"അമൃതമായ്.........അഭയമായ് ജനനീ....... നീ കൂടെയില്ലേ.........♩ ♪ ♫ ♬ ♭ ♮ ♯

 അമ്മ- ഞാന്‍ ജനിക്കുമ്പോള്‍ അമ്മയ്ക്ക് വയസ്- 18
അമ്മയ്ക്ക് എന്നെ നന്നായി പരിപാലിക്കാന്‍പോലും നന്നായി അറിയില്ലായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..........
അതോ അച്ഛന്റെ അമിതലാളനയോ എന്നെ ഒരു അച്ഛന്കുട്ടിയാക്കി!!
അമ്മ വീട്ടിലെ ആദ്യ പേരക്കുട്ടി, അതുകൊണ്ടാവാം തീരെ ചെറുപ്പം മുതല്‍ അവര്‍ക്കൊപ്പം ആയിരുന്നു ഞാന്‍...........
പാട്ടുകേട്ടെ ഉറങ്ങുകയുള്ളൂ എന്ന എന്‍റെ ശീലത്തിനു ഏറ്റവും ഇരയായിട്ടുള്ളത് അമ്മയാണ്.................
പനിയുള്ള ഏതോ രാത്രികളില്‍ ഉറക്കം തെളിയുമ്പോള്‍ അമ്മയുടെ ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ കണ്ടിരുന്ന ഒര്മാകലുണ്ട്.......

വീട്ടില്‍ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയ സമയത്താണ് അനിയത്തിയുടെ ജനനം, എനിക്കന്ന് വയസ് - 8
പിന്നെ അച്ഛന്റെ അസുഖം, മരണം.......... അപ്പോഴേയ്ക്കും എല്ലാവര്‍ക്കും ഞാന്‍ മുതിര്‍ന്ന കുട്ടിയായി കഴിഞ്ഞിരുന്നു.............

അമ്മയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നതിനാലാവാം അവള്‍ക്കും അമ്മയ്ക്കും ഇടയില്‍ എനിക്ക് അന്ജാതാമായ ഒരു കെമിസ്ട്രി ഉണ്ട്!
അച്ഛന്റെ മരണശേഷത്തെ ബാലഭാവനിലെ ജീവിതദിനങ്ങളില്‍ അമ്മയെ കേവലം ബന്ധുക്കളില്‍ ഒരാള്‍ മാത്രമായേ എനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നുള്ളൂ..........
ഞാന്‍ ഹോസ്പിറ്റലില്‍ കഴിച്ചുകൂട്ടിയ ദിനങ്ങളിലാകും അമ്മയോടൊപ്പം കൂടുതല്‍ ചിലവോഴിചത്, വൈകാരികതയുടെ ഏതോ ഇഴകള്‍ ഇനിയും കൂട്ടിചേര്‍ക്കാപെടാത്തവ ഉണ്ടായിരിക്കാം..........എങ്കിലും പറയാതെ അറിഞ്ഞ ഈ സാനിധ്യത്തിന്റെ നിറവ് എന്നും കൂടെഉണ്ടായിരുന്നു .................

ലോകപരിചയം അശേഷമില്ലാത്ത  28വയസുകാരിയായ ഒരു വിധവയില്‍ നിന്നും അമ്മ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു ..............എപ്പോഴും തിരക്കിലാണ് ഓരോരോ ജോലികളിലാണ്.....


നായയോടുംപൂച്ചകളോടും ഉണ്ടായിരുന്ന അകല്‍ച്ച മാറിയത് ഞങ്ങള്‍ മക്കളുടെ താല്പര്യങ്ങളോടുള്ള അടുപ്പകൂടുതല്‍ അല്ലെ?
ഈ ഫോട്ടോയില്‍ കാണുന്നത് ഓരോ യാത്രകഴിഞ്ഞും അമ്മ മടങ്ങിയെത്തുമ്പോഴുള്ള പതിവു കാഴ്ചയാണ്

Comments

അമ്മ , വാക്കുകളില്ലതിനെ വിവരിക്കാൻ
“മാതൃദേവോ ഭവ"
എന്റെ അമ്മക്ക് 82 വയസ്സായി.അമ്മയില്ലാത്ത വീടിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല..മാതാവും പിതാവുമാണ് എന്റെ ദൈവങ്ങൾ...അല്ലാത കല്ലിൽ കൊത്തിയെടുത്ത കല്പനാദൈവങ്ങളല്ലാ....
"അമൃതമായ്.........അഭയമായ് ജനനീ....... എന്റെ കൂടെയുണ്ട്...ലേഖനത്തിനും ലേഖികക്കും എന്റെ ആശംസകൾ
അമ്മ- രണ്ടക്ഷരങ്ങള്‍ക്കപ്പുറം ഏറെ ആഴമുള്ള അര്‍ത്ഥങ്ങള്‍ ഉള്ള പദം
Shaleer Ali said…
അതെ ഷാജു പറഞ്ഞപോലെ വരികളില്‍ ഒതുങ്ങാത്ത സ്നേഹ സാഗരത്തെ
വാക്കുകളാല്‍ വര്‍ണ്ണിക്കുകയും അസാദ്ധ്യം ...
ഈ മാതൃ സ്നേഹത്തിനു മുന്നില്‍ പ്രണാമം ..
ajith said…
അമൃതമായും അഭയമായും ജനനി...!!
അത് അങ്ങനെ തന്നെയാണ്.
നല്ല കുറിപ്പ്.
അനുമോദനങ്ങള്‍


(ഇലയ്ക്കാട്ടില്‍ ഒരു മാസത്തിലേറെ ഉണ്ടായിരുന്നിട്ടും ഒന്ന് വന്ന് കാണാന്‍ സാധിച്ചില്ല. ഇനി വരുമ്പോഴാകട്ടെ)

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................