നിഴലുംനീയും!!


'മഴ'യെന്നു പേര് വിളിക്കുന്ന സുഹൃത്തിന്,
നിന്‍റെ നിഴലുകളെ ഞാന്‍ തിരയുന്നുന്നില്ല...........!!ഞാനും അതില്‍ ഉള്‍പ്പെടുന്നു എന്നറിയുന്നുവെങ്കിലും  ...!!
എന്‍റെ നിഴലിനെ നിന്‍റെ പാതകളില്‍ എപ്പോഴേ കൈയൊഴിഞ്ഞതാണ്,
പെയ്തു നിറയുന്ന കാല-ദേശങ്ങളില്‍നിന്നും എണ്ണിയാലൊടുങ്ങാത്ത നിഴലുകള്‍ഇഴപിരിയുന്ന നിന്‍റെ ബോധമണ്ഡലത്തിന്‍റെ അപാരതയില്‍, എന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഒന്നിനെ മുന്‍നിരയില്‍ പ്രതിഷ്ട്ടിച്ചതും നിന്റെ ചലനങ്ങള്‍ അതിലേയ്ക്ക് കേന്ദ്രികരിക്കപ്പെടുന്നെന്ന് ഉറപ്പിച്ചതിനുംപിന്നില്‍ എന്‍റെ സ്വാര്‍ഥചിന്ത മാത്രമാണെന്ന സത്യം ഒരിക്കലും ഞാന്‍ നിഷേധിക്കുന്നില്ല.!

പ്രണയ)ന്ധനായ ഒരു കാമുകനെ ഒരിക്കലും ഞാന്‍ നിന്നില്‍ തിരഞ്ഞിട്ടില്ല,മുഖം തിരിക്കാതെ, എന്‍റെ തോന്നലുകളുടെ അവസാന വിഡ്ഢിത്തരവും കേട്ടുനിന്ന നല്ല സുഹൃത്തിന്റെ മുഖച്ഛായ നിന്നിലിന്നും വ്യക്തമാണ്,അപ്പോഴൊക്കെ നിന്‍റെ നേര്‍ത്ത്-കുറുകിയ വാക്കുകള്‍ എന്‍റെ സന്തോഷങ്ങളിലെയ്ക്ക് നീ ഒട്ടിച്ചു ചേര്‍ത്തിരുന്നു അല്ലെ? അവ ഒരു പുനര്‍വായനയിലൂടെ മാത്രമേ എനിക്ക് അവ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ, അവയിലെയ്ക്ക് എന്നെ എത്തിച്ചതും നിന്‍റെ ഹ്രസ്വമൌനങ്ങളാണ്.........., നിന്‍റെ ചെറിയ അഭാവത്തിനു പോലും ഞാന്‍ കൊടുക്കേണ്ടി വരുന്നത് എന്‍റെ ആന്മാവിന്റെ  ജീവാംശങ്ങളാണ്..!!

ഞാനെന്ന നിഴല്‍ ശിഖിരങ്ങളായി പടരുമ്പോഴും അറിയുന്നുവോ നീ എന്‍റെ നിഴല്‍ അലിഞ്ഞുചേര്‍ന്ന നിന്‍റെ പാതകള്‍.....?!! അവയിലെയ്ക്ക് ആഹ്ലാദത്തിന്റെയും പ്രണയത്തിന്റ്റെയും മനോഹരപുഷ്പ്പങ്ങള്‍ മാത്രമാവാം ഞാന്‍ കരുതിയിരിക്കുന്നത് എന്ന് നീ തെറ്റിദ്ധരിക്കില്ല എന്നത് എന്‍റെ തോന്നല്‍ മാത്രമാവതെയിരിക്കട്ടെ..............

നിഴലുകളിലാത്ത ഈ യാത്രയില്‍ തളിരുകള്‍ മാത്രമല്ല മുള്ളുകളും നമ്മുടെയൊപ്പം ചേരട്ടെ..............
പൊട്ടിച്ചിരികളുംതേങ്ങലുകളും കേള്‍ക്കാന്‍ നമുക്ക് കഴിയട്ടെ..........
അനുകരണങ്ങളെ  ഉള്‍ക്കൊള്ളലുകള്‍ പരാജയപ്പെടുതട്ടെ............
എന്‍റെ നിഴല്‍ നിന്റെ ദ്രിഷ്ട്ടിയില്‍ നിന്നും അപ്രത്യക്ഷമാകുന്ന ആ ദിനം വരെ, എന്നില്‍ നീ പെയ്യ്തുകൊണ്ടേയിരിയ്ക്കു   എന്ന പ്രാര്‍ഥനയോടെ-------------------------- നിന്‍റെ നിഴല്‍

Comments

aathmaavil peyyunna mazha...
സംഗതി ഒരാവര്‍ത്തി വായിച്ചിട്ട് അത്രക്കങ്ങട്ട് വ്യക്തമായില്ല. പക്ഷേ ഒന്നുണ്ട്. മനോഹരമായ ഭാഷ..അഭിനന്ദനങ്ങള്‍...
കവിതയോ കഥയോ? വിവരണം കൊള്ളാം...
ദ്രിഷ്ട്ടിയില്‍(ദൃഷ്ടി)പരാജയപ്പെടുതട്ടെ(പരാജയപ്പെടുത്തട്ടെ)എന്നിവ തിരുത്തുക..'മഴ'യെന്നു പേര് വിളിക്കുന്ന സുഹൃത്തിനെക്കുറുച്ചുള്ള ഈ ചിന്ത നന്നായിരിക്കുന്നൂ.
കാവ്യാത്മകം

ആശംസകൾ

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................