തികച്ചും ആകസ്മികമായാണ് ആ മഴത്തുള്ളി കല്ലുകള്‍ക്കിടയില്‍ മഴയേല്‍ക്കാന്‍ കൊതിയോടെനിന്നിരുന്ന   ആ ചെടിയിലേക്ക് ചെന്നുപതിച്ചത് !!
ഇന്നോളം അറിയാതിരുന്ന കുളിര്‍മയുംനനവും ചെടിയിലെയ്ക്ക് പകരുമ്പോള്‍, അതില്‍നിന്നും പൊട്ടിവിരിയുന്ന ആനന്ദത്തില്‍നിന്നും  ആന്മനിര്‍വൃതിതേടാന്‍ മോഹിച്ചുനിന്ന  മഞ്ഞുതുള്ളിയോട് ചെടി ചോദിച്ചതിങ്ങനെയായിരുന്നു "എന്താണീ കുളിരുപകരുന്ന തണുപ്പും നനവും"
ചോദ്യത്തിന്റെ അവസാന ധ്വനിയോടൊപ്പം വഴുതിവീണ മഴത്തുള്ളി പരാജയജന്മത്തിന്റെ ഭാരത്തോടെ മണ്ണിലേയ്ക്കു ലയിക്കാന്‍ താമസിച്ചതേയില്ല

Comments

ajith said…
മഴത്തുള്ളിയുടെ ജീവചക്രം അവിടെ അവസാനിക്കുന്നില്ല

വീണ്ടും നീരാവിയായി, മേഘമായി, തുള്ളിയായി..

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

"എന്‍റെ മഴയ്ക്ക്‌................