മഴ'സഖിയ്ക്ക്‌,

നിശബ്ദത ആഗ്രഹിച്ചനിമിഷങ്ങളിലും നിന്‍റെ സാനിധ്യത്തെ ഞാന്‍ ഇഷ്ട്ടപെട്ടത്‌ എന്തുകൊണ്ടാവാം?നിന്‍റെ കുളിരുംതാളവും എപ്പോഴും എന്‍റെ മനസിനോട് ചേര്‍ന്ന് നിന്നതിനാലാവാം...അല്ലെ?അതോ നീ തീര്‍ക്കുന്ന നേര്‍ത്തമറയില്‍ എന്നെയും എന്‍റെ ഹൃദയത്തിനെയും സമര്‍ഥമായി ഒളിപ്പിക്കുവാന്‍ കഴിയുന്നതിനാലോ?
നീ എന്‍റെ പ്രണയമല്ല!പക്ഷെ എന്‍റെ പ്രണയത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ എപ്പോഴെക്കെയോ നിന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്,നിന്‍റെ ഓരോ തിരിച്ചുവരവുകളിലും  ഞാന്‍ അവയെതിരയാറുണ്ട്!

ഇനിയും എനിക്ക് നടക്കണം എന്‍റെ പ്രണയത്തിന്‍റെ കൈയുംപിടിച്ച് നിന്നിലൂടെ ഏറെദൂരം.........അപ്പോഴൊക്കെ കൊഴിയുന്ന പുഞ്ചിരിയുംകണ്ണുനീരുംനെടുവീര്‍പ്പുകളും നിന്‍റെ ആന്മാവിലെയ്ക്ക് അലിയിച്ചുചേര്‍ത്ത് എനിക്കായി നീ കാത്തുവെയ്ക്കണം ഒരിക്കലും നഷ്ട്ടപെടാതെ...!കേവലമൊരു സൂക്ഷിപ്പുകാരിയല്ലല്ലോ നീയെനിക്ക്.......,നിന്‍റെ സൗഹൃദത്തിന്റെ കരുതലില്‍ എന്‍റെ പ്രണയത്തിന്‍റെ ഭംഗി ഒരിക്കലും നഷ്ട്ടപെടില്ലയെന്ന വിശ്വാസം നമ്മുടെ സുഹൃത്ബന്ധം പോലെ ഇഴയടുപ്പമുള്ള നശിക്കാത്തഒന്നാണ്!

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

"എന്‍റെ മഴയ്ക്ക്‌................