ഒരു ഒപ്പ് ചാര്‍ത്തിയ കഥ

സ്വന്തമായി ഒരു ഒപ്പ് ' സ്വാഭാവികമായും ഇങ്ങനെയൊരു  ആവശ്യം വന്നത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്‍പ്തന്നെ...,അന്ന് ബാലഭവനില്‍വച്ചു ഏതോ ഒരു കൂട്ടുകാരി പറഞ്ഞഅറിവ്വെച്ച്   ;അപ്പോള്‍ ഇടുന്ന ഒപ്പ് പിന്നീടൊരിക്കലും മാറാന്‍ പാടുള്ളതായിരുന്നില്ല'. അത് സ്റ്റഡിലീവിന്‍റെ കാലം... പത്താം ക്ലാസ്സുകാരെല്ലാവരും പ്രത്യേക നിരിഷണത്തില്‍  ആണ് ,എന്റെകാര്യം വളരെ പരിതാപകരം എന്റെ ക്ലാസ്സ്‌ ടിച്ചറും ബാലഭവനിലെ പത്താംക്ലാസ്സിലെ ഹെഡും ഒരാളാണ് ,അതുകൊണ്ട് തന്നെ ഉഴപ്പിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാകാതെ വളരെ സൂക്ഷിച്ചുകൊണ്ടുള്ള ഒരു നല്ലനടപ്പിന്റെ കാലംതന്നെ അത് ... പക്ഷെ എന്ത് ചെയ്യാം 'തൊടുന്നതെല്ലാം അബദ്ധം'എന്ന് എന്നെ കൊണ്ട് ഇടയ്ക്കിടയ്ക്ക് പറയിപ്പിച്ചിരുന്ന അതെ ദിവസങ്ങളില്‍ എനിക്ക് വേണം ഒരു ഒപ്പ് !!!
സ്വന്തം പേരെഴുതി അടിയില്‍ ഒരു വര - ഈ ഏര്‍പ്പാടിനോട് എനിക്ക് യോജിക്കാന്‍  കഴിയുന്നില്ല , എന്ത് ചെയ്യും?? ചിന്തയായി .....കെമിസ്ട്രി പുസ്തകത്തിന്‍റെ അവസാനതാള്‍ ഒപ്പുകള്‍കൊണ്ട് നിറഞ്ഞു (കെമിസ്ട്രി പുസ്തകത്തിന്‌ മാത്രം  ഇങ്ങനൊരു ദുര്‍ഗതി  വരാനും കാരണമുണ്ട് , സയന്‍സ് വിഷയങ്ങളില്‍ എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു വിഷയമാണ് കെമിസ്ട്രി ... മാര്‍ക്ക് കുറയരുത് എന്ന് കരുതി അത് തന്നെ പലപ്പോഴും എടുക്കും ...എന്നാല്‍ പഠിക്കാന്‍ തോന്നുമോ !! അതുമില്ല ...).
 അങ്ങനെ ഒപ്പ് ഒരു ചര്‍ച്ചാ വിഷയമായി ,അതിനിടയില്‍ എപ്പോഴൊക്കെയോ സിസ് റ്റെഴ്സ് ഉപദേശിക്കുന്നുണ്ടായിരുന്നു "കുഞ്ഞുങ്ങളെ,ആരും ഒപ്പിട്ടുപഠിക്കുന്നതിനു വേണ്ടി സമയം പാഴാക്കാന്‍ പാടില്ലാ, നിങ്ങളുടെ ജീവിതഗതി നിര്‍ണ്ണയിക്കുന്നതിനുള്ള പരിക്ഷയ്ക്ക് ഒരുങ്ങാനുള്ള സമയമാണിത്".എവിടെ........!! ഞാന്‍ അപ്പോഴും അന്യേഷണത്തില്‍തന്നെ ....!! ആകര്‍ഷകങ്ങളായ ഒപ്പുകളുടെ ഉടമകളെ ഓര്‍മിചെടുക്കുന്നതിനിടയില്‍ ഒരു പേര് തടഞ്ഞു വീടിനടുത്താണ്  ഈ പേരുടമ ...അങ്ങനെ സ്കൂളിലുള്ള  ഒരു കുട്ടുകാരിവഴി ഞാന്‍ ഒപ്പ് തേടി ...ഒരു ചെറിയ പേപ്പര്‍നിറയെ എനിക്കുള്ള ഒപ്പുകള്‍എത്തി ... ഓരോന്നും വ്യത്യസ്തരീതിയില്‍ ....
അതില്‍ ഒന്നില്‍ എന്‍റെപേരിന്‍റെ ആദ്യ അക്ഷരവും ബാക്കി അച്ഛന്റെ പേരും ചേര്‍ന്നതായിരുന്നു , അച്ഛന്റെ പേര് കണ്ടതും ഞാന്‍ മൂക്കുംകുത്തി  വീണു ...!!! മതി അത് മതി .പതിവുപോലെ കൂട്ടുകാരെല്ലാവരും അഭിപ്രായം രേഖപ്പെടുത്തി ...കൂടുതല്‍ പേരും വിയോജിച്ചു "സ്വന്തം പേരല്ലേ എഴുതേണ്ടത് ??!!",ചിലര്‍ വിരട്ടാന്‍ ശ്രമിച്ചു - "സിസ്റ്റര്‍  കാണെണ്ടാട്ടോ..." രസാവഹമായ  കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടോ ആ ചോദ്യം ഇപ്രകാരമായിരുന്നു "നിന്റെ കല്യാണം  കഴിയുമ്പോള്‍ അച്ഛന്റെ പേരല്ലല്ലോ ,നിന്റെ പേരിന്‍റെകു‌ടെ വരിക അപ്പോഴോ??"ആ കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു "കല്യാണം കഴിചൂന്നും വെച്ച് അച്ഛന്‍ മാറുന്നില്ലല്ലോ "
.ഞാന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു ,എന്നെ സംബന്ദിച്ചു അത് വല്യ ഒരു കാര്യംതന്നെ ജീവിതത്തില്‍ എന്തോ വല്യ ഒരു തീരുമാനം ഒറ്റയ്ക്കെടുക്കുന്ന ഭാവം ... പുസ്തകവും നെഞ്ചോട്‌ചേര്‍ത്ത് ഞാന്‍ വെരുകിനെപ്പോലെ നടന്ന് കുറേ  തലപുകച്ചുകൊണ്ടിരുന്നു ...
ഒടുവില്‍  ചെറിയ മോഡിഫിക്കേഷന്‍   വരുത്തി ഞാന്‍ ആ ഒപ്പ് തന്നെ ഉറപ്പിച്ചു .അതില്‍ എന്‍റെ പേരിന്‍റെ ആദ്യാക്ഷരമായ എസ്' സിന്‍റെ അകത്ത് അച്ചന്റ പേരിന്‍റെ ആദ്യാക്ഷരമായ എം' എഴുതി ഒപ്പ് തുടങ്ങുമ്പോള്‍ ഒരു കൂട്ടുകാരിയാണ് അത് കണ്ടെത്തിയത് ...അതിനു ഒരു 'ലവ്' ചിഹ്നത്തിന്റെ ആകൃതിയായിരുന്നു , അവള്‍ ചെവിയില്‍ പറഞ്ഞു "അത് സാരമില്ലെടി സിസ്റ്റെഴ്സിനു ഇതൊന്നും കണ്ടാല്‍ മനസിലാകില്ല"...അങ്ങനെ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കാര്യം പരിഹരിക്കപെട്ടു....

 അങ്ങനെ ഒടുവില്‍ ആ ദിവസം വന്നെത്തി ,ഹാള്‍ടിക്കറ്റില്‍ ഒപ്പിടണം , ഹാള്‍ ടിക്കറ്റ്‌ വാങ്ങാന്‍ സ്റ്റാഫ്‌റൂമില്‍ എത്തിയ ഞാന്‍ കിടുങ്ങിപ്പോയി ഇതായിരിക്കുന്നു... എന്‍റെ ലോക്കല്‍ഗാര്‍ഡിയന്‍ സിസ്റ്റര്‍ !!!, എല്ലാം അവസാനിച്ചിരിക്കുന്നു ... എന്നെ കണ്ടു സിസ്റ്റര്‍ തെല്ലു ഗൌരവത്തില്‍ ചോദിക്കുന്നു "എന്താ  കുട്ടി...."ഞാന്‍ ചിരിക്കാന്‍ ശ്രെമിച്ചു മുഖത്ത് ചിരി വന്നിരുന്നോ അറിയില്ല...!! "ഒപ്പ്...."ഞാന്‍ പേനയുടെ  ക്യാപ്പ് ഊരിമാറ്റികൊണ്ട്പതിയെപറഞ്ഞു ."ഉപ്പോ ..???!! ഇവിടെയാണോ കുട്ടി ഉപ്പുള്ളത് ??!! "സ്റ്റാഫ്‌ റൂമില്‍ ഒരു ചെറിയചിരി പടരുന്നു ,(കേട്ടതുത്തെറ്റിയിട്ടല്ല എന്നെ കളിയാക്കിയതാണെന്ന് മനസിലായി ... എന്നോടുള്ള താല്‍പ്പര്യകൂടുതല്‍ ... അതാണ്‌ ഇതിന്റെ കാരണം ,അത് എന്തുകൊണ്ടാണെന്ന്എനിക്കിപ്പോഴും അത്ര വ്യക്തമല്ല ,പക്ഷെ ശാസനകളായും കളിയാക്കലുകകലായും ആശ്യസിപ്പിക്കലായുമൊക്കെ എന്നെ തേടിയെത്തിയ ആ സ്നേഹത്തിന്റെ ആഴം മനസിലാക്കാന്‍ കുറച്ചു കാലംകൂടി വേണ്ടിവന്നു എനിക്ക് .). ഉടന്‍ ഞാന്‍ തിരുത്തി "ഒപ്പല്ല ... ഹാള്‍ടിക്കറ്റ്‌ ".സിസ്റ്റര്‍ അടുത്ത റ്റെബിളിലെയ്ക്കു കൈചൂണ്ടി..... .എന്‍റെ ശ്വാസം നേരെവീണു ...മനസ്സില്‍വീണ്ടും ഒപ്പ്  പുനര്‍ജനിക്കുന്നു .ഞാന്‍ നേരെനടന്നു.ലേശം കൈവിറച്ചു എങ്കിലും ഒപ്പിട്ടു , ഹാള്‍റ്റിക്കെറ്റുമായി ത്രയും വേഗം രക്ഷപെടാന്‍ ശ്രമിക്കവേ പെട്ടെന്ന് സിസ്റ്റര്‍ പറയുന്നു " ഒരാഴ്ച മുഴുവനെടുത്ത് ഇട്ടുപഠിച്ച  ഒപ്പൊന്നു കാണട്ടെ...".ആ മനസ്സിന്റെ  വലിപ്പമൊന്നുമല്ല ഒറ്റുകൊടുക്കാന്‍
സാധ്യതയുള്ള സഹപാഠികളെ ഓര്‍ത്തെടുക്കാന്‍ ശ്രെമിക്കുക ആയിരുന്നു അപ്പോള്‍ ഞാന്‍..

 ഈ സംഭവം നടന്നു  ഏകദേശം   രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ...അന്ന് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിതിരികെ വീട്ടില്‍ വന്നതേയുള്ളു, നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ വന്നതേ ഞാന്‍ കയറിക്കിടന്നു . അപ്പോള്‍ കേള്‍ക്കാം "നീ ഇതില്‍ കുത്തിവരച്ചോ" ചോദ്യം അനിയത്തിയോടാണ് (,അവള്‍ക്കു അന്ന് അങ്ങനൊരു ശീലമുണ്ട് ,കൈയില്‍ ഒരു പേനയുമായി നടന്നു കാണുന്ന പേപ്പറിലൊക്കെ എഴുതും!!ഞങ്ങള്‍ തമ്മില്‍ കുറച്ചു ഏറെ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് ഞാന്‍ പലപ്പോഴും ഈ ശീലത്തിന്റെ നിശബ്ദ ഇരയായിട്ടുണ്ട് !!അതുകൊണ്ട് തന്നെ അമ്മയുടെ സംശയം സ്വാഭാവികം ) .ഞാന്‍ നോക്കുമ്പോള്‍ അമ്മ   മെഡിക്കല്‍സര്‍ട്ടിഫിക്കറ്റുമായി വരുന്നു ;അതുവാങ്ങി നോക്കിയാ ഞാനും  ഞെട്ടി ,അമ്മ പറഞ്ഞ ആ കുത്തിവര എന്‍റെ ഒപ്പായിരുന്നു... ഹി ഹി ;അതെ പഴയ മനസും കൈയും പക്ഷെ അവയ്ക്കുണ്ടയാ തളര്‍ച്ച മുഴുവന്‍ ആ ഒപ്പിലെയ്ക്കും ആവാഹിച്ചിരിക്കുന്നു ... ഒരു നീണ്ടകൂട്ടചിരിക്കു തുടക്കമിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു "അതെന്‍റെ ഒപ്പാണമ്മേ  "

 

Comments

വളരെ ഇഷ്ടമായി . ഈ ബ്ളോഗ് ജാലകം
അഗ്രിഗ്രേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക
Anonymous said…
Nice ... Njaanum kure try cheythittundu.. Oppidaan
ഒപ്പിന്റെ കഥ വളരെ ഇഷ്ടമായി...

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................