ക്രിസ്മസിന്‍റെ മണം ! :)

കേക്കിന്‍റെ മണം .........
ഊതിവീര്‍പ്പിക്കുമ്പോള്‍ മൂക്കിനോട് ഉരുമ്മിനില്ക്കുന്ന ബലൂണിന് ബാല്യത്തിന്‍റെ ഗന്ധം ...
ബീഫ്കറി തിളയ്ക്കുന്ന സ്മെല്‍ ......
പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ ബാക്കിവെയ്ക്കുന്ന പുകമണങ്ങള്‍!!
പാതിവാടിയ ഉണ്ണിശോ പുല്ലുകള്‍ക്ക് ഓര്‍മകളുടെ ഗന്ധമാണ് !
മറിച്ചിട്ട് വേവിക്കുന്ന കള്ളപ്പത്തിന് വിരളമായിമാത്രം അറിഞ്ഞിട്ടുള്ള മണം തന്നെയല്ലേ ??!
അതെ ......മൊത്തത്തില്‍ ക്രിസ്മസിന്‍റെ മണം ! :)

Comments

ajith said…
സന്മനസ്സുള്ളവര്‍ക്ക് സമാധാനം

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................