"അവള്‍ എന്‍റെ സ്വന്തം ബാല്യകാലസഖി !!"

"അടുത്ത ആഴ്ച എന്‍റെ കല്യാണമാണ് നേരത്തെ വരണം "ഫോണിലൂടെ കേട്ട ഈ വാക്കുകളില്‍ ഔപചാരികത ഉണ്ടായിരുന്നോ?അതോ അതില്‍ മുറ്റിനിന്നിരുന്നത് പഴയ സൗഹൃദത്തിന്റെ ഊഷ്മളതായോ !!!എന്താണ് " സൗഹൃദം" ഇതിനെ കുറിച്ചൊന്നുo ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത...പ്രായത്തില്‍ എനിക്ക് കിട്ടിയ കൂട്ടുകാരിയാണ് ആദ്യം സുചിപ്പിച്ച വാക്കുകളുടെ ഉടമ ,അവള്‍ വിളിച്ചിട്ട് ഇപ്പോള്‍ കുറച്ചുസമയം ആയിരിക്കുന്നു..ആ കേട്ട വാക്കുകള്‍ക്കും ഈ എഴുതുന്ന വാക്കുകള്‍ക്കും ഇടയില്‍ മനസ്സില്‍ നിറഞ്ഞുനിന്നത് അവളും ഞങ്ങളുടെ ചങ്ങാത്തവും തന്നെ...എനിക്ക് അത്ഭുതം തോന്നുന്നു... അവള്‍ ഒരു വധുവാകുന്നു !!അവളുടെ പേരിനൊപ്പം ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന കൊച്ചു പാവടയും പച്ചനിറമുള്ള കുങ്കമപൊട്ടും  മാത്രമാണതിനു കാരണം ഒരു സംശയവും ഇല്ലാതെ ഞാന്‍ പറയുന്നു അവളാണ് ഈ ജീവിതയാത്രയിലെ ആദ്യ 'കൂട്ടുകാരി'..".


 നിങ്ങള്‍ക്കും ഉണ്ടാകും ബാല്യകാലത്തിന്‍റെ മാഞ്ഞുപോയ കാലടികളില്‍ ഇങ്ങനെ ഒരു നിഴല്‍ അല്ലെ?നാലാമത്തെ വയസില്‍ ഒരു പുതു മണ്ണിലേയ്ക്കു പറിച്ചുനട്ട ഇളംചെടിയുടെ മുഖമായിരുന്നു അന്നെനിക്ക് ...മണ്ണ് പുതുതെങ്കിലും എനിക്ക് അത്ര അപരിചിതമായിരുന്നില്ല അത്..വേഗത്തില്‍ വേരുകള്‍പാകി ഉറച്ചുനിന്ന സമയങ്ങളിലെപ്പോഴോ നമ്മള്‍ സഹപാഠികളും സുഹൃത്തുക്കളും ആയി മാറിക്കഴിഞ്ഞിരുന്നു !!പിന്നീട് ഒരു നീണ്ട യാത്ര ...ഒരുമിച്ച്‌,ബാല്യത്തിന്‍റെ നിഷ്കളങ്കതയുടെ കുളിര്‍മ്മ ,ഉമ്മിനീര്പോലും പങ്കുവെച്ച ആ നാളുകളില്‍ നമ്മള്‍ കടിച്ചു പകുത്തെടുത്ത കണ്ണിമാങ്ങകള്‍ക്ക് അന്ന് തോന്നാതിരുന്ന പുളിപ്പ് ഇന്നത്തെ ഓര്‍മയില്‍ നുരയുന്നു.നമ്മള്‍ ഒന്നിച്ചു ശ്രുതിചേര്‍ത്ത പാട്ടിന്റെ ഈരടികള്‍ ,ഒരേ താളത്തില്‍ ആടിതീര്‍ത്ത തിരുവാതിര ചുവടുകള്‍... ക്ലാസ്സില്‍ ഒന്നാമതെത്താന്‍ നമ്മള്‍ തമ്മില്‍ മത്സരിച്ചിരുന്നോ??!!!
 പൂക്കളങ്ങള്‍ തീര്‍ക്കാന്‍ നമ്മള്‍ താണ്ടിയ ആ വഴികള്‍ !! എപ്പോഴെങ്കിലും നീ ഒര്മിക്കാരുണ്ടോ?അന്നത്തെ ആ അരിപൂവിന്‍റെ മൃദുലത...പാരിജാതത്തിന്റെ ആ അപാരമായ സുഗന്ധം !!"ചിലുക്കുറ്റിയുടെരുചിയും മുള്ളുക്കായുടെ മധുരവും നീ മറന്നോ?,ഉച്ചഊണ് കഴിഞ്ഞ് അടുത്തുള്ള തോട്ടില്‍ നിന്നും നാം ശേഖരിച്ച വെള്ളാരം കല്ലുകള്‍ !! കല്ലുകളിയില്‍ മുന്‍പന്തിയില്‍ നീ ആയിരുന്നു ...നമ്മള്‍ കളിച്ചുതീര്‍ത്ത ആ അക്ക് കളങ്ങള്‍ക്കു പുതിയ അവകാശികള്‍ ഉണ്ടായിരിക്കുമോ?ഒളിച്ചുകളിക്കുമ്പോള്‍ എന്‍റെ പതിവ് താവളമായ നെല്ലിച്ചുവട് ഇനി എന്നെങ്കിലും കണ്ടാല്‍ അതിനു പുറകില്‍ നീ എന്നെ തിരയുമോ?അന്ന് നമ്മള്‍ ശേഖരിച്ച വളപ്പൊട്ടുകള്‍....പുസ്തകതാളിനുള്ളിലെ മയില്‍‌പീലി  അവയൊക്കെ നമാമാത്രമായെങ്കിലും അവശേഷിക്കുന്നുണ്ടാവുമോ?!!

ബാല്യത്തിന്‍റെ അവസാന ചുവടുകളും താണ്ടി കൌമാരത്തിന്റെ ആദ്യദിനങ്ങള്‍ നമ്മള്‍ ഒന്നിച്ചാണ് പിന്നിട്ട് നടന്നത്!!കൌതുകതിന്റെ... ആകാംഷയുടെ... യഥാര്ത്യത്തിന്റെ...പുത്തന്‍അറിവുകളിലെയ്ക്ക് വിടര്‍ന്ന മിഴികളോടെ നാം ഒന്നിച്ചു പടികയറി..!! പുസ്തക താളിനുള്ളില്‍ പ്രത്യക്ഷപ്പെട്ട ആദ്യപ്രണയലേഖനം പകച്ചമുഖത്തോടെ വായിച്ചത് നാം ഒരുമിച്ചായിരുന്നു...അതിലെ സാഹിത്യത്തിന്‍റെ കടിച്ചാല്‍പ്പൊട്ടാത്ത അര്‍ത്ഥതലങ്ങളെ ഒരു പൊട്ടിച്ചിരിയില്‍ ഒഴിവാക്കിയതും ഒന്നിച്ചുതന്നെ...കവ്മാരത്തിന്റെ ആദ്യ പടിയില്‍വെച്ച് നമ്മള്‍ വേര്‍പിരിഞ്ഞു...നീണ്ട ഒന്‍പതുവര്‍ഷത്തെ  സൗഹൃദം..
പിന്നിട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ രണ്ടു ദ്രുവങ്ങളില്‍ ആയിരുന്നോ??പക്ഷെ നിന്റെ മുഖം ഓരോതവണ കാണുമ്പോഴും അന്ന് ഞാന്‍ അനുഭവിച്ചിരുന്ന അനാഥത്യതിന്റെ ആഴം  കു‌ടിക്കൂടി വന്നിരുന്നത് ഞാന്‍ അറിഞ്ഞിരുന്നു!!


നമ്മള്‍ തമ്മിലുള്ള  അദൃശ്യബന്ധത്തിന്‍റെ തീവൃത അടക്കാനാകാത്ത തേങ്ങലുകളായി പുറത്തേയ്ക്ക് വന്നത് അന്നായിരുന്നു ..ഓര്‍ക്കുന്നില്ലേ നീ ആ ദിവസം?!!ജീവിതചുഴിയില്‍പെട്ട് മരണത്തെമാത്രം പ്രതീക്ഷിച്ച്....ഒരു അന്തിമപോരാട്ടത്തിനു ഞാന്‍ യാത്രയ്ക്കൊരുങ്ങി ഇരിക്കവേ... ഞാന്‍ പോകുംമുന്‍പ് കാണാന്‍ നീ ഓടിയെത്തി....ആ ദിനങ്ങളിലെല്ലാം ഞാന്‍ അടക്കിപ്പിടിച്ച സങ്കടക്കടല്‍ നിന്റെ കണ്ണീരിനോപ്പം ആര്‍ത്തലച്ചു പെയ്തുപോയത്...!!വീണ്ടും നമ്മള്‍തമ്മില്‍ ഹ്രസ്വമായ കണ്ടുമുട്ടലുകള്‍ ഉണ്ടായി..യാത്രകള്‍ക്കിടയില്‍...ഫോണിലൂടെ ....പക്ഷെ നമ്മുടെ സൗഹൃദം പുതുക്കപെട്ടില്ല...അവ ഓര്‍മകളിലും മനസിലുമായി എന്നോടൊപ്പംകുടികൊണ്ടു.ഏകാന്തത ഒരു ശാപമായി തോന്നിയ ആ ദിനങ്ങളില്‍ എന്‍റെ മനസിനെ ഭ്രാന്തുപിടിപ്പിച്ച ചിന്തകളില്‍ .. എന്‍റെ അവസാന ഓര്‍മകളിലും  നീ ഉണ്ടാകും കാരണം എന്‍റെ ജീവിതനഷ്ട്ടങ്ങളുടെ ആകെതുകയും നാളത്തെയ്ക്കുള്ള ഊര്‍ജ്ജസ്രോതസും ആ ചിന്താകളിലാണുള്ളത്!!

Comments

sts4u said…
niceeeeeeeeeeeeeeeeeeee.......................

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................