വെളുത്ത തുണി.

വെളുത്ത ഷര്‍ട്ട് & നീല പാവാട ഇതാണ് ആ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തിലെ പെണ്‍ക്കുട്ടികളുടെ യൂണിഫോം.
കുളത്തിലെ വെള്ളത്തില്‍ മുക്കിയെടുത്ത ഷര്‍ട്ടിന്‍റെ കോളര്‍ കൈകള്‍കൊണ്ട് തന്നെ വൃത്തിയാക്കെണ്ടിയിരുന്നു അല്ലെങ്കില്‍ പിഞ്ചി തുടങ്ങിയ അവ കീറിപ്പോകും!
ഒന്നരകൊല്ലം മുന്‍പ് അച്ഛന്‍ വാങ്ങിതരുമ്പോള്‍ ഉണ്ടായിരുന്ന ഇതിന്‍റെഉഷാറൊക്കെ മാഞ്ഞുതുടങ്ങിരിക്കുന്നു നൂലുകള്‍ വലിഞ്ഞും പൊങ്ങിയും.. പക്ഷെ നിറം പഴയതുപോലെ തന്നെ മായാതെ എങ്കിലും ഈ കാലയളവില്‍ മറ്റ് പലതും മാഞ്ഞുപോയിരിക്കുന്നു കുടുംബത്തെ ഭീതിയിലാഴ്ത്തിയ അച്ഛന്റെ അസുഖം ആറുമാസങ്ങള്‍ക്കു ശേഷം എന്നന്നേയ്ക്കുമായി ഇല്ലാതായിരിക്കുന്നു ഒപ്പം അച്ഛനും!
വലിയ മുറികളുള്ള അമ്മവീടിന്റെ അകത്തളങ്ങള്‍ എപ്പോഴും ശബ്ദമയമാണ്......

" കല്യാണം ആലോചിച്ച സമയത്ത് ദേവകി പറഞ്ഞതാ കേട്ടോ മോഹനന് ചെറുപ്പത്തിലെ എന്തെക്കെയോ ദെണ്ണം ഉണ്ടായിരുന്നെന്ന്..."
ഇതും പറഞ്ഞിട്ട് അമ്മമ്മ മുകളിലേയ്ക്ക് നോക്കി കുറച്ചുനേരം അങ്ങാതിരിക്കും!
വെള്ളമടിച്ച് കഴിഞ്ഞാല്‍ അമ്മയുടെഅച്ഛന്‍ വിലപിക്കും "എന്നാലും ന്‍റെ മോഹനാ നീ എന്നോടീ ചതി ചെയ്തല്ലോ രണ്ടു പെണ്‍പിള്ളേരേം കൊണ്ട് അവള്......... "

അമ്മ ചിലപ്പോള്‍ എന്തൊക്കയോ ഒരുപാട് ചിന്തിചിരിക്കുന്നത് കാണാം....... അനിയത്തിയെ എപ്പോഴും ചേര്‍ത്തുപിടിച്ചിട്ടുണ്ടാകുംഅകാരണമായും അവളോട്‌ ദേഷ്യപ്പെടും.... അകാല വൈധവ്യത്തിന്റെ ആന്മസംഘര്‍ഷങ്ങളുടെ ആഴങ്ങള്‍ പത്തുവയസുകാരിയുടെ തിരിച്ചറിവുകള്‍ക്കും എത്രയോ അപ്പുറം!

എവിടുന്നെക്കെയോ ഇടയ്ക്ക് അഭിപ്രായങ്ങള്‍ കേള്‍ക്കാം
"ഇനിയിപ്പോ... ഒരു കല്യാണം എന്നൊക്കെ പറയുമ്പോള്‍... കാര്യം പ്രയമിതെയുള്ള് പക്ഷെ രണ്ട് പെണ്‍പിള്ളേരല്ലേ വരുന്നവന്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റുമോ? ആണ്‍പിള്ളേരായിരുന്നെങ്കില്‍ , ഇതിപ്പോ അതിന്‍റെ ജീവിതം പോയില്ലേ...."
"ഇളയകൊച്ചു മാത്രമായിരുന്നെങ്കിലും വേണ്ടിയിരുന്നില്ല ഇവക്കിപ്പോ തന്നെ വയസു പത്തായില്ലേ...."
അപ്പോഴൊക്കെ നിറമില്ലാത്ത മൌനങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചിരുന്നു......

ഷര്‍ട്ടില്‍ നീലംമുക്കി കുടഞ്ഞു വിരിക്കുമ്പോള്‍ പതിവില്ലാതെ അമ്മ ചോദിച്ചു "ചായപോലും കുടിക്കാതെ നീ കുളത്തിലേയ്ക്ക് ഓടിയോ?"
"ഷര്‍ട്ട് ഉണങ്ങണം നാളെ സ്കൂളില്‍ ഇടാന്‍....."
"ബാക്കിയെല്ലാം എന്തിയെ...?"
"ചെറുതായി പോയി....." അവളുടെ വാക്കുകളില്‍ നിരാശ വ്യക്തം!

മുത്തശി പറയുന്നു "പെണ്‍കുട്ടികള്‍ നോക്കിനില്‍ക്കുമ്പോള്‍ വളരും തള്ളമാര് വേണം അത് കണ്ടറിഞ്ഞ് പെരുമാറാന്‍...."
അമ്മയുടെ മുഖത്തെ അളവില്‍ കവിഞ്ഞ അസ്വസ്ഥയുടെ കാരണങ്ങള്‍ അവള്‍ക്കു മനസിലായതെയില്ല.
 "എന്‍റെ കുറ്റമായിരിക്കും അല്ലെ?"- അമ്മയുടെ ശബ്ദത്തില്‍ രോഷം ,
"നിന്‍റെ വായില്‍ നാവില്ലായിരുന്നോ..."

അവള്‍ക്കു പറയാന്‍ ഏറെ ഉണ്ടായിരുന്നു, ആവശ്യങ്ങള്‍ അല്ലാത്തവപോലും പറയുമ്പോള്‍ കേള്‍ക്കാന്‍ ആളിലാത്ത ഒറ്റപെടലിന്റെ അസ്വസ്ഥതയെക്കുറിച്ച്............
ഒരുപാട് പേര്‍ക്കിടയിലെ എകാന്തതയെപറ്റി.....
"ഒന്ന് മിണ്ടാതിരുന്നുകൂടെ നിനക്ക്... അല്ലങ്കില്‍ തന്നെ ഒരു സമാധാനമില്ല "എന്ന് കൂടക്കൂടെ പറയുന്ന അമ്മയെക്കുറിച്ച് തന്നെ,
"നന്നായി പഠിച്ചോളണം..." എന്ന് ഉപദേശിച്ച് കടന്നുപോകുന്ന ബന്ധുക്കള്‍.
"അച്ഛന്റെ വീട്ടില്‍ നിന്നും ആരും വരാറില്ലേ കൊച്ചെ?" എന്ന് തിരക്കികൊണ്ടേയിരിക്കുന്ന നാട്ടുകാര്‍....
"നിന്‍റെ അപ്പന്‍വീട്ടുകാരൊന്നു വരുന്നുപോലുമില്ലല്ലോടി " എന്ന് ആക്രോശിക്കുന്ന അമ്മയുടെഅച്ഛന്‍...!

പിറ്റേന്നുതന്നെ കിട്ടി ഷര്‍ട്ട് തയ്യ്ക്കാനുള്ള ഒരു വെളുത്ത തുണി അമ്മാവന്‍റെ വകയാണ്,കലങ്ങിയ മൌനത്തിനും പുറമേ കൊച്ചുപെണ്‍കുട്ടി ആ വെളുപ്പ്‌ അണിയുമ്പോള്‍.......
അന്നത്തെ അവളായ ഇന്നത്തെ ഞാന്‍ എല്ലാ പഴികളും 'സാഹചര്യം' എന്ന ഒറ്റവാക്കില്‍ എല്പ്പിക്കുകയാണ്

Comments

ajith said…
വായിക്കുന്നു
മനക്കണ്ണില്‍ കാണുന്നു

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................