ചില നാടകീയ വഴികളിലൂടെ ഞാന്‍!



നാടകം............!!
ആദ്യമായി കണ്ട നാടകം.........!! ഇല്ല അത് ഞാന്‍ ഓര്‍ക്കുന്നതെയില്ല. ഒരു കാര്യം ഉറപ്പാണ് അത് തീര്‍ച്ചയായും സംഭവിച്ചിരിക്കുക വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഏതോ ഉത്സവത്തിനുതന്നെയാകും.  ബാലുണിന്റെത്‌മാത്രമായ ഗന്ധവും വളകളുടെ നിറഭേദങ്ങളും വറുത്തകടലയുടെ കുമ്പിളും പൊട്ടാസ്തോക്കിന്‍റെ ചെറിയ  വെടിയൊച്ചകളും ആനയുടെ ചങ്ങലകിലുക്കവും വെളിച്ചപ്പാടിന്റെ ചുവന്നപട്ടുമെല്ലാം ഓര്‍മയില്‍ പുനര്‍ജനിക്കുന്ന ആ  ഉത്സവരാവുകള്‍!!അന്നൊക്കെ എല്ലാ തവണയും ഒരു നാടകവും ഒരു നൃത്തനടകവും ഉണ്ടാകും!!മുഴക്കമുള്ള ശബ്ദങ്ങളും ചടുലമായചലനങ്ങളും അട്ടഹാസങ്ങളുംനിലവിളികളും പുകയുന്ന കണ്ണുകള്‍ ഉറക്കത്തിലേയ്ക്കു ഊളിയിടുന്നതുവരെയെ അവ കണ്ടിട്ടുള്ളു... പ്രായത്തിന്‍റെ അതീജീവങ്ങളില്‍ പില്‍ക്കാലത്ത് ഞാന്‍ ഈ ഉറക്കത്തേയും അതിജീവിച്ചു!ഉറങ്ങിപോയിരുന്ന കാലത്തും അതിലെ കഥയും കഥാപാത്രങ്ങളെയും അച്ഛന്റെയുംഅമ്മയുടെയും സംഭാഷണങ്ങളില്‍നിന്നും എനിക്ക് തിരികെ കിട്ടിയിരുന്നു എന്നതും വാസ്തവം!!
പുതിയ വീടിനായി കെട്ടിയൊരുക്കി ഇട്ടിരുന്ന തറയില്‍ പപ്പായക്കുഴല്‍ കറക്കിവീശി ജാന്‍സിറാണിയായ ഞാന്‍ കുതിരയ്ക്ക് പകരം ആടിനെ അട്ജസ്റ്റ്‌ചെയ്യാന്‍ നോക്കി ആ കുതിരപ്പുറത്ത്‌നിന്നും മൂക്കുംകുത്തി വീണതും വ്യക്തമായ ഓര്‍മയില്‍ തന്നെയുണ്ട്!! ആകാശവാണിയിലെ നാടകങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന പതിവ്തുടങ്ങിയത് അച്ഛനോടൊപ്പം ആയിരുന്നു!
കുട്ടിത്തത്തിന്റെ കളിയരങ്ങുകള്‍ എന്നില്‍നിന്നും അകന്നുതുടങ്ങിയ കാലത്ത്... നാട്ടിലെ ഏകപ്രൈമറിസ്കൂളില്‍ എഴാംക്ലസ്സിലെ 'ചേച്ചി'മാരില്‍ ഒരാളായി ഞാനും! ഞങ്ങളുടെ കണക്കുസ)ര്‍- ടോമിസാര്‍ ആണ് നാടകം എന്ന ഒരു ആശയവുമായി കടന്നുവന്നത്!! ക്ലാസ്സ്‌റുമുകള്‍   തമ്മില്‍ വേര്‍തിരിച്ചിരുന്ന സ്ക്രിനിന്റെ  മുന്നില്‍വച്ച് നടന്ന സ്ക്രീന്‍ടെസ്റ്റില്‍ ഞാന്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടു...!!നീണ്ടുപതിഞ്ഞ നീലക്കവറുള്ള ആ നടകബുക്കില്‍ നിന്നും ഡയലോഗുകള്‍ പകര്‍ത്താന്‍ മഞ്ഞന്താനിറമുള്ള മഷിയോടുകൂടിയ- ഞാന്‍ ഒരു വിശേഷവസ്തുവായി സുക്ഷിച്ചുവച്ചിരുന്ന പേന തന്നെ എടുത്തു!!"സ്വര്‍ഗത്തിന്റെ ഉദയം" ഇതായിരുന്നു ആ നാടകം!

ജീവിതം അതിലും നാടകീയമായ രീതിയില്‍ മുന്നോട്ടുപോകുകയായിരുന്നു അപ്പോള്‍!! നമ്മള്‍ പറഞ്ഞുനിര്‍ത്തിയ ഈ സംഭവംകഴിഞ്ഞ് ഏകദേശം കൃത്യം ഒരു വര്‍ഷം തികയുന്ന സമയം! അന്ന് ഞാന്‍ വീട്ടിലുംനാട്ടിലും ഇല്ല കുറച്ചകലെ ഒരു കോണ്‍വെന്റ്  സ്കൂളില്‍, ഒരു ബാലഭവനില്‍ ആണ് താമസം!! ജീവിതത്തിന്റെ ശീലങ്ങളില്‍ മുഴുവന്‍ മാറിമറിഞ്ഞിരുന്നു, പുതിയ ചര്യകളോട് ഒത്തുപോകുന്നതിനുള്ള വീര്‍പ്പുമുട്ടലുകളിലായിരുന്നു അന്നും ഞാന്‍!!
ബാലഭവന്‍ എന്ന് പറയുമ്പോള്‍ അറിയാമല്ലോ... ജീവിതത്തിന്‍റെ വ്യത്യസ്തങ്ങളായ കുറെ മുഖങ്ങള്‍-പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്ന  കുഞ്ഞുങ്ങള്‍.കുട്ടികള്‍ക്കിടയില്‍ പലപല ഗ്രുപ്പുകള്‍ ഉണ്ട് പ്രധാനമായും സിനിയോരിറ്റിയുടെയും തിരികെപോകാന്‍ വീടില്ലാത്തവരുടെയുമൊക്കെ ഗ്രുപ്പുകള്‍ കുഉടാതെ താല്കാലികമായ ഗ്രുപ്പുകളും സുലഭം, ഇവയിലൊന്നും പെടാതയുള്ള എന്‍റെ നിശബ്ദത മുറിച്ചുകൊണ്ട് ഒരു നിര്‍ദേശമെത്തുന്നു "ശരണ്യ , വേഗം ഒരു നാടകം എഴുതണം" എന്‍റെ സഹപാഠിയാണ് മുന്നില്‍ പിന്നില്‍ 7-8 പേരും ഉണ്ട്!! ഒട്ടും മയമില്ലാത്ത ആ ശബ്ദവുംനോട്ടവും ഞാന്‍ കിടുങ്ങി, അപ്പോള്‍ മയമുള്ളസ്വരങ്ങളും കേട്ടു    " കൊച്ച് കഥയൊക്കെ എഴുതുന്നതല്ലേ, ഒരു നാടകം വേഗം എഴുതണം മദറിന്റെ  ഫിസ്റ്റിനു  കളിക്കാനാ",      "ഞങ്ങളെ  എന്തിനാ പേടിക്കുന്നെ....എന്തെ ആരോടും മിണ്ടാത്തെ" തുടങ്ങിയ സമാധാന ശ്രമങ്ങള്‍ക്കൊടുവില്‍ ഞാന്‍ ദൌത്യം ഏറ്റെടുത്തു!! ഒരു നാടകത്തിന്റെ പ്രാക്റ്റിസു തുടങ്ങിക്കഴിഞ്ഞിരുന്നു, അതില്‍പെടാത്ത എട്ടാംക്ലാസുകാരുടെ ഗ്രുപ്പാണ്  എന്നോട് സംസാരിച്ചത്! ഞാനും ഗ്രുപ്പില്‍ ചേര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു!!
നടുമുറ്റത്ത്‌ ഡാലിയചെടികളോടുചേര്‍ന്ന് എനിക്ക് ഒരു സ്ഥലം പ്രത്യേകമായി സിസ്റ്റര്‍ തന്നിട്ടുണ്ടായിരുന്നു!! വൈകുന്നേരങ്ങളില്‍ വരെ എല്ലാവരും പുറത്തു നടന്ന് വായിക്കണം  എന്ന നിയമത്തില്‍ പഠിപ്പിസ്റ്റായ എന്‍റെ നല്ല നടപ്പിനെ മാനിച്ചു നല്‍കിയിരുന്ന അതെ സ്ഥലത്ത് തിരക്കഥയെ കുറിച്ച് യാതൊരു മുന്നറിവുകളുമില്ലാതെ  എന്‍റെതന്നെ ഒരു (പൊട്ട)കഥ ഞാന്‍ നാടകമാക്കാന്‍ തീരുമാനിച്ചു!, പുസ്തകത്തിനുള്ളില്‍വെച്ച് സിസ്റ്റര്‍ കാണാതെ ഞാന്‍ അത് എഴുതി പുര്‍ത്തിയാക്കി!!

കഥ,തിരക്കഥ,സംഭാഷണം കൂടാതെയൊരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കേണ്ടിവന്നു , ഭാഗ്യമോ നിര്‍ഭാഗ്യമോ അത് ശ്രദ്ധിക്കപ്പെട്ടു, പല വിശേഷാവസരങ്ങളിലും സ്കൂളിലുമായി വീണ്ടും നാടകങ്ങള്‍വന്നു!! അഭിനയത്തിന്‍റെ പുഉജ്യതിലും കിട്ടിയ അംഗികാരങ്ങളെ ഞാന്‍ ഓസ്കാര്‍ കിട്ടിയ പ്രതീതിയില്‍ ആഘോഷിച്ചു!! ഗ്രുപ്പുകള്‍ക്കതീതമായി  എന്‍റെ ശബ്ദം സ്വീകരിക്കപ്പെട്ടു !! ഒരുപാട് സൗഹൃദങ്ങള്‍!! ജീവിതനടകത്തില്‍ മാത്രം കഥാപാത്രങ്ങളെ നിയന്ത്രിക്കാനാവാതെ ഞാന്‍ ഒരു കളിപ്പാവ മാത്രമായി ശേഷിച്ചു.
പിന്നിടൊരിക്കല്‍ 'ഇനി ഒരിക്കലും നാടകത്തിനില്ല' എന്നൊരു തീരുമാനം ഉണ്ടാകുന്ന സമയത്ത് ഞാന്‍ പത്താം ക്ലാസ്സിലാണ്!! 'സ്നേഹാലയം' എന്നൊരു നാടകം ബാലഭവനില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ തന്നെ സ്കൂള്‍ യൂത്ത്ഫെസ്റ്റിവെല്ലിനു  അവതരിപ്പിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്, ബാലഭവനില്‍ ഉള്ള സിസ്റര്‍ലിസ്ബല്‍ തന്നെയാണ് എന്‍റെ ക്ലാസ്ടിച്ചര്‍!
യൂത്ത്ഫെസ്റ്റിവെല്ലിന്‍റെ  മുന്നൊരുക്കങ്ങള്‍ തുടങ്ങിയ അതെ ദിവസം സിസ്റ്റര്‍ എന്നെ വിളിച്ചു പറയുന്നു "ശരണ്യ... നാടകത്തിന്റെ കാര്യങ്ങള്‍ ഞാന്‍ അങ്ങ് ഏല്‍പ്പിക്കുകയാണ്"!!!!!!! പണിപാളി ബാലഭാവനിലെ ടീം ഉഷാറായി നില്‍ക്കുകയാണ്, അതിലെ കഥാപാത്രങ്ങള്‍ ക്ലാസ് വൈസ്   നാടകങ്ങള്‍ക്ക് വേണ്ടി മാറിപ്പോയിരുന്നു,ഇനി എനിക്ക് പിന്മാറാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഞാന്‍ ശ്രമിച്ചു പരാജയപ്പെട്ടു !!അതിനെക്കുറിച്ച് സിസ്റ്ററോട്   തുറന്നു പറയാനുള്ള ധൈര്യം  ഇല്ലേയില്ല !!
ക്ലാസ്സില്‍ ദിവ്യശ്രീ എന്ന നന്നായിട്ട്  എഴുതുന്ന  ഒരു കുട്ടിയുണ്ട് അവളുടെ പക്കല്‍ ഒരു എഴുതി തീര്‍ന്ന നാടകമുണ്ട്!! അത് അവതരിപ്പിക്കാം എന്ന് തീരുമാനം ഉണ്ടായി!!സിസ്റര്‍ എല്ലാം എന്നെ ഏല്‍പ്പിച്ചു മാറിയതിനാല്‍ ബാലഭാവനിലെ ടീം'മിനോപ്പം അഭിനയ പ്രാക്ടീസും ഇതിലെ സംവിധാനവും സുഗമമായി മുന്നോട്ടു കൊണ്ടുപോയി!!

ഒടുവില്‍ ആ കൂട്ടിമുട്ടല്‍ സംഭവിച്ചു!!സ്റ്റേജില്‍ അവതരിപ്പിക്കേണ്ടതിന്റെ തലേദിവസം സിസടറിനെ   നാടകം കളിച്ചു കാണിക്കേണ്ടതുണ്ട് !! വിയര്‍ത്തു തുടങ്ങിയ എന്‍റെ ഉള്ളംകൈയിലിരുന്ന് നാടക സ്ക്രിപ്റ്റ് നനയുന്നു...ഓരോ സീന്‍ കഴിയുമ്പോഴും സിസ്റ്റര്‍ എന്നെ നോക്കുന്നുണ്ട്, ഒടുവില്‍ ചോദ്യം "നാടകം കഴിയാറയല്ലോ കുട്ടിയുടെ റോള്‍ എവിടെ ", "ശരണ്യ ഇതിലില്ല സിസ്റര്‍" ആരോ പറയുന്നത് കേട്ടു!! രംഗം മുറുകുകയാണ്!! ബാലഭാവനിലെ അംഗങ്ങള്‍ ആകാശത്തെ മേഘങ്ങളെ എണ്ണുന്നു! പെട്ടന്ന് സിസ്റര്‍ പറയുന്നു "ദിവ്യശ്രീ സ്ക്രിപ്റ്റ് വാങ്ങിക്കൊള്ളു...", ഒരു മാസമായി ഞാന്‍ ഇഴുകിചേര്‍ന്നൊരു  നാടകം!! ഇതിനു ഒന്നാം സമ്മാനം കിട്ടിയാല്‍ സിസ്ടറിന്റെ ദേഷ്യം  കുറഞ്ഞേക്കും എന്ന ഒരു അനുമാനത്തില്‍ ഞാന്‍ കാണിച്ച മുഴുവന്‍ ആന്മാര്‍ഥതയും ആ ഒറ്റനിമിഷത്തില്‍ അലിഞ്ഞ് കണ്ണില്‍നിറഞ്ഞു!!

സിസ്റര്‍ എന്നോട് മിണ്ടാതെയായി , ഞാന്‍ അന്ന് തെറ്റാണോ ചെയ്തത്? അല്ലങ്കില്‍ ഞാന്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?? എന്നും എനിക്കറിയില്ല. അമ്മ വന്നപ്പോള്‍ സിസ്റര്‍ വളരെ ദേഷ്യത്തില്‍ എന്നെക്കുറിച്ച് സംസാരിച്ചു, വീട്ടില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തി,പറഞ്ഞു മനസിലാക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ മൌനം പാലിക്കുന്ന അന്നത്തെ ഒരു ശീലത്തില്‍ കുറെ ദിവസങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ രംഗം ശ)ന്തമായെങ്കിലും കഴിഞ്ഞത് അവസാനത്തെ നാടകം ആണെന്ന് ഞാന്‍ അടിവരയിട്ടു!!

ഞാന്‍ മുന്‍പ് പറഞ്ഞല്ലോ നാടകങ്ങളെക്കാള്‍ നാടകീയമായി കടന്നുപോന്ന എന്‍റെ ജീവിതയാത്ര രണ്ടു വര്‍ഷംകൂ ടി  പിന്നിട്ടപ്പോള്‍ ഞാന്‍ 'ശാന്തിനിലയം' എന്ന സ്ഥാപനത്തിലായിരുന്നു!!   എന്നെ അവിടെയെത്തിച്ചത് പ്രസ്തുത ലിസ്ബല്‍സിസ്റ്ററും ബാലഭവനില്‍ ഉണ്ടായിരുന്ന മദറും ചേര്‍ന്നാണ്!!

അവിടെ ചേച്ചിമാര്‍ വിശേഷാവസരങ്ങളില്‍ നാടകം അവതരിപ്പിക്കാറുണ്ട്!! വീണ്ടും എന്‍റെ പേര് മദര്‍ നാടകത്തോട് കുഉട്ടിവച്ചു, പക്ഷെ പഴയ ആ ഓര്‍മയ്ക്കൊപ്പം ഇനി എന്തെഴുതിയാലും ശരിയാവില്ല എന്നൊരു വിശ്വാസത്തില്‍ ഞാന്‍ പലതവണ 'നോ' പറഞ്ഞുനോക്കി, പക്ഷെ... അവിടുത്തെ മുറികള്‍ക്കുള്ളില്‍ ജീവിതം കുടുങ്ങിപ്പോയ ആ ചേച്ചിമാര്‍, അവര്‍ക്ക് കിട്ടുന്ന ചെറിയചെറിയ  സന്തോഷങ്ങളില്‍ ഞാനും ചേര്‍ന്നു!! ഞാന്‍ ആദ്യമായി എഴുതിയ അതെ നാടകം, അതെ മദറിന്റെ  മറ്റൊരു  ഫിസ്റ്റിനു!! സ്ക്രിപ്റ്റ് പൊളിച്ചെഴുതി കഥാന്തരീക്ഷം മാറിവന്നു, ചേച്ചിമാരില്‍ വീല്‍ചെയറില്‍ ഉള്ളവര്‍, ക്രച്ചസ് ഉപയോഗിക്കുന്നവര്‍,സംസാരിക്കാന്‍ കഴിയാത്തവര്‍ എല്ലാവര്ക്കും അനുയോജ്യമായ രീതിയില്‍ ഞങ്ങള്‍ അത് വിജയിപ്പിച്ചെടുത്തു!! പിന്നിട് ലിസ്ബല്‍സിസ്റര്‍ വന്നപ്പോള്‍ ഇക്കാര്യം അറിയുകയുണ്ടായി, കുഉറേനേരം എന്നെ ചേര്‍ത്തുപിടിച്ചു  പക്ഷെ ഒരു വാക്കുപോലും ഉരിയാടിയില്ല!!  എങ്കിലും ഞാനത് കേള്‍ക്കുന്നുണ്ടായിരുന്നു !!



അടുത്ത വര്‍ഷം അതെ സമയം ഞാന്‍ ടി ടി ഐ'യില്‍ ആയിരുന്നു,ആദ്യ വര്‍ഷം 'നാടകം വേണം' എന്ന് സിനിയെഴ്സു പറയുന്നു, ,അന്ന് ഞാന്‍ ഇത്തിരി പ്രസംഗവും പ്രഭാഷണവുമൊക്കെയായി പിടിച്ചു നില്‍ക്കുകയാണ്,വീണ്ടും ഒരു നാടകം എന്നിലേയ്ക്ക് !! യുദ്ധകാലടിസ്ഥാനത്തില്‍ പകുതി എഴുതികഴിഞ്ഞപ്പോഴേയ്ക്കും വീണ്ടും സിനിയെഴ്സ്‌- "നാടകം കാന്‍സെല്‍'!! സമാധാനം ...സമയം ഒട്ടും പോരാതെ വന്ന ദിവസങ്ങലാനല്ലോ അത്!! അന്ന് എന്‍റെ സഹപാഠിവിച്ചു എന്ന വിഷ്ണു പറഞ്ഞു "ശരൂ... നമുക്കിത് അടുത്ത വര്‍ഷം,അവതരിപ്പിക്കണം, എന്‍റെ ഒരു ആഗ്രഹമാണ് !!" ആ ആഗ്രഹത്തിന്‍റെ പിന്തുടര്‍ച്ചയായിതന്നെ ജുനിയെഴ്സിനോട്  പറഞ്ഞു "നാടകം ഉണ്ട്" പാവം പിള്ളേര് അപ്പോള്‍ തന്നെ തയ്യാറെടുപ്പും തുടങ്ങി!!

ഒരായിരം തിരക്കുകള്‍ക്കിടയില്‍ ഞങ്ങളുടെ നാടകം 'നാളെ നാളെ ...നീളെ നീളെ ...."എന്നായി ഒടുവില്‍ തട്ടികൂട്ടാന്‍  തിരുമാനിച്ചു!! ഫസ്റ്റ്ഇയറില്‍ സുറുമി എന്ന കൂട്ടുകാരിയെ മുന്നില്‍ കണ്ടാണ്‌ ഞാന്‍ നാടകത്തിലെ കേന്ദ്രകഥ)പാത്രത്തെ എഴുതിയിരുന്നത്!! നെഴ്സിങ്ങിന് അഡ്മിഷന്‍കിട്ടി അവള്‍ അതിനോടകം ടി ടി ഐ ' വിട്ടിരുന്നു, സ്വാഭാവികമായും ഞാന്‍ അതിലേയ്ക്ക് വന്നു... മുഴുനീള കഥാപാത്രങ്ങളെ കഴിവതും ഒഴിവാക്കി, എണ്ണത്തില്‍ കുഉട്ടിയ ആളുകളെ വെച്ച് രംഗങ്ങള്‍ ചെര്‍ത്തെടുക്കാനായിരുന്നു ശ്രമം !!

ഒടുവില്‍ തലേന്ന് രചനാമത്സരങ്ങള്‍ക്കായി ലൈബ്രറിയില്‍ ഇരിക്കുമ്പോള്‍, നാടകം എഴുതിതീര്‍ത്ത്    അവതരിപ്പിക്കുകയാണ് !! സ്വന്തം കഥാപാത്രത്തിന്റെ പേര് പോലും അറിയാത്തവരാണ് കുഉടുതല്‍ പേരും!!

അന്ന് കിട്ടിയത് ജീവിതകാലം മുഴുവന്‍ ഓര്‍ത്തു ചിരിക്കാനുള്ള കുറെ ഡയലോഗുകള്‍, അബദ്ധങ്ങള്‍, പതറിച്ചകള്‍...ഹ ഹ ഹ .ഡയലോഗുകള്‍ തമാശയ്ക്ക് തതിരിച്ചു പറഞ്ഞു നോക്കിയവയെല്ലാം അതുപോലെ... ഞാന്‍ ചോദിക്കേണ്ട പലചോദ്യങ്ങളും വന്നത് എന്‍റെ നേരെ.... എനിക്ക് മാത്രമല്ല എല്ലാവരുടെയും അവസ്ഥ ഒന്നുതന്നെ!! നാടകത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്ന് കൊല്ലപ്പെടുകയാണ് ഇതു വന്നു പറയേണ്ട അനുശ്രീ ഒപ്പനയുടെ മേയ്ക്കപ്പു   കഴുകിക്കളയുന്നതിനിടയില്‍ ആരോ പറഞ്ഞാണ് തന്‍റെ റോള്‍ ആയി എന്നറിയുന്നത്, അവിടുന്ന് പാഞ്ഞുവന്ന അവള്‍ കിതച്ചുനിന്നു (അതുമാത്രം സൂപ്പര്‍  ആയിരുന്നു), പിന്നെ പറയുന്നു "നമ്മുടെ മനു മരിച്ചു കിടക്കുന്നു" മനു എന്ന കഥാപാത്രമായ റോസ്ന പെട്ടന്ന് പറഞ്ഞു "ഞാനല്ല ഉണ്ണിയാണ് മരിച്ചത്" കൂട്ടചിരി.........പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ വരെ ചിരിച്ചു മറിയുന്നു!! ഹ ഹ .

ഇന്നും ഞങ്ങള്‍ക്കിടയിലെ സംഭാഷങ്ങളില്‍ ആ തല തിരിഞ്ഞ ഡയലോഗുകള്‍ ജീവിക്കുന്നു!! തലതിരിഞ്ഞില്ലായിരുന്നെങ്കില്‍ ആവ അന്നത്തോടെ അവസാനിച്ചെനെ :))

അതുകഴിഞ്ഞപ്പോള്‍ സാര്‍ വന്നു ഞങ്ങളോട് ഒരു ചോദ്യം "എന്താടോ കാണിച്ചു വച്ചത് ,ഇതേ നാടകം വൃത്തിയായി അവതരിപ്പിക്കണം എത്രയും  വേഗം ", അപ്പോള്‍ അതുവഴി ഓടുകയായിരുന്നു കുട്ടികളോടായി ഞാന്‍ തെല്ലുറക്കെ   പറഞ്ഞു "അവിടെ വഴുക്കലുള്ള സ്ഥലമാണ്..." സാര്‍ പെട്ടന്നു ജാഗരൂകനായി   കുട്ടികളെ നിയന്ത്രിക്കാന്‍ തിരിഞ്ഞ ആ നാടകീയ വഴിത്തിരിവില്‍ ഞങ്ങള്‍ മുങ്ങി!! നാടകീയതയ്ക്കുള്ള വെടിമരുന്നുകള്‍ ഒരുങ്ങുന്നുണ്ടെങ്കിലും  ഇനി ഒരു നാടകം പ്രതീക്ഷിക്കുന്നില്ല!!
 ---------------------------------------------------------------------------------------------------------------------------

Comments

Unknown said…
വളരെ നന്നായിട്ടുണ്ടു.വായനക്കാരെ തന്റെ നാടകീയ വാഴികളിലൂടെ കൂട്ടികൊണ്ടുപോയി അവതരിപ്പിച്ച കഥാ പാത്രങ്ങളെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു.

കപട നാടകങ്ങളുടെ വേദിയായ ഈ ലോകത്തിനു മുന്നില്‍ യാഥാര്‍ത്യങ്ങള്‍ കാട്ടികൊടുക്കുവാന്‍ കഴിയുമെങ്കില്‍ നല്ല നാടകങ്ങളിലൂടെ അതു കാണിച്ചു കൊടുക്കാന്‍ ശരണ്യക്കു ഇനിയും കഴിയട്ടെ...

ആശംസകള്‍....
ശരണ്യ, ജീവനുള്ള വരികള്‍ക്ക് വായനക്കാരെ കൂടെ കൊണ്ട് പോകാന്‍ കഴിയുമെന്ന് തെളിയിക്കുന്ന പോസ്റ്റ്‌....
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...!!!

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................