ഇതെന്‍റെ ഭ്രാന്തന്‍ചിന്ത !

 ഈ പാതിരാത്രിയില്‍ എനിക്ക് ഉറക്കെ സംസാരിക്കാന്‍ തോന്നുന്നു....എന്നിട്ട് നിര്‍ത്താതെ ചിരിക്കണം ഏറെനേരം ...............കഴിയുമെങ്കില്‍ കുറച്ചു ദേഷ്യപ്പെടണം ,
പിന്നെ, ഇന്നലെ കണ്ട സ്വപ്നംപോലെ ഒരു കാട്ടുവള്ളിയിലെ ഊഞ്ഞാലില്‍ ആടണം...ദൂരത്തില്‍, ഉയരത്തില്‍, അവിടെ വച്ച് എനിക്ക് അപ്രത്യക്ഷയാകണം !! എന്റെ യാത്രയുടെ അവസാന നിമിഷത്തിലും കണ്ണീരിന്റെ ഉപ്പുവേണ്ടാ സഹതാപത്തിന്റെ കമര്‍പ്പുംരുചിക്കാതെ , യാത്രയയയ്ക്കുമ്പോള്‍ എന്റെ പിന്നില്‍ ആര്‍പ്പുവിളികളും കൈതാളവും വേണം!
ഇതെന്‍റെ ഭ്രാന്തന്‍ ചിന്തയല്ലേ...?!! എനിക്കെങ്ങനെ സന്തോഷത്തോടെ പോകാന്‍കഴിയും, എന്‍റെ ആന്മാവിന്റെ വേരുകള്‍പോലും  ദ്രിഷ്ട്ടിക്കും അപ്പുറത്തേയ്ക്ക്.... ഈ  നിറമുള്ള സ്വപ്നങ്ങളിലേയ്ക്ക്... ,നനവുള്ള ചിരികളിലെയ്ക്ക്  പടര്‍ന്നുപോയിരിക്കുന്നല്ലോ !!

Comments

എല്ലാവരുടെയും ഉള്ളിലുണ്ട് ഇത്തരത്തിലോരോ ഭ്രാന്തന്‍ ചിന്തകള്‍... ചില വേളകളില്‍ സ്വാതന്ത്ര്യത്തിന്റെ ആകാശം തേടുന്ന ഭ്രാന്തന്‍ ചിന്തകള്‍... എഴുത്തു തുടരുക. ആശംസകള്‍...
hari said…
കാടുകേറുന്ന ചിന്തകള്‍ ........കൊള്ളാം ..നന്നായിട്ടുണ്ട് ...ചിന്തകളും സ്വപ്നങ്ങളും അനസ്യുതം തുടരട്ടെ ...

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................