എനിക്കൊരു ചോദ്യം കിട്ടി 24-04-2012

ഇന്നു രാവിലെ എനിക്കൊരു ചോദ്യം കിട്ടി :-
"കേരളത്തില്‍ ആന്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാവാം?"---------------------------------

എനിക്ക് പറയാനുള്ളതിന്റെ ഏറ്റവും ചുരുങ്ങിയ ഉത്തരമാണിത്;--

""എനിക്ക് തോന്നുന്നു മിക്ക ആന്മഹത്യകളും ഒരു ഉറച്ച തീരുമാനതിന്റെയോ നിവൃത്തികേടിന്റെയോ ഫലമായിരിക്കില്ല - പെട്ടന്നുണ്ടാകുന്ന കുറെ മനോവിചാരങ്ങളുടെ അപക്വമായ ചില തോന്നലുകള്‍ ,മദ്യത്തില്‍ നീരാടുന്ന കേരളീയര്‍ക്ക് ഇത്തരം വീണ്ടുവിചാരമില്ലാത്ത തോന്നലുകള്‍ക്കു ക്ഷാമമുണ്ടാകുമോ???!!!
-*------------ജീവിതം സങ്കീര്‍ണ്ണമാകുന്നു ഓരോ ദിനങ്ങളിലും -ആഗോളവല്‍ക്കരനതിന്റെയും ഉപഭോതൃ സംസ്ക്കരങ്ങല്‍ക്കുമൊക്കെ ഇടയില്‍ ജീവിതംതാണ്ടെടത് എത്രയെത്ര വഴികളാണ് അല്ലെ ചങ്ങാതീസ്?? ചിന്തിച്ചു നൊക്കൂ ...അങ്ങനെയെങ്കില്‍ സ്വാഭാവികമായും കാലിടറാനുള്ള സാധ്യതകളുംകൂടുന്നു....
_**-----------പ്രശങ്ങളെ നേരിടാനുള്ള മനോഭാവത്തില്‍ എന്ന് കുറെയേറെ മാറ്റം വന്നിരിക്കുന്നു ,ഒരുപക്ഷെ പെട്ടന്ന് അവസരങ്ങളെ എത്തിപ്പിടിക്കാനും നഷ്ട്ടപെടുതുവാനുമുള്ള സാധ്യതയും നമ്മുടെ സമൂഹത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ ആകാം( ഉദാ :ജോലി വേഗത്തില്‍ കിട്ടുകയും അത് പിന്നിട് നഷ്ട്ടപെടുകയും ചെയ്‌താല്‍ അടുത്ത ജോലി എന്ന ചിന്തയ്ക്ക് മുന്നില്‍ എത്തുന്നത്‌ ജീവിതം അവസാനിച്ചു എന്നതാകാം -ഞാനുള്‍പ്പെടുന്ന യുവതമുറ എല്ലാത്തിനും തിടുക്കപെടുന്നു - അവര്‍ക്ക് ഇപ്പോഴും തിരകകുകളാണ് വേണ്ടത്), തകര്ച്ചകളുടെ ആക്കം കൂടുകയും അതിജീവം അപ്രാപ്യം എന്ന് തോന്നിക്കുകയും ചെയ്യുന്നത് , ഈ തോന്നലില്‍ ലഹരികുഉടി കലര്‍ന്നാല്‍ പൂര്‍ണ്ണമായി !!
-***-----------മുകളില്‍ നമ്മള്‍ പറഞ്ഞു പോന്ന നമ്മുടെ സമൂഹം, അതില്‍ തന്നെ:-
1 . രാഷ്ട്രിയം രാഷ്ട്രത്തിന് വേണ്ടിയല്ലാതെ രാഷ്ട്ര൦ രാഷ്ട്രത്തിന്വേണ്ടി നില്‍ക്കുന്നു എന്ന ഒരു അവസ്ഥ ,ഈ കസേരകളിക്ക് പിന്നില്‍ ചിതറിപോകുന്ന - ഭരണഘടന ഉറപ്പുതരുന്ന ഒരു ജനക്ഷേമരാഷ്ട്രമുണ്ട് !!അവസരോചിതമായ ഇടപെടലുകള്‍ എവിടെ പാഴ്വാക്കുകളാകുന്നു !!
2 .കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും ,അഭ്യസ്തവിദ്യരെ കാത്തിരിക്കുന്ന തൊഴിലവസരങ്ങളുടെ സാധ്യതകളും തമ്മിലുള്ള പൊരുത്തക്കേട്!""
ഇതൊരു പൂര്‍ണ്ണമായ ഉത്തരവും അല്ല, എന്റെ ചില ചിന്തകള്‍ മാത്രമാണിത് -------------------എല്ലാവരും ഇതിനോട് -ഈ ചോദ്യത്തിനോട് പ്രതികരിക്കൂ ന
മ്മള്‍ കണ്ണടച്ച് നടന്നുപോകേണ്ട ഒരു മേഖല /പ്രശ്നം അല്ലല്ലോ ഇത്!

Comments

ajith said…
ഏറെ പ്രതീക്ഷകളും വ്യാമോഹങ്ങളും കുത്തിവച്ച് കുട്ടികളെ വളര്‍ത്തുന്നത്, കഷ്ടതയുടെ നടുവില്‍ പരിശീലനമില്ലാത്തത് ഒക്കെ കാരണമാകാം, സുഖസൌകര്യങ്ങളും സമ്പത്തുമൊന്നും ആരെയും ഒന്നും പഠിപ്പിച്ചിട്ടില്ല. പ്രതികൂലങ്ങളാണേറ്റം മികച്ച അദ്ധ്യാപകര്‍

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................