ബസ്‌ യാത്രയിലൂടെ

ഞങ്ങളുടെ ഈ ചെറിയ  ഗ്രാമത്തിലൂടെ  ആകെ രണ്ടു ബസുകളാണ്  സര്‍വീസ് നടത്തുന്നത്, വര്‍ഷ ങ്ങളായി  നാട്ടില്‍നിന്നും അകന്നു  നിന്ന  ഞാന്‍ രാവിലെയും വൈകിട്ടുമുള്ള  ബസ്‌ യാത്രയിലൂടെ വീണ്ടും  ഗ്രാമത്തിനോടും നാട്ടുകാര്‍ക്കും ഇടയിലേയ്ക്ക് വീണ്ടും...........

ഈ  ഗ്രമാപാതയുടെ  ഇരുവശത്തും  എന്‍റെ  ഓര്‍മ്മകലുണ്ട് ....മറന്നുപോയി  എന്ന് ഞാന്‍  തെറ്റിദ്ധരിച്ചിരുന്ന മുഖങ്ങളുണ്ട് ..........പച്ചപ്പുകളും  അവയ്ക്കിടയിലെ നേര്‍ത്ത് മെലിഞ്ഞ ഞരമ്പുകള്‍ പോലെ ആ പഴയ ഇടവഴികള്‍!! അവയിലെ ഓരോ റബ്ബര്‍വേരുകള്‍ പോലും  എന്‍റെ ഓര്‍മയില്‍  ഉണ്ടാകും  അല്ലെ ?

05-11-2012
ബസില്‍ യാത്ര  പത്തുമിനിട്ട് പിന്നിടവേ ...ഒരു  വളവിങ്കേല്‍ ബസ്‌  അങ്ങ് നിന്നു ,പിന്നെ  വല്ലാത്ത  ശബ്ദത്തോടെ  ബസ്‌ പിന്നോട്ട്  പോകുകയാണ്, "ചവുട്ടി  നിര്‍ത്ത് "- കണ്ടക്റ്റര്‍ , പോര്‍ട്ടര്‍ ചേട്ടന്‍ ഊട്  വെയ്ക്കാന്‍ ശ്രമിക്കുന്നു .... ആശുപത്രിയില്‍ പോകാനായി  കയറിയ "നാണി' എന്ന  മുത്തശി വിളിച്ചു പറയുന്നുണ്ട്  "ആളെ  ഇറക്കിയിട്ട്‌  നിങ്ങള്‍ ശരിയാക്ക് "
പതുക്കെയാണെങ്കിലും പലരും അതേ പല്ലവി ആവര്‍ത്തിക്കുന്നു ..........മുഖഭാവവ്യത്യാസങ്ങള്‍ വ്യക്തമായി  മനസിലാകുന്നു, പെട്ടന്ന്  ആരുടെയോ മൊബൈല്‍  റിങ്ങ് ചെയ്യുന്നു -" ഗാഗുല്‍ത്തായിലെ  ബലി പോലെ ...."
- ആ സമയത്ത്   കേള്‍ക്കാന്‍ പറ്റിയ  പാട്ടു  തന്നെ-
 പടര്‍ന്നുവന്ന ചിരിയിലേയ്ക്കു  ഞാനും  പങ്കു ചേരുമ്പോള്‍ ബസ്‌ കിതപ്പോടെ  മുന്നോട്ടു  നീങ്ങി തുടങ്ങിയിരുന്നു ......

Comments

ajith said…
ഒന്ന് പേടിച്ചു..അല്ലേ?
പേടിച്ചൂ...എന്നത് തീർച്ച......

Popular posts from this blog

ഓസ്കാർ

പഴംചുട്ടതുംഞാനും

അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....