വ്യാഖ്യാനം

ഭാഗ്യം ...ഓഫീസില്‍  നിന്നും തിരിച്ചെത്തിയിട്ട്‌  ഒരു  ചായ  കുടിക്കാനുള്ള  സാവകാശം  അവള്‍ അനുവദിച്ചു ------
എതിരെ  മുഖം  കുമ്പിട്ട്‌ ഇരിക്കുന്ന അവളെ  കാണുമ്പോള്‍ ഉറക്കെ  ചിരിക്കാന്‍  തോന്നാറുണ്ട്, പക്ഷെ  ചിരിച്ചുപോയാല്‍ പൊതുവേ  തുടുത്ത  ആ കവിളുകള്‍  വീണ്ടും വീര്‍പ്പിച്ച് "കണ്ടോ ...ഞാന്‍ സങ്കടപെടുന്നത്  കണ്ട് സന്തോഷിച്ചോ .....സന്തോഷിച്ചോ "
"ജോ, എന്തെ ലേറ്റായത് ?............" അവളുടെ  ചടുലമായ  പതിവു  ചോദ്യത്തിന് മുന്‍പില്‍ ചിരിക്കാതിരിക്കാന്‍ എത്ര  ശ്രമിച്ചിട്ടും അയാള്‍ക്ക്‌  കഴിഞ്ഞില്ല.
"ഉം ... ചിരിച്ചോ ... വര്‍ക്ക്‌ ,വര്‍ക്ക്‌  ജോയ്ക്ക്  ഒരു  വര്‍ക്കിനെ  കല്യാണം  കഴിച്ചാല്‍ മതിയായിരുന്നല്ലോ,...."
ഇത്തവണ അയാള്‍ എഴുന്നേറ്റ് അവള്‍ക്കരികിലെയ്ക്ക്  ചെയര്‍ വലിച്ചിട്ടിരുന്നു ,
" ദേ .. ഇതു  വല്ലാതെ ബോറകുന്നു, എനിക്കറിയാം  നിന്റെ സമയത്തില്‍  നിന്നും എടുത്തിട്ടാണ്  ഞാന്‍ വര്‍ക്ക്  ചെയ്യുന്നതെന്ന് ....... അടുത്തില്ലെങ്കിലും  ഞാന്‍  ഇപ്പോഴും  ഇവിടെയില്ലേ ......"അയാള്‍ തന്‍റെ  നെഞ്ചോട്‌  ചേര്‍ത്തുവച്ച കൈയിലെയ്ക്ക് ചായുമ്പോള്‍ അവള്‍ വീണ്ടും  ചോദിക്കുന്നു "എന്നോട് എത്ര  ഇഷ്ട്ടം  ഉണ്ട് ?"
"ഇഷ്ട്ടം മാത്രമല്ല  നീ  എന്‍റെ പ്രണയമല്ലേ ........."   വാക്കുകള്‍ക്കൊപ്പം ച്ചുടുനിശ്വാസം അവളുടെ കവിളുകളില്‍ വന്നലയ്ക്കുമ്പോള്‍, അയാള്‍    മനസ്സില്‍  ചിരിച്ചു ,പ്രണയം-  കണ്ണും ചെവിയും വകതിരിവും  ഇല്ലാത്ത വികാരം എന്നൊരു  വ്യാഖ്യാനം അവള്‍ ഇനിയും വേര്‍തിരിച്ചെടുത്തിട്ടില്ലല്ലോ എന്ന  ആശ്വാസത്തോടെ ..............

Comments

ഹാ
പാവം പ്രണയം അല്ലേ
ലംബൻ said…
ഒരു സ്ത്രീ പീഡനം ഇവിടെ തുടങ്ങുന്നു.
ajith said…
ശരിയായി വ്യാഖ്യാനിക്കണം
"ഇഷ്ട്ടം മാത്രമല്ല നീ എന്‍റെ പ്രണയമല്ലേ ........." വാക്കുകള്‍ക്കൊപ്പം ച്ചുടുനിശ്വാസം അവളുടെ കവിളുകളില്‍ വന്നലയ്ക്കുമ്പോള്‍, അയാള്‍ മനസ്സില്‍ ചിരിച്ചു ,പ്രണയം- കണ്ണും ചെവിയും വകതിരിവും ഇല്ലാത്ത വികാരം എന്നൊരു വ്യാഖ്യാനം അവള്‍ ഇനിയും വേര്‍തിരിച്ചെടുത്തിട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ ..........

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................