമ്മ ഈ വര്‍ഷവും ഉപ്പേരിക്കപ്പ ഉണക്കിവച്ചിട്ടുണ്ട് എന്ന ഒരു അറിവ് കിട്ടിയിട്ടുണ്ട്!!നാലാം തലമുറക്കാരിയായ ഞാനും വല്യമ്മ തയ്യാറാക്കുന്ന ആ മഴക്കാലരുചിയെ കട്ടന്‍കാപ്പിയോട് ചേര്‍ത്തുവെയ്ക്കാന്‍ ഇഷ്ട്ടപ്പെടുന്നു!
ബാലഭവനിലെ എന്‍റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു 'കട്ടന്‍കാപ്പി ചെണ്ടന്‍കപ്പയും കാന്താരി മുളക് അരച്ചതും കുഉട്ടി കഴിക്കാന്‍ തോന്നുന്നു എന്ന്,അപ്പോള്‍ ഞങ്ങള്‍ പുല്ലുപറിക്കാന്‍ പോയിട്ട് മഴനനഞ്ഞു കയറിവരികയായിരുന്നു.വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ഈ കോമ്പിനേഷന്‍ പരിക്ഷിച്ചുനോക്കുകതന്നെ ചെയ്തു ,നാവു പൊള്ളുന്നത് പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്!! പക്ഷെ അതില്‍ നീണ്ടു നില്‍ക്കുന്ന ഒരു സുഖവും ഉണ്ടായിരുന്നു........... അവധിക്കാലങ്ങളില്‍ വീട്ടില്‍ പോകാറില്ലാത്ത അവള്‍ക്കു ഞാന്‍ കപ്പയും മുളകും രഹസ്യമായി കൊണ്ടുക്കൊടുതപ്പോള്‍ അവള്‍ പറഞ്ഞു "ചുഉട്കാപ്പി കുഉടി ഉണ്ടായിരുന്നെങ്കില്‍............"!
'കാപ്പി കുടിച്ചാല്‍ കറുത്ത്പോകും എന്ന വിശ്വാസത്തില്‍ കാപ്പി ഉപേഷിച്ച ഒരു കസിന്‍ബ്രദര്‍ എനിക്കുണ്ട്....സംഭവം ഞങ്ങളുടെ കുട്ടിക്കാലത്താണ്..!
ഇടവിട്ട്ഇടവിട്ട് ഇപ്പോഴും കാപ്പി കുടിച്ചിരുന്ന പാപ്പോയി(അച്ഛന്റെ അച്ഛന്‍) ഓര്‍മയായിട്ടു ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു... പാലാവീട്ടിലെ കാപ്പികള്‍ ഇടയ്ക്ക് പായ്ക്കറ്റുകളില്‍ നിന്നും പിറവിയെടുക്കുന്നു.......!! അമ്മ ഇപ്പോഴും കാപ്പി കുടിക്കില്ലാത്തതിനാല്‍ വീട്ടില്‍ ഇതൊരു പതിവല്ല.....അതുകൊണ്ട് തന്നെ ആ ഇഷ്ട്ടവും പുതുമയോടെ നില്‍ക്കുന്നു... തണുപ്പത്ത് അല്ലെങ്കില്‍ രാത്രി വൈകിയുമൊക്കെ കാപ്പി ഉണ്ടാക്കി കുടിക്കുമ്പോള്‍ ഞാന്‍ 'പാലകാപ്പി ' ഓര്‍ക്കാറുണ്ട്...!! എത്രയൊക്കെ പറഞ്ഞിട്ട് ഇനി എങ്ങനാ ഒരു കാപ്പി കുടിക്കാതിരിക്കുക അല്ലെ ??കുടിച്ചുകളയാം ഒരു ചുഉടന്‍ കട്ടന്‍!
Comments