എന്‍റെ തണല്‍മരം

" ക്ഷീണിയ്ക്കുമ്പോള്‍ കണ്ണുകള്‍ അടച്ചങ്ങനെ  ചാരിയിരിക്കാന്‍, സന്തോഷത്തില്‍ കെട്ടിപുണര്‍ന്നു ചുംബിക്കാന്‍,
മുഖംചേര്‍ത്ത് വിങ്ങിക്കരയാന്‍ ..........,
ദേഷ്യംതോന്നുമ്പോള്‍ പൊട്ടിത്തെറിക്കാനായി  നിന്‍റെ ഈ  മൌനം ,പിന്നെ സ്വാന്തനത്തിന്റെ ഇളംകാറ്റായി  എത്തുന്നത്  നിശ്വാസമല്ലേ ??
മനസിലെ വേനലില്‍ നിന്‍റെ ഇലകള്‍  കരുതിവയ്ക്കുന്ന കുളിര്‍ന്ന-നനവുള്ള  സ്പര്‍ശനങ്ങള്‍,
ശിശിരങ്ങളിലും കൊഴിയാത്ത നിഴല്‍കരുതലുകളോടെ ...........
നീ എന്‍റെ നല്ല മരം ,നന്മ മരം !!

Comments

ajith said…
നന്മമരത്തണലില്‍..

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....