ഇനിയും നിലയക്കാത്ത നിലവിളിയില്‍ ഒരു വിഷു.........(16-04-2012)


പതിവുപോലെ "വിഷു"... കണി ,കൈനീട്ടം, സദ്യ,ബന്ധുക്കള്‍,പടക്കങ്ങള്‍ പൊട്ടിച്ചിതറുന്ന ശബ്ദങ്ങള്‍ ,പലരൂപങ്ങളില്‍  ഒളിച്ചിരുന്ന അഗ്നിനാമ്പുകള്‍ ,കേട്ടുപഴകിയ വാചകങ്ങള്‍ -"പണ്ടത്തെ വിഷുവാണ് വിഷു...എന്നൊക്കെ എന്ത് ?!!"
ഇവയ്ക്കിടയില്‍ പുതുമയില്ലായിരുന്നോ എന്ന് ചോദിച്ചാല്‍ ...ഉണ്ടായിരുന്നു!!ഓരോ നിമിഷത്തിലും ആ പുതുമ കു‌ടെ ഉണ്ടായിരുന്നു എന്നതും വാസ്തവം!!
ആ പകലിനെയും പതിപോലെതന്നെ കന്മാനില്ലാതായി !!സ്വാഭാവികമായും ചില നല്ല ചിന്തകളുടെ തീരത്തുതന്നെ മയങ്ങാം എന്ന  എന്‍റെ  ചിന്തയെ നിര്‍ദയമായി ചീന്തിയെറിഞ്ഞു കൊണ്ടൊരു ശബ്ദം !! അത് തീരെ വ്യക്തമല്ലായിരുന്നു!!എന്‍റെ നായ - കണ്ണന്‍ ,വല്ലാതെ ബഹളമുണ്ടാക്കി കുരയ്ക്കുന്നു!!അമ്മ വാതില്‍ തുറക്കുന്ന ശബ്ദം , ഞാനും വാതില്‍ തുറന്നിരങ്ങുകതന്നെചെയ്തു ....,എന്തെങ്കിലും പക്ഷി /പൂച്ച /കാട്ടുമാക്കാന്‍????????!! ഊഹങ്ങള്‍ പലത്- ഉത്തരങ്ങള്‍ ശൂന്യം!!
ഇല്ല... ഒന്നും കാണുന്നില്ല,ശബ്ദവും ഇല്ല ...വാതിലുകള്‍ വീണ്ടുമടഞ്ഞു !!
എങ്കിലും ഒരു അസ്വസ്തത !! സംവിധായകന്‍ സുഹൃത്തിന്റെ കോള്‍- പുതിയകഥ ...സുഹൃത്ത്‌ വാചാലനായി,അതിലും തൊട്ടുമുന്നില്‍ തന്നെ എന്‍റെ വാചകമടി ,കഥ സഞ്ചരിക്കുന്നു...ഒരു ഷോര്‍ട്ട്ഫിലിമായിട്ട്തന്നെ !! അതിനിടയില്‍ വന്നുപോകുന്ന ചിന്തകള്‍ക്കും താരതമ്യപഠനത്തിനും ഉപ്പുപരലുകളായി ചില കഥകള്‍,സിനിമകള്‍, ഡയലോഗുകള്‍ ....പെട്ടെന്ന് വീണ്ടും നിലവിളിപോലുള്ള ആ ശബ്ദം ...കാര്യം പറഞ്ഞപ്പോള്‍ സംവിധയാകാന് സംശയം "ഇനി വല്ല അജ്ഞാതജീവിയും...." , ഭാവനാസമ്പന്നര്‍ അങ്ങനെയോക്കെയാണല്ലോ ...
"ശരണ്യേ നമുക്കിതൊരു കഥയാക്കിയാലോ എന്നൊരു ചോദ്യമാണ് ഞാന്‍ പ്രതിക്ഷിച്ചത് ,പക്ഷെ ശബ്ദം എന്താണെന്ന് നോക്കാനാണ് സുഹൃത്ത്‌ നിര്‍ദേശിച്ചത് !!
വീണ്ടും മുറ്റത്ത്‌ ശബ്ദം അവ്യക്തമാണ് പെട്ടന്ന് ഉള്‍വിളി ഉണ്ടായപോലെ അമ്മ പറഞ്ഞു "കൊച്ചെ... നമ്മുടെ കിണറ്റില്‍ നിന്നാണ് ശബ്ദം...!!" തുടര്‍ന്ന്നടന്ന  അന്യേഷണത്തില്‍ അതൊരു നായ ആണെന്നും ജീവന്‍ രക്ഷപെടുത്താന്‍ അത് കിണറിന്റെ വട്ടത്തില്‍ നീന്തി നില്‍ക്കുന്നതുംകാണായി... രക്ഷാപ്രവര്‍ത്തനം പരാജയം , പ്രാണനുവേണ്ടിയുള്ള അതിന്റെ ദീനമായകരച്ചില്‍ ...അതായിരുന്നു തിരിച്ചറിയപ്പെടാതെ പോയാ ആ ശബ്ദം...!!
"ഒന്നാം തിയതിആയിക്കൊണ്ട്‌ ....എന്‍റെ ദൈവമേ ഇന്ന് കണികണ്ടതാരയാണോ ..."കൊട്ട, കയര്‍,തോട്ടി ഇവയൊക്കെ എടുക്കാന്‍ ഓ ടുന്നതിനിടയിലാണ് അമ്മയുടെ ഈ പതംപറച്ചില്‍ , രാവിലെ ഞാന്‍ തെളിച്ച വിളക്കിനുമുന്നില്‍ അമ്മ കണികണ്ട കൃഷ്ണനെ ഞാന്‍ തലചെരിച്ചുനോക്കി 'കക്ഷി അവിടെതന്നുണ്ട് കേട്ടോ ,ആ കള്ളചിരിയും'!!

ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ വിധിയെഴുതി "നേര0പുലര്‍ന്നിട്ടു നോക്കാം ...." അതപ്പോഴും കരയുന്നുണ്ടായിരുന്നു , തലമാത്രം മുങ്ങിപോകാതെ നീന്തുന്നുണ്ടായിരുന്നു..........!!അമ്മ എന്നെ നോക്കുന്നു കാരണം എന്‍റെ പ്രതികരണം എന്താവും എന്നമ്മയ്ക്കറിയാല്ലോ!!
ഉറക്കത്തില്‍ നിന്നും അനിയത്തിയെ വിളിച്ചുണത്തുമ്പോള്‍ ഉറപ്പാക്കിയത് ഈ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ എനിക്ക് കിട്ടാവുന്ന പിന്തുണയായിരുന്നു ..
 "ഇറങ്ങിയെടുത്താല്‍..............!!" എന്‍റെ ചെറിയോരാശയത്തിനു നേരിടേണ്ടി വന്നത് ഒരായിരം ചോദ്യങ്ങള്‍ "ഇവിടുന്ന വന്ന പട്ടിയാണെന്നറിയുമോ ?വല്ല പേയും' ഉണ്ടെങ്കില്‍...??ഈ വെപ്രാളത്തില്‍ അത് കടിയ്ക്കില്ലേ ................................"''''
അവസാനമായി ഞാന്‍ ഒരിക്കല്‍കൂടി ശ്രമിച്ചു "അതിന്റെ ജീവന്‍ ..........."
എവിടെ ...!! "എങ്കില്‍ നീയങ്ങു ഇറങ്ങ് "അവസാനത്തെ ആണിയ്ക്കൊപ്പം അമ്മ വാതിലുംഅടച്ചു കൂടെ പറയാന്‍ മറന്നില്ല "കണ്ണനെ(എന്‍റെ നായ) ആ മുറിയിലെങ്ങാന്‍ കിടത്തിയ്ക്കോ..."
വര്‍ഗസ്നേഹം കൊണ്ടോ എന്തോ ആ രോദനത്തിനോട്  സര്‍വ്വശക്തിയുമെടുത്ത്‌പ്രതികരിക്കുന്നുണ്ടായിരുന്നു ,പക്ഷെ എന്റെ ഒറ്റ വിളിയില്‍ അനുവാദം കിട്ടാത്ത ഇടത്തേയ്ക്ക് കിട്ടിയ പ്രവേശനത്തിന്റെ സന്തോഷത്തില്‍ അവന്‍(കണ്ണന്‍) ശാന്തനായി  എന്‍റെ അരികിലങ്ങനെ  വാലാട്ടി- ഉരുമ്മിയിരുന്നു ... ഞാനും അനിയത്തിയും അമ്മയോട് അപ്പോഴും സംസാരിച്ചുകൊണ്ടേയിരുന്നു , ആ നായ കരയുകയാണ് ഞാനും !!
എന്ത് ചെയ്യാം ..."ഞാനാണ് ആ കിണറ്റില്‍ കിടക്കുന്നതെങ്കില്‍ അമ്മ ഇങ്ങനെ കയറിപോരുമായിരുന്നോ ..."എന്‍റെ ശബ്ദം ചെറുതായിമാറി ,പക്ഷെ അമ്മയുടെ ശബ്ദം വലുതായിമാറിയതോടെ എന്‍റെ മൌനം സ്വാഭാവികമായി നേര്‍ത്തു!! നിസഹയത അതാണ്‌ ഈ ഭുമിയിലെ ഏറ്റവും വലിയ ശാപം എന്ന് അടിവരയിട്ടു, പെട്ടന്ന് ആ നിലവിളി നിന്നു " അക്കേ അത് മുങ്ങിപ്പോയോ?" അനിയത്തിയുടെ ശബ്ദം!!
ഞാന്‍ തലയിണയുടെ തണുപ്പിലേയ്ക്ക് കണ്ണുകള്‍ പൂട്ടിവച്ചു!! ഭാഗ്യം കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടുംകരച്ചില്‍ , അമ്മ വീണ്ടും എന്തൊക്കെയോ പറയുന്നു - 'കിണറ്റിലെ വെള്ളം,അമ്മയുടെഉറക്കം '!!
എന്‍റെ നിശബ്ദതയോടുംഅമ്മ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു
"പട്ടികളങ്ങനെ മുങ്ങി ചാകതൊന്നുമില്ല, നേരം വെളു ക്കുമ്പോള്‍ കയറ്റിവിടാമല്ലോ ........."
അമ്മ അങ്ങനെയാണ് , ഉറങ്ങാന്‍ കഴിയുന്നുണ്ടാവില്ല !! എന്‍റെ ഓര്‍മയുടെ അങ്ങേയറ്റത്ത്‌ കാല്‍വിരല്‍കൊണ്ട് അമ്മതട്ടിയെറിഞ്ഞ ഒരു കുഞ്ഞുപൂച്ചയാണ് ഉള്ളതെങ്കില്‍ ഇങ്ങെയറ്റത്ത്  കൃത്യമായി പറഞ്ഞാല്‍ അന്ന് വയ്കുംന്നേരം ഞാന്‍എടുത്തുകൊണ്ടുവന്ന കാലുവയ്യാത്ത കുറു' എന്ന കുഞ്ഞുപൂച്ചയാണ്, അതിനെ എടുക്കാന്‍ മഴയിലെയ്ക്കിറങ്ങുമ്പോള്‍ കുടയെടുക്കാനുള്ള സാവകാശം അമ്മയ്ക്കുണ്ടായിരുന്നില്ല !!അമ്മയുടെ ഭാഷയില്‍ എന്‍റെ 'പൂച്ചഭ്രാന്തില്‍ ' നിന്നും പകര്‍ന്നു കിട്ടിയതാകും, കണ്ണനെയും അമ്മ കൊഞ്ചിക്കുന്നത് കാണാം !!
അമ്മ വാക്ക്പാലിച്ചു നേരം പുലരുന്നതിനു മുന്‍പ്തന്നെ  നായ കരകണ്ടു ,തണുത്ത് വിറച്ച് , ഇടയ്ക്കെപ്പോഴോ തല ഉയര്‍ത്തിനോക്കി ...
"അതിന്റെയടുത്തു  പോകരുത്..."നിര്‍ദേശം കര്‍ശനം !!
വെയില്‍തെളിഞ്ഞു  അത് പതിയെ എഴുനീറ്റു ഏതാനും  ചുവടുകള്‍വച്ചു... പിന്നെ വീണുപോയി ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു ,അനാരോഗ്യംപുണ്ടു  നിന്ന അതിന്‍റെ ശരീരത്തെ, ഈച്ചയും ഉറുമ്പും ആക്രമിക്കാന്‍ മറന്നില്ല , അറിയാവുന്ന പോടികൈകളൊക്കെ ചെയ്തു അവയെ അകറ്റാന്‍നോക്കി!! കൊടുത്ത ഭക്ഷണം അത് നോക്കിയതേയില്ല ,അതിനു കാവലായിഞാനും എനിക്ക് കാവലായിഅമ്മയും!! അമ്മയെ പറഞ്ഞൊന്നു മനസിലാക്കാനുള്ള എന്റെ നീണ്ട ഏതാനും  മണിക്കുറത്തെ ശ്രമങ്ങളെ പാടെ കരിച്ചുകളഞ്ഞുകൊണ്ട്‌ അടുത്തവീട്ടിലെ ചേച്ചി 'പേവിഷ ബാധയെക്കുരിച്ചും ഞങ്ങളുടെ നാട്ടില്‍ ഇത്തരത്തില്‍ മരിച്ച ഒരാളുടെ അനുഭവത്തെക്കുറിച്ചും അരമണിക്കൂര്‍ സംസാരിച്ചു !!, ഒരു വെറ്റിനറി ഡോക്ടറെ  വിളിക്കാനുള്ള എന്‍റെ തീരുമാനത്തിന്റെ മുന ഇരുവരും ഒന്നിച്ചാണ് ഒടിച്ചുകളഞ്ഞത് !!
പലവീടുകളിലും വാര്‍ത്തയെത്തിച്ചുനോക്കി , പലരും വന്നു നോക്കി 'നോ രക്ഷ , ആരും പ്രസ്തുത നായയെ അറിയില്ല ..!!"എല്ലാവരും അഭിപ്രായം രേഖപെടുത്തി മടങ്ങി ...- "ഇതിനെ കൊന്നു കളയെന്നെ...","പേയിളകി വഴിത്തെറ്റി വന്നതാകും " അങ്ങനെയങ്ങനെ
വലിയ ഒരു മഴയുടെ ലഷണങ്ങള്‍ !! പെയ്യാതിരുന്നെങ്കില്‍... മഴയെഇഷ്ട്ടമില്ലാഞ്ഞിട്ടല്ല ...പക്ഷെ ഈ ജീവന്‍ ,വീടിനു മുന്നിലുള്ള പാടത്താണ് അത് കിടക്കുന്നത് !! തല്‍ക്കാലം നനയാതെയാക്കി !!
ഇന്നലെ രാത്രിയില്‍ വീണ്ടുംകരച്ചില്‍, അമ്മ ഏതോ  ദൈവത്തിനു താക്കിത് കൊടുക്കുമ്പോലെ പറയുന്നു "നേരം വെളുക്കുംബോഴെയ്ക്ക് അതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം , ഒന്നെങ്കില്‍ എണീറ്റ്‌ പോകണം അല്ലെങ്കില്‍..........."
ഇന്ന് രാവിലെ അമ്മ പറഞ്ഞു "അതിനെ കാണ്മാനില്ല "ശരിയാണ് അതിനെ കാണുന്നില്ല , കണ്ണന് പാലുംകൊടുത്തു വെറുതെ അങ്ങനെ നോക്കുമ്പോള്‍ അതാ അവിടെ വെള്ളം വറ്റിയ തോട്ടില്‍ അത് നില്‍ക്കുന്നു , കണ്ണന്‍ കുടിച്ചു തുടങ്ങിയ പാല് ഞാന്‍ തിരികെയെടുത്തു, സ്വാഭാവികമായും അവന്‍ പ്രതികരിച്ചുകൊണ്ടിരുന്നു , പാലുപാത്രം ആ നായ ഒന്ന് മണത്തു എന്നിട്ടെന്നെയോന്നുനോക്കി "കുടിച്ചോടാ...." എന്ന എന്‍റെ മറുപടി കേട്ടിട്ടില്ലേ എന്തോ ...അത് എന്നെ കടന്നു ആടിയാടി നടന്നുപോയി ...
ഇതു എഴുതിത്തുടങ്ങുമ്പോള്‍ ഞാന്‍ കരുതിയത്‌ അത് പോയി എന്ന്‌ തന്നെയാ ,പക്ഷെ കുറച്ചുമാറി അഞ്ചു മിനിട്ടുമുന്പു ആ നിലവിളി വീണ്ടും ....!! ഇതു വായിക്കാന്‍ സാധ്യതയുള്ള ഈ നാട്ടിലെ എന്‍റെ സുഹൃത്തുക്കളെ ഇതൊരു അറിയിപ്പായി കാണാന്‍ അപേക്ഷ !! ചിലപ്പോള്‍ ഇവനെയും(നായയെ) ആരെങ്കിലും അന്യേഷിച്ചു  നടപ്പുണ്ടാവാം... ഓണത്തിന് തലേന്ന് എന്‍റെ കണ്ണനെ കാണാതെപോയതും മരണവീടുപോലെ രണ്ടാഴ്ച കടന്നുപോയതും ഓര്‍ക്കാന്‍വയ്യാതതുകൊണ്ടാണ്  ഞാന്‍ ഇനിയും അതൊന്നും എഴുതാത്തത്പോലും , അതേപോലെ മറ്റൊരുമനസ്, ഇവനുപിന്നില്‍ ഉണ്ടോ അതും അറിയില്ല ,എന്തായാലും ഇതൊരു വളര്‍ത്തു നായതന്നെ ..
എന്താ ചെയ്യുകാ.............???!! അതിപ്പോഴും കരയുന്നു...



Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................