ഉറക്കമില്ലായ്മയിലെ ഉറക്കങ്ങള്‍ (PART-2)

 PART 1- http://saranya--mohan.blogspot.in/2012/02/blog-post_20.html

PART-2-

 കുറെക്കൂടി മുന്നോട്ടു പോകുമ്പോള്‍ ഒരു പാട്ട് കേള്‍ക്കാം -
"ഇഷ്ട്ടമാല്ലടാ ...എനിക്കിഷ്ട്ടമല്ലെടാ...
ഈ തൊട്ടു നോട്ടമിഷ്ട്ടമാല്ലെടാ......"

സ്വപ്നക്കൂട്‌ ഫിലിമിലെ ഈ ഗാനം ഞാന്‍ ആദ്യമായി കേട്ടത് അന്നായിരുന്നു... 
ആ രാത്രിയില്‍, കാറിനുള്ളിലെ സ്വയം ദഹിച്ചുകൊണ്ടിരുന്ന  കുറെ മൌനങ്ങളെ അതിജീവിക്കുവാന്‍ അമ്മാവന്‍ പ്ലേ ചെയ്തതായിരുന്നു അത്! നെഞ്ചിനുള്ളിലൂടെ മിന്നല്‍പിണറുകള്‍ പായുന്നു, കരയാന്‍ ആഗ്രഹമുണ്ട്!പക്ഷെ...

എനിക്ക് മുഖം നല്‍കാന്‍ മടിചിട്ടോയെന്തോ തൃശൂര്‍നഗരം പിന്നിലേയ്ക്ക് ഓടിമറയുകയാണ്!
മരണത്തേക്കാള്‍ ഭീകരമായ അവസ്ഥയെകുറിച്ച് ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ......അതെ, അന്നാണ് ഞാന്‍ അറിഞ്ഞത്, കാല്‍ പാതി മുറിച്ചുമാറ്റേണ്ടിവരുമെന്ന് തൃശൂര്‍ അമല ഹോസ്പിറ്റലിലെ ഡോക്റ്റെഴ്സ്, അല്ലാതെയുള്ള സര്‍ജറിക്ക് തയ്യാറാണ് പക്ഷെ 'നോ ഗ്യാരന്റ്റി ,നോ വാറന്റ്റി'- അങ്ങനെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുള്ള മടക്കമാണ് പ്രസ്തുതയാത്ര!
ചടുലമായ ഗാനം അനാഥമായി ഒഴുകി അകന്നുകൊണ്ടിരുന്നു .....
ആദ്യ പോസ്റ്റില്‍ നമ്മള്‍ പറഞ്ഞുനിര്‍ത്തിയത് മെഡിക്കല്‍കോളേജിലായിരുന്നല്ലോ, ആ രാത്രികളില്‍ പ്രസ്തുതവാര്‍ഡില്‍ പൊള്ളിയടര്‍ന്ന ശരിരങ്ങള്‍ ഒരു ചുടലയില്‍ നിന്നെന്നപോലെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു,അലമുറകൂട്ടുന്നവയും തേങ്ങിതളരുന്നവയെയും കണ്ടു!

ഭര്‍ത്താവിനോടുള്ള  ദേഷ്യംതീര്‍ക്കാന്‍ സ്വയംകത്തിച്ച ആ ചേച്ചിയുടെ മുഖത്തുനോക്കി സ്വന്തം കുഞ്ഞു പേടിച്ചുകരയുമ്പോള്‍ അത് തന്‍റെ അമ്മയാണെന്ന് ആരൊക്കെ പറഞ്ഞിട്ടും അവന്‍  സമ്മതിക്കാന്‍ തയ്യാറായില്ല,
മകന്‍ വഴക്കിട്ടതിന് അന്മാഹത്യക്കൊരുങ്ങി പാതിവെന്ത അമ്മയെ കാണാന്‍ ആ മകന്‍ വന്ന കാഴ്ച!!  ജീവിക്കണം  എന്നാഗ്രഹിക്കുന്ന ആ ശരീരങ്ങള്‍ക്ക് തിരുത്താനാവാത്ത ഏതാനും നിമിഷങ്ങളിലെ തോന്നലുകളിലെ തീരുമാനങ്ങള്‍ നല്‍കുന്ന ശിക്ഷ എത്രയോ കഠിനം.... ഈ കാഴ്ചകള്‍ കണ്ടുനിന്നിട്ടുള്ള    ഒരാളും ആ വഴികള്‍ തിരഞ്ഞെടുക്കില്ല, ആ ഒരുപാട് പേരുടെ നല്ല ബുദ്ധി തെളിയിക്കുന്നതിലെയ്ക്കാവാം ദൈവം ഈ ശിക്ഷ ഒഴിവാക്കി നല്‍കാത്തത്!
അനാഥമായി പോകുന്ന കുടുംബങ്ങളെയും ജീവിതകാലം മുഴുവന്‍ പഴിയുംപേറി ജീവിക്കെണ്ടവരെയും  വികൃതമായ വടുക്കളെയും അവശേഷിപ്പിച്ച് ചില ജീവനുകള്‍ ശരീരങ്ങള്‍ വിട്ടുപോകുന്നുണ്ടായിരുന്നു!

അപ്പോഴേയ്ക്കും ഞാന്‍ അറിഞ്ഞ സത്യം എല്ലാവരിലേയ്ക്കും പടര്‍ന്നു കഴിഞ്ഞിരുന്നു 'ഇടതു കാലില്‍ ബോണ്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു', ഓറഞ്ചുംമുന്തിരിയും ആപ്പിളുമോക്കെയായി  ആരൊക്കെയോ വന്നു ബന്ധങ്ങളുടെയും പരിചയത്തിന്റെയും  കെട്ടുകള്‍ എല്ലാവരും കുടഞ്ഞിടുന്നുണ്ടായിരുന്നു....
അവയൊന്നും എന്നിലേയ്ക്ക് എത്തിയതേയില്ല,16 വയസേ ഉള്ളെങ്കിലും കടന്നുപോന്ന പരുക്കന്‍ നാള്‍വഴികള്‍ എനിക്ക് മരണമെന്ന സത്യത്തിലേയ്ക്കുള്ള ചിന്തയില്‍ എനിക്ക് തുണയായി, അറിയാമല്ലോ  അച്ഛന്‍റെ മരണം,അമ്മവീട്ടിലെ  അസ്വസ്തയും അമ്മയുടെ ദേഷ്യപ്രകൃതവും  ബാലഭവനിലെ ജീവിതവും സത്യത്തില്‍ അതിനോടകം തന്നെ മരണം എന്ന ചിന്ത എനിക്ക് അന്യയല്ലാതായി തീര്‍ന്നിരുന്നു....

എല്ലാവരുടെയും അരിശം തീര്‍ക്കാനുള്ള ആളെന്ന നിലയൊക്കെ മാറിമറിഞ്ഞു...എനിക്ക് ചുറ്റും ഇപ്പോഴും കുറെയേറെ കണ്ണുകള്‍ പതിഞ്ഞു നിന്നും, അവയില്‍  മടുപ്പിക്കുന്ന സഹതാപത്തിന്റെ തേളുകള്‍ എന്‍റെ നേര്‍ക്ക്‌ ഇഴഞ്ഞു! ബൈയോപ്സിയും കഴിഞ്ഞു കാന്‍സര്‍ സ്ഥിതീകരിച്ചു, അപ്പോഴും മരണം എന്നല്ലാതെ കാല്‍ മുറിച്ച്മാറ്റുന്ന ഒരവസ്ഥ എന്‍റെ വിദൂരചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല എന്നത് വാസ്തവം....

 ഞാന്‍ വാചാലയായി കഴിഞ്ഞിരുന്നു, കത്തിച്ചുവച്ച പോലെ ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു, കാല്‍നഷ്ട്ടപെടാതെയുള്ള ചികിത്സതേടിപോയ യാത്രയുടെ മടക്കത്തിന്  എന്റെയൊപ്പം ആ സത്യം വന്നു ചേര്‍ന്നതോടെയാണ് ഞാന്‍ നിശബ്ദയായത് കാല്‍ നഷ്ട്ടപെടുവാന്‍ പോകുന്നു........
പാട്ട് തുടരുകയാണ് -""ഇഷ്ട്ടമാല്ലടാ ...എനിക്കിഷ്ട്ടമല്ലെടാ...
ഈ തൊട്ടു നോട്ടമിഷ്ട്ടമാല്ലെടാ......"
( ഇതു വെറും കഥയല്ലല്ലോ, ഞാന്‍ അനുഭവിച്ചു പിന്നിട്ടതാകയാല്‍
ഇതില്‍ കൂടുതല്‍ ഇന്നിനി ചികയാന്‍ വയ്യ ....പറഞ്ഞതിന്റെ ഹാങ്ങ്‌ഓവര്‍ തീരും വരെ ബൈ...:)

Comments

ലംബൻ said…
ഇത് വെറും കഥ മത്രമാവണേ, എന്ന പ്രാര്‍ത്ഥന ചുണ്ടില്‍ ഇപ്പോഴുമുണ്ട്. ഇനി അല്ല എങ്കില്‍പോലും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ശക്തി ഉണ്ടാവട്ടെ എന്ന് സഹതാപത്തിന്റെ കണിക പോലും ഇല്ലാതെ പ്രാര്‍ത്ഥിക്കുന്നു.

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................