നെല്ലീ..........നെല്ലീ നെല്ലീക്കാ............."

ഓ.എന്‍.വി കവിതയിലെ വരികള്‍:-
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന
തിരുമുറ്റതെത്തുവാന്‍ മോഹം....
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം .................................
....................................................................."
 ഏഴാംക്ലാസ്സില്‍വച്ച്  മേരിടിച്ചര്‍ ഈ കവിത പഠിപ്പിക്കുമ്പോള്‍,ഞാന്‍ ഇടയ്ക്ക് ഞങ്ങളുടെ സ്കൂള്‍മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന ചെറിയനെല്ലിക്കകള്‍ നല്കുന്ന ആ വലിയ നെല്ലിമരത്തിനുനേര്‍ക്ക്‌ നോക്കാതിരുന്നില്ല .......!! പക്ഷെ ആ കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഗ്രഹാതുരഓര്‍മകളുടെ തീക്ഷണത ഇപ്പോഴാണ് മുഴുവനായും ഉള്‍ക്കൊള്ളാനാകുന്നത്!!

 ഓര്‍മയില്‍ ആ നാടന്‍ നെല്ലിക്കയുടെ കയ്പ്പ് രസം  തന്നെ മുന്നില്‍! മുറ്റത്തിന്റെ ഒരു കോണില്‍ നില്ക്കുന്നതിനാല്‍ താഴെയുള്ള മുറ്റത്തേയ്ക്കും നെല്ലിക്കകള്‍ വീഴാറുണ്ടായിരുന്നു!!ആ നെല്ലിക്കകയില്‍ ഒന്ന് പോലും തനിച്ചു കഴിച്ച ഓര്‍മയില്ല,കാരണം...നെല്ലിക്ക എണ്ണത്തില്‍ വിരളമാണ് മത്സരിച്ച് തിരഞ്ഞുകണ്ടെത്തുന്നത് ഒന്നോരണ്ടോ എണ്ണം മാത്രമായിരുന്നു!!ഒരു നെല്ലിക്ക - എല്ലാവര്‍ക്കും അതില്‍ ഓരോ കടി, 'കടി' നിയന്ത്രിക്കുന്നത് അത് കണ്ടെത്തിയ ആളുതന്നെ !!ഇടയ്ക്ക് പ്രസ്തുത കക്ഷി ഓര്‍മിപ്പിക്കും "ചെറിയ കടിയെ കടിക്കാവു കേട്ടോ!"ഉമ്മിനീര്പോലും പങ്കുവെച്ച ആ നിഷ്കളങ്ക ബാല്യങ്ങള്‍ക്ക്‌, നെല്ലിക്കയോടുള്ള ഇഷ്ട്ടത്തിനോപ്പം ഈ കുഉട്ടത്തില്‍ ആളാകാനുള്ള അവസരവും ഹരം പകര്‍ന്നിരുന്നു!

നെല്ലിക്ക മാത്രമല്ല കേട്ടോ... ചെമ്പകപ്പുഉവ്, ബദാംകായ,ഇവയൊക്കെയും ഞങ്ങളുടെ ഗ്രാമത്തിലെ ആ ഏക പ്രൈമറി സ്കൂളിന്റെ തിരുമുത്ത്‌ നിന്നും ഞങ്ങള്‍ ആവേശത്തോടെ ശേഖരിച്ചിരുന്നു!നെല്ലിക്ക തിന്നാല്‍ വെള്ളവും കുടിക്കണം എന്നൊരു അലിഖിത പതിവും ഞങ്ങള്‍ക്കുണ്ടായിരുന്നു, സ്കൂളിനടുത്തുള്ള സരളചേച്ചിയുടെ കിണറ്റിലെ വെള്ളമാണ് അതിനു ബെസ്റ്റ്, കാരണം അതിനു എപ്പോഴും നല്ല തണുപ്പും ഉണ്ട്!!


സ്കുഉള്‍മുറ്റത്ത്‌ ഇപ്പോഴുമുള്ള ആ  പഴയ നെല്ലിമരം:-

       

 ആ ദിവസങ്ങളില്‍ ഒന്നില്‍ സരസമ്മടീച്ചര്‍ പറഞ്ഞുതന്ന ഒരു കഥ ഇങ്ങനായിരുന്നു "മറുനാട്ടില്‍ എത്തിയ ഒരു നാട്ടിലെ ആളുകള്‍ (നാട് ഞാന്‍മറന്നു പക്ഷെ, എന്‍റെ ക്ലാസ്സിലെ ശ്രീകാന്തിന്റെ അമ്മ വീട് അവിടെയാണ് എന്ന് പറഞ്ഞപോലെ ഒരു ഓര്‍മയുണ്ട്) നെല്ലിക്ക കഴിച്ചതിനു ശേഷം ഒരു കിണറ്റില്‍ നിന്നും വെള്ളം കുടിക്കുന്നു - 'നല്ല മധുരം!,നെല്ലിക്ക കഴിച്ചത്തിന്റെ മധുരമാണ് അതെന്ന് മനസിലാക്കാതെ ആ നാട്ടുകാര്‍ ഒരു കയര്‍ ഉപയോഗിച്ച് പ്രസ്തുത കിണര്‍ കെട്ടിവലിച്ചു തങ്ങളുടെ നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചുവത്രേ !!"




അവിടുത്തെ അവസാന വര്‍ഷം(ഏഴാം ക്ലാസ്) ഞങ്ങള്‍ക്ക് 'കണക്കിന്റെ സ്പെഷ്യല്‍ ക്ലാസുള്ള ഒരു ദിവസം...രാവിലെ വന്നപ്പോള്‍ തന്നെ കുഉട്ടത്തിലെ 3-4 പേര്‍ നെല്ലിക്ക എറിഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു!! കുറച്ചു സമയത്തിനുള്ളില്‍ ഞാനും ഒരു ചെറിയവടി സംഘടിപ്പിച്ച് ഏറുതുടങ്ങി...എവിടെ...!!നോ രക്ഷ, അങ്ങനെ ഒരു ഏറു കുഉടി ഞാന്‍ എറിഞ്ഞ വടിയെ സ്വഭാവികമായും എന്‍റെ കണ്ണുകള്‍ പിന്തുടരുമല്ലോ!,വടി നിലത്തല്ല ക്ലാസ്സെടുക്കാന്‍ താഴെയുള്ള മുറ്റത്തുകുഉടി  വന്ന സാറിന്റെ തലയില്‍ തട്ടിതെറിച്ച് വീഴുന്നു.... !! ഞാന്‍ രംഗത്ത് നിന്നും മുങ്ങി...ഇതൊന്നുമറിയാതെ വ്യസ്ത്യസ്ഥ പോസിഷനുകളില്‍ നിന്ന് ഏറു തുടര്‍ന്നവര്‍ കുടുങ്ങി!ഇപ്പോഴല്ലാതെ ഈ രഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യവും എനിക്കുണ്ടായില്ല...!!

ഇവിടെ നിന്നാണോ എന്‍റെ നെല്ലിക്കാപ്രേമം തുടങ്ങിയതെന്ന് നിശ്ചയമില്ല, മാസത്തില്‍ രണ്ടുതവണയെങ്കിലും നെല്ലിക്കാ വാങ്ങി സ്റ്റോക്ക്‌ ചെയ്യാറുണ്ട് ഇപ്പോള്‍, കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഒരു ബന്ധു എനിക്ക് സ്പെഷ്യല്‍ആയി  കൊണ്ടുവന്നതും ഇതുതന്നെ...!"ഇതെല്ലാം കഴിക്കാനാണോ അതോ തളം വെയ്ക്കാനാണോടി" എന്ന് അന്യേഷിക്കുന്ന  സുഹൃത്തുക്കളും വിരളമല്ല!!
നെല്ലിക്കാ എങ്ങനെയോ ജീവിതത്തിന്റെ ഒരു അഭിഭാജ്യ ഘടകമായിക്കഴിഞ്ഞു !!
നെല്ലിക്കാ ഉപ്പുംകാ‍ന്താരിമുളകും കൂട്ടി ഇട്ടുവെച്ചാല്‍ സുപ്പര്‍,പക്ഷെ നെല്ലിക്കാഅച്ചാറിനോട് താല്പ്പര്യമില്ല....ദാ, ഞാന്‍ ഇപ്പോഴും നെല്ലിക്കാ തിന്നുവാ...........പണ്ട് പറഞ്ഞപോലെ വീണ്ടും ഒരു കുഞ്ഞു 'കടി'  ഹാ ...............കവിത തുടരുമ്പോള്‍ -
 "സുഖമെഴും കയ്പ്പുംപുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം ..........
തൊടിയിലെ കിണര്‍വെള്ളം കോരി-
കുടിച്ചെന്ത്  മധുരമെന്നോതുവാന്‍ മോഹം........"

Comments

enthu madhuramennothuvaan moham....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................