പ്രഭാതങ്ങള്‍ സുന്ദരമാണ്!!

17-04-2012,
Elackad.
ഓരോ പ്രഭാതതിനും ഓരോരോ മുഖങ്ങളാണ്' അല്ലെ?അങ്ങനെ തോന്നിയിട്ടുണ്ടോ?ചിലപ്പോള്‍ ഇതിനു വിപരീതമായും എനിക്ക് തോന്നിയിട്ടുണ്ട് ...ഹ ഹ '.പ്രഭാതമെന്നാല്‍ ഉറക്കത്തെ ഭ്രാന്തമായി സ്നേഹിച്ച ഒരു മടിച്ചിപാറുവിന്റെലോകം,മുല്ലപൂവിന്‍റയും മാമ്പഴതിന്റെയും ഓര്‍മകളില്‍ ഉത്സാഹത്തോടെ ചാടിയെണിറ്റിരുന്ന വേനല്‍പുലരികള്‍ , തിരക്കുകള്‍ക്കിടയില്‍ ഓടിമറഞ്ഞ കുറെയേറെ പ്രഭാതങ്ങള്‍,ആവര്‍ത്തനവിരസമായി ആഗ്രഹിക്കാതെ കടന്നുവന്നവ - എണ്ണി തിട്ടപെടുത്താനാവത്തവയും !!!

പ്രഭാതം ഒരു കാഴ്ചയാണ് അത് കാണുക ,അറിയുക, ആസ്വദിക്കുക '' എന്ന് ഒരു അധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു ... അന്ന് ക്ലാസ്സിലെ വില്ലന്‍ പയ്യന്‍ പറഞ്ഞത് "അങ്ങനൊരു സാധനം ഞാന്‍ കണ്ടിട്ടേയില്ല"എന്നായിരുന്നു!!
പ്രഭാതങ്ങളുടെ പ്രാരാബ്ധങ്ങള്‍ ,നഷ്ട്ടങ്ങള്‍ ഇവയൊക്കെ ഒരുപാട് കേട്ടിട്ടുണ്ട് , കുറെ നാളുകളായി എന്‍റെ പ്രഭാതങ്ങള്‍ ശാന്തമാണ് ,അതിലും കുറച്ചടുത്ത് വന്നാല്‍ ...അവ സുന്ദരങ്ങളാണ് എന്നും തോന്നുന്നു .....


                                          ഇന്നും ഉണര്‍വിന്‍റെ ആദ്യനിമിഷങ്ങളില്‍ ഫാനിന്‍റെഇരമ്പല്‍ കേള്‍ക്കുന്നുണ്ടായിരുന്നു .... അമ്മവെച്ച അലാറം മുഴങ്ങുന്നുണ്ട് , അത് ആദ്യ റൌണ്ട് അല്ല എന്ന് വ്യക്തമാണ് !! കാരണം അടുക്കളയില്‍ പാത്രങ്ങള്‍ കലപില സംസാരിക്കുന്നുണ്ട്-അമ്മയും അവിടെ അമ്മയുടെ അടുത്തുണ്ടാവും ചക്കിയുംചെമ്പനുംകുറുവുമൊക്കെ, ഏല്ലാവര്‍ക്കും അമ്മ സ്വതന്ത്രം കൊടുക്കാറില്ല,അനിയത്തി അമ്മ വീട്ടിലാകയാല്‍ ഇടയ്ക്കിടെ അവള്‍ക്കായുള്ള വിളികള്‍ മുഴങ്ങുന്നില്ല , ....വാതിലില്‍ പതിയെ മുട്ടുന്ന ശബ്ദം ...അത് കണ്ണനാണ്(എന്‍റെ നായ)വാതില്‍ തുറക്കുവോളം അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും കൂട്ടില്‍നിന്നും പുള്ളിപൂവന്‍ ഇടവിട്ട് കൂവുന്നു ... അതിനു കുറച്ചു അകലെയുള്ള അയല്‍വീടുകളില്‍നിന്നും മറുപടികള്‍ഉണ്ടാകുന്നു പുള്ളിപൂവന്റെ ഏകാധിപത്യത്തില്‍ മനംനൊന്ത് അയല്‍വീട്ടിലെ കൂട്ടില്‍ കുറെ ദിനങ്ങളായി ചേക്കേറിയിരിക്കുന്ന എന്‍റെ വെളുമ്പന്‍പൂവനാണ് പ്രസ്തുതവീടിനെ പ്രധിനിധികരിക്കുന്നത്... !!ഞാന്‍ മൊബൈലെടുത്തു സമയം നോക്കി ,അതില്‍ പതിവ്പ്രഭാതസന്ദേശങ്ങള്‍ അവയിലൊന്ന് എനിക്കായി മാത്രം പിറവികൊണ്ടതും !!മിനിട്ടിന്റെ ഇടവേളകളില്‍ രണ്ടു പതിവ് പ്രഭാത മിസ്സിഡ്‌കോളുകള്‍ , അടുത്ത രണ്ടു കുഉട്ടുകാരികള്‍ ...തെറ്റാത്തപതിവുകള്‍ !! അവയ്ക്ക് മറുപടി ...
കട്ടിലിന്‍റെ അറ്റത്ത്‌ പാതിവായിച്ച സിനിമതിരക്കഥാ ബുക്കില്‍ ഇരുന്നു ശ്വേതാമേനോന്‍ കണ്ണുരുട്ടി നോക്കുന്നു !! പലേരിയില്‍ നിന്നുള്ള ആ നോട്ടം എനിക്കത്രരസമുള്ളതായി തോന്നിയില്ല! ബുക്കെടുത്ത്‌ മറിച്ചുവച്ചു ...ഇനി നോക്കില്ലല്ലോ!!
 

                                    ശബ്ദങ്ങളില്‍ പതിവുപോലെ പലവിധ പക്ഷികളുടെ കൂജനങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.... എന്‍റെ സുഹൃത്തുക്കളുടെ ഭാഷയില്‍ ഇതൊരു ഓണം കേറാമൂലയാണല്ലോ !!അതിനാല്‍ തന്നെ ഈ ശബ്ദങ്ങള്‍ തികച്ചും സ്വാഭാവികം "പ്ലാവിലെ ഇലകള്‍ക്കിടയില്‍ ചെറിയചലനങ്ങള്‍ !! ചെറുകിളികള്‍ അവ ഇന്നലെ ഇവിടെയാകുമോ ഉറങ്ങിയത് !! വാതില്‍ തുറന്നതോടെ കണ്ണന്‍ ഉത്സുഹനായി എനിക്ക് ചുറ്റും കുറെ ഓടിതിമിര്‍ത്തു ഇനി മുന്നിലെ പാടത്തെയ്ക്കാണ് ഓട്ടം അവിടുത്തെ കവുങ്ങുകളെ ഓടി തോല്‍പ്പിക്കുന്ന ഭാവം തലങ്ങുംവിലങ്ങും ഓടികൊണ്ടെയിരിക്കുന്നു ,ഇടയ്ക്ക് എന്നെനോക്കും , ഞാന്‍ കാണാത്ത ഭാവത്തില്‍നിന്നു അവന്‍ പ്ലാവിന്റെ ചോട്ടിലെ ചക്കയെ.., ഉറക്കകരഞ്ഞ ഒരുപക്ഷിയെ... എല്ലാം ഇടയ്ക്കിടെ കുറച്ചു പേടിപ്പിക്കുന്നുണ്ടായിരുന്നു !! മുറ്റത്തിന്റെ ഒരു മൂലയില്‍ അവന്റെ രാതി ശേഖരമായ കുറെ ചകിരികള്‍ ,അട്യ്ക്കാകള്‍ ... അപ്പോഴാണ്‌ കണ്ടത് അതില്‍ ഏതാനും ഉണങ്ങിയ അടയ്ക്കകള്‍ , അമ്മ വിറകുപുരയില്‍ പൊളിച്ചുവെച്ചിരുന്നവയില്‍ നിന്നും എടുത്തതാണ് എന്ന് വ്യക്തം , ഭാഗ്യം അമ്മകണ്ടിട്ടില്ല !! അവ തല്‍സ്ഥാനത് വെയ്ക്കുമ്പോള്‍ കാണാം വിറകുപുരയ്ക്ക് മുകളില്‍ പൂച്ചപ്രജകള്‍ !! എന്നെ കണ്ടു ചാടിയിറങ്ങാന്‍ തുടങ്ങിയവ കണ്ണനെ കണ്ടു പിന്‍വലിഞ്ഞു ,അവനാകട്ടെ അവയെ നോക്കി ആദ്യം കുരച്ചു പിന്നെ വാലാട്ടി കൊണ്ട് കരഞ്ഞു , സ്നേഹം കൊണ്ടല്ല അവരെ പിടിക്കാന്‍ കഴിയാത്ത നിരാശയാണ് ആ കരച്ചില്‍ !! പൂച്ചകള്‍ എന്നെ നോക്കി കൂട്ടത്തോടെകരയുബോള്‍ അമ്മ പറയുന്നു "പടയിളകി" ഞാന്‍ വരുമ്പോള്‍ അങ്ങനെയാണ് കു‌ടെ കണ്ണനും കരയുന്ന പ്രസ്തുത പ്രജകളും ഉണ്ടാവും !! അടുക്കളയില്‍ ആണെങ്കില്‍ എല്ലാവരും കൂടെ ഒന്നിളക്കിമറിയ്ക്കും അതുകൊണ്ട് ചിലപ്പോള്‍ അമ്മ പറയാറുണ്ട് "ഒരു സഹായവും വേണ്ട ഇതുങ്ങളെ കൊണ്ട് ഒന്ന് പോയാല്‍മതി " കണ്ണന്‍ ബനധസ്ഥനായിട്ടു വേണം അവര്‍ക്ക് താഴെയ്ക്കിറങ്ങാന്‍ ...കുറച്ചുമാറിയുള്ള വീട്ടിലെ തൊഴുത്തില്‍ വെളിച്ചംകാണാം പശുവിനെ കറക്കുകയാണ് ആ പാലാണ് പുലര്‍ന്നാല്‍ ഇങ്ങോട്ടും എത്തുക!!

                          നേരിയ തണുപ്പ് കണ്മുന്നില്‍ നിറയെ പച്ചപ്പ്‌ ,ചെറിയ ചലനങ്ങള്‍ , വേനല്‍ക്കലമായതിനാല്‍ മാത്രം തോട്ടില്‍ നീരൊഴുക്കില്ല അല്ലെങ്കില്‍ അതും.............അതെ പ്രഭാതങ്ങള്‍ സുന്ദരമാണ്!!

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................