കാത്തിരിപ്പ്‌ തുടരുമ്പോള്‍.........."


നിന്‍റെ വരവ് പ്രതീക്ഷിച്ച് നിരാശരയാണ് ഓരോ നിമിഷവും മുന്നോട്ടു പോയത്!'വരും'എന്നൊരു വാക്കിനു എത്രയോ അപ്പുറത്തായിരുന്നു നീ വരുമെന്ന എന്‍റെ വിശ്വാസം!! നീ എത്തിച്ചേരുന്നതിനപ്പുറമുള്ള ഓരോ മിനിട്ടിനും എന്‍റെ മനസ്സില്‍ പ്രതീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു...........!!

നീ കൂടെയില്ലാത്തൊരു ജീവിതം ഇന്ന് എന്‍റെ ചിന്തകള്‍ക്കും അപ്പുറത്താണ്!!നീയില്ലാതെയും ഞാന്‍ ജീവിച്ചിട്ടില്ലേ?അല്ലെങ്കില്‍ ജീവിക്കുന്നില്ലെ എന്നൊരു ചോദ്യം നിന്‍റെ ഉള്ളില്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ നീ അറിയുക!! അത് ഞാന്‍ ജീവിച്ചു പോകേണ്ടി വന്നതാണ്! പക്ഷെ എന്‍റെ പ്രതീക്ഷകളുടെ ഇടനാഴിയില്‍ നിനക്കെന്നും ഒരു സ്ഥാനം ഉണ്ട്! ഇനിയും ജീവിതപാതയില്‍ വീണ്ടും നീ എന്നെ ഇരുട്ടിലാക്കി അപ്രത്യക്ഷനായെക്കാം....., എങ്കിലും നീ തിരികെയെത്തും എന്നത് നിസംശയം!

നിന്നെക്കുറിചോര്‍ത്തുള്ള ഈ കിടപ്പില്‍ ഞാന്‍ ഞാന്‍ തികച്ചും കര്‍ത്തവ്യനിരതയാണ് ..!നീ എത്തിച്ചെരാതെയുള്ള നിമിഷങ്ങളിലെയ്ക്കുള്ള ഉണര്‍വ് നിരര്‍തഥകമാണ് എന്ന തിരിച്ചറിവില്‍ വീണ്ടും മുഖംപൂഴ്ത്തി കിടക്കുമ്പോള്‍, എല്ലാം മറന്നൊരു ഉറക്കം ആഗ്രഹിക്കാഞ്ഞിട്ടല്ല , പക്ഷെ ഒരു കാരണത്തിന്റെ പേരിലും നിന്‍റെ വരവ് അറിയാതിരിക്കുവാന്‍ ഞാന്‍ തയ്യാറല്ല ,അതും നിനക്കറിയാമായിരിക്കാം അല്ലെ?

തികച്ചും സ്വാഭാവികമായി കടന്നുപോകുന്ന ഈ നിമിഷങ്ങളുടെ കറുത്തിരുണ്ട മൌനങ്ങളെ ഭേദിച്ചുകൊണ്ട് നീ കടന്നു വരുമെന്ന നിമിഷങ്ങളിലേയ്ക്ക് കണ്‍‌തുറന്നു എഴുന്നെല്‍ക്കാനായി മാത്രം ഞാന്‍ എന്‍റെ മിഴികള്‍ പൂട്ടിയടയ്ക്കുകയാണ്!!ഈ ഇരുട്ടും നിന്‍റെ വെളിച്ചത്തിന്‍റെ മാറ്റ് കൂട്ടട്ടെ !!

ഹേയ്...... നീ വന്നു!! അതെ നിന്‍റെ വരവിനോടൊപ്പമുള്ള ആദ്യ നനുത്ത കുഞ്ഞ്‌ കാറ്റ് എന്‍റെ കവിളുകളില്‍ തട്ടിചിതറുന്നതിനോടൊപ്പം നിന്‍റെ വരവിന്‍റെ പ്രകാശപൂര്‍ണ്ണിമയില്‍ അഞ്ചിപ്പോയ കണ്ണുകള്‍!അവ വീണ്ടും ചിമ്മിത്തുറന്നു ഞാന്‍ നിന്നിലെയ്ക്ക് ഉണരുകയാണ്........അപ്പോള്‍ പതിഞ്ഞൊരു  ഗസല്‍ എന്‍റെ കാതുകളിലേയ്ക്ക്‌ അരിച്ചിറങ്ങുന്നു!! ചുമരിലെ പ്ലാസ്റ്റിക് പൂവുകള്‍പോലും  ആ നനുത്ത കാറ്റില്‍ തലയാട്ടി തുടങ്ങിയിരുന്നു!!

ങേ...!! നീ എവിടെ ?വീണ്ടും എനിക്കഞാതമായ ഏതോ കാരണങ്ങളിലെയ്ക്ക് നീ പിന്‍വലിയപ്പെട്ടിരിക്കുന്നുവോ ! ! ആരുടെയോ ആന്മഗതം കേള്‍ക്കാം- " ഹോ .. ഈ കരന്റ്ടു വീണ്ടും പോയോ? ഇലക്ട്രിസിറ്റി ഓഫീസിലെങ്ങും ആരുമില്ലെയാവോ വിളിച്ചാലും ഫോണ്‍ എടുക്കില്ല" !!
വീണ്ടും ഇരുട്ട്‌!! യു.പി.എസ്‌ തേങ്ങുന്ന ശബ്ദം........നിന്‍റെ തലോടലിന്റെ അവസാന സ്പര്‍ശവും നല്‍കി ഫാനും വിശ്രമത്തിലെയ്ക്ക്..........ഒപ്പം  നിന്‍റെ വരവിനായുള്ള കാത്തിരിപ്പിലെയ്ക്ക് വീണ്ടും ഞാന്‍..........!!"

Comments

HariVilloor said…
ശരണ്യാ...

പതിവുള്ള ആ സുഖം കിട്ടിയില്ല വായനയ്ക്ക്...

ആശംസകള്‍.
Unknown said…
നന്നായിട്ടുണ്ട് ശരണ്യാ...ഇന്നു ഈ ലോകത്തിന്റെ നില നില്പു തന്നെ വന്നും പോയും നില്‍ക്കുന്ന ഈ കറന്റിനെ ആശ്രയിച്ചാണു.ഇവന്‍ കുറച്ചു നേരം ഇല്ലങ്കില്‍ ലോകത്തിന്റെ മുഖഛയ തന്നെ മാറും.ഒരു പ്രമുഖ വ്യക്തിയെ കാത്തിരിക്കുന്നപോലെ ആ വരവും പോക്കും നന്നായി അവതരിപ്പിക്കന്‍ കഴിഞിരിക്കുന്നു.ആശയം എന്താണന്നു മസ്സിലക്കി വായിച്ചാല്‍ വായനാ സുഖം കിട്ടുന്നുണ്ടു.
ആശംസകള്‍
Jilson Thomas said…
saranya valare nannayittund... keep up the great work... all the very best...:)
usman said…
മനോഹരമായ കാവ്യം പോലെ ..ഒരു മിസ്ടീസം ഫീല്‍ ചെയ്യുന്നു .........നന്നായിരിക്കുന്നു മോളെ ............!

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................