കറുപ്പുംവെളുപ്പും


ഞാന്‍ കാണുന്നുണ്ടായിരുന്നു മാനത്തെ പെണ്ണിന്റെ ചെപ്പില്‍ നിന്നും തുളിമ്പിവീണ കുങ്കുമരാശിയുടെ പരവതാനിയിലൂടെ അവള്‍ മെല്ലെ നടക്കുകയാണ്!! പാല്‍പോലെ ശുഭ്രമായ ആ തരുണിയുടെ മിഴികള്‍ പാതിയടഞ്ഞതും മുഖം അസ്വസ്ഥത നിറഞ്ഞതുമാണ് അല്ലെ?
"എന്താണ് നിന്‍റെ പേര്" എന്‍റെ ശബ്ദം നേര്തതെങ്കിലും ഉയര്‍ന്നതായിരുന്നു.അവള്‍ എന്‍റെ ശബ്ദം കേട്ടിരിക്കും ഉറപ്പാണ്‌...പക്ഷെ യാത്ര തുടരുകയാണ് !!
"ഹേ...നില്ക്കൂ..." ഞാന്‍ അവളെ അനുഗമിക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. ഇത്തവണ മറുപടി വന്നു "ആര്‍ക്കു വേണ്ടിയും കാത്തുനില്ക്കാന്‍ എനിക്ക് കഴിയില്ലാ"
അത് സത്യമായിരിക്കാം....അവളെ പിന്തുടരാന്‍ എനിക്കും കഴിയുന്നില്ലല്ലോ!ഞാന്‍ നടക്കുകയാണ് മുഴുവന്‍  ഊര്‍ജവും  സംഭരിച്ചു ആഞ്ഞു നടക്കുന്നുണ്ട്  പക്ഷെ ,ഒരടിപോലും  സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല എന്നത് തന്നെ വാസ്തവം.
"നിന്‍റെ പേര് പറഞ്ഞിട്ട് പോകൂ ...." നടപ്പ് നിര്‍ത്തികൊണ്ട്‌ ഞാന്‍ ഒരിക്കല്‍കൂടി ചോദ്യം ആവര്‍ത്തിച്ചു.
"ഞാന്‍ നിന്‍റെ പകല്‍" അവളുടെ ശബ്ദത്തില്‍ ഒരു ചിരിയുടെ അലകള്‍ അലിഞ്ഞിരുന്നോ?
എന്‍റെ പകല്‍!!
പകല്‍...!! അത് എല്ലാവരുടെയും കൂടെയല്ലെ?
ഒരു നിമിഷത്തിന്റെ ചിന്തയില്‍ എന്‍റെ സംശയം മാറുകയാണ്!
ഇല്ല, എന്‍റെ പകല്‍ അത് എന്റ്റെത്   മാത്രമല്ലേ?
അതെ...പകല്‍ എന്ന ഒറ്റ പ്രതിഭാസത്തിനും ഓരോരോ അവകാശികളാണ്!!ഞാനും അതില്‍ ഒരാളാണ്..എന്‍റെ ചിന്തകളിലും പ്രവര്‍ത്തികളിലും അനുഭവങ്ങളിലും ഞാന്‍ എന്‍റെ പകലിനെ സൃഷ്ട്ടിച്ചെടുക്കുന്നു.അങ്ങനെയെത്ര എത്ര പകലുകള്‍!
അവളുടെ എതിര്‍ ദിശയില്‍ എന്താണ് ഒരു ദ്രുതചലനം ??അതൊരു നിഴലാണോ? അത് അവളുടെ അടുത്തേയ്ക്കാണ് നീങ്ങുന്നത്‌! അതും ഒരു സ്ത്രീരൂപമാണല്ലോ !! കറുത്തിരുണ്ട ആദ്യവലെക്കാള്‍ പ്രസന്നവതിയായ അവളുടെ പേര് തേടി അലയേണ്ടകാര്യമില്ലല്ലോ!! അത് അവള്‍ തന്നെ 'എന്‍റെ രാത്രി'!! അവളുടെ കണ്ണുകള്‍ ചന്ദ്രക്കല പോലെ.. അതിലെ  നക്ഷത്ര കൃഷ്ണമണികള്‍ തിളങ്ങുന്നുണ്ട്!
പകലിന്റെ രൂപത്തിലേയ്ക്ക്   ഞാന്‍ ചേര്‍ത്തുവച്ചിരിക്കുന്ന  തിരക്കുകള്‍,സ്വപ്‌നങ്ങള്‍,ആശങ്കകള്‍!! അതെ, അവയൊക്കെ അവളുടെ മുഖത്തു വ്യക്തമാണ്! ചെവിലഭികാതെപോയ എന്‍റെ മനോവിചാരങ്ങള്‍, ഒളിപ്പിച്ചു വച്ച വിരഹം,ഭാവങ്ങള്‍ എല്ലാം അവളെ വീര്‍പ്പു മുട്ടിക്കുന്നുണ്ടാവും! എങ്കിലും  ചിരികളുംനിര്‍വൃതികളും നിന്‍റെ തെളിഞ്ഞ ആ മുടിക്കെട്ടില്‍ ഞാന്‍ തിരുകിയിരുന്നു!
അതാ.. എന്‍റെ പകലിന്റെ തൊട്ടു മുന്‍പില്‍ ആ ഇരുണ്ട സുന്ദരി എത്തിനില്‍ക്കുന്നു!!അവള്‍ പകലിനെ വീഴുങ്ങികളയുമോ??
എങ്കില്‍ മുഖം തിരിച്ചുകളയണം എനിക്ക് വയ്യ ആ കാഴ്ച കാണാന്‍!
ഇല്ല, അങ്ങനെയല്ല സംഭവിച്ചത്, യാത്ര അയക്കുന്നത്തിന്റെ അടയാളമായ 'നിറുകയിലെചുംബനം' പകലിലെയ്ക്ക് അവള്‍ പകര്‍ന്നു നല്‍കുകയാണ്!
ഇനി രാത്രി അവളുടെ ഉള്ളിലാണ് എന്‍റെ വിഹാരം! എന്‍റെ എല്ലാ ചിന്താധരണിയെയും അവള്‍ നിദ്രയുടെ കരിമ്പടത്തിനുള്ളില്‍ പൂഴ്ത്തും എന്നിട്ട് അവളുടെ ആ മായലോകത്തില്‍  എന്‍റെ മോഹങ്ങളെ പൂവണിയിക്കുന്ന നാടകങ്ങളള്‍, അവതരിപ്പിക്കും അവയെയെല്ലാം 'സ്വപ്നം' എന്ന ഒറ്റ പേരിലോതുക്കി, ഞാന്‍ ഉണരുംമ്പോഴെയ്ക്കും വീണ്ടും അവള്‍ എത്തും "എന്‍റെ പകല്‍", എന്‍റെ യഥാര്‍ഥ തോഴി! യാഥാര്‍ത്യങ്ങളുടെ വഴിയില്‍ നിന്നോടൊപ്പം ഇനിയും എനിക്ക് ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു...!! സന്തോഷങ്ങളും വ്യകുലതുകളും എനിക്ക് നിന്നില്‍ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......!! മിഥ്യയുടെ ആ സുവര്‍ണ്ണ ലോകത്തേക്കാള്‍ വാസ്തവത്തിന്റെ ഈ പുല്‍മേട്കലോടാണ് എനിക്ക് പ്രിയം, നിന്നിലെയ്ക്ക് ഉണരാന്‍  ഞാന്‍ വീണ്ടും ആ കരിമ്പടത്തിനുള്ളിലെയ്ക്ക് ചുരുളുകായാണ്!!







Comments

Unknown said…
ഇനി രാത്രി അവളുടെ ഉള്ളിലാണ് എന്‍റെ വിഹാരം! എന്‍റെ എല്ലാ ചിന്താധരണിയെയും അവള്‍ നിദ്രയുടെ കരിമ്പടത്തിനുള്ളില്‍ പൂഴ്ത്തും എന്നിട്ട് അവളുടെ ആ മായലോകത്തില്‍ എന്‍റെ മോഹങ്ങളെ പൂവണിയിക്കുന്ന നാടകങ്ങളള്‍, അവതരിപ്പിക്കും അവയെയെല്ലാം 'സ്വപ്നം' എന്ന ഒറ്റ പേരിലോതുക്കി, ഞാന്‍ ഉണരുംമ്പോഴെയ്ക്കും വീണ്ടും അവള്‍ എത്തും ...പകല്‍....

വളരെ നന്നായിരിക്കുന്നു ശരണ്യാ...
hari said…
ശരന്യയിലെ സാഹിത്യകാരിയെ ഞാന്‍ ഇതില്‍ കാണുന്നു..ശരണ്യ ഒരുപാട് പടവുകള്‍ പിന്നിട്ടിരിക്കുന്നു

..........എന്താ പറയാ.............സുപ്പെര്‍ എന്നല്ലാതെ ..?

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................