മുക്തം

1

നീല വിരിപ്പില്‍നിറയെ പച്ചയുംകറുപ്പും ഇടകലര്‍ന്ന റോസാപ്പൂക്കള്‍!!മുഖം ചേര്‍ത്തുവെച്ച് കിടന്നുകൊണ്ട് വീണ അവയിലൂടെ വിരലോടിച്ചു!!മനസിന്റെ സനിധ്യമില്ലാത്ത   സ്പര്‍ശനങ്ങളില്‍ ആ ചിത്രങ്ങള്‍പോലും അസ്വസ്ഥരായോ???!!

"പെണ്ണെ...വിളക്ക് വെയ്ക്കണ സമയത്താണോടി കേറി ക്കിടക്കണത്"

മുത്തശിയാണ്!!മിക്കവാറും പല ചോദ്യങ്ങള്‍ക്കും മൂപ്പത്തിയ്ക്ക്   മറുപടികിട്ടാറില്ല ആരില്‍നിന്നും, ഇതും അതുപോലെ.............മുത്തശ്ശി വീണ്ടും എന്തൊക്കെയോ പറയുന്നു ആ ആന്മഗതങ്ങള്‍ക്കും ആരും ചെവികൊടുക്കാറില്ല!എങ്കിലും  ചോദ്യങ്ങളുംഉപദേശങ്ങളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു............
!!ചാപിള്ളകള്‍ പോലെ ആ വാക്കുകള്‍!!

മൊബൈലിന്റെ നീലവെളിച്ചത്തില്‍ ചലനങ്ങള്‍!!
'ആനന്ദ്‌ കൊളിംഗ്...'വീണ അതിലേയ്ക്ക് നോക്കികിടന്നു!!നീല വെളിച്ചം അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു!!.
'നാളെ വിളിക്കാം' എന്നൊരു 'മെസ്സേജ്' അയച്ച് മൊബൈല്‍ 'ഓഫ് 'ചെയ്യാനൊരുങ്ങവേ ഇന്‍ബോക്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മെസ്സേജുകളില്‍ കണ്ണുടക്കി! അവയിലെല്ലാം എന്തായിരിക്കും എന്നൂഹിക്കാം!!  വീണ്ടും ഒരെണ്ണംകൂടി.......!! അത് തുറക്കാന്‍ രണ്ടുത്തവണ ശ്രമിക്കേണ്ടിവന്നു  - "ഹരിത വിളിച്ചിരുന്നു" വേഗത്തില്‍ ടൈപ്പ്ചെയ്ത അക്ഷരത്തെറ്റുള്ള ആ ചെറിയ എസ്‌.എം. എസ്‌.!!

ആനന്ദ്‌ എല്ലാം അറിഞ്ഞിരിക്കുന്നു!! ഇടതുനെഞ്ചിലെ ചെറിയ വേദന നിലച്ചിരിക്കുന്നുവോ?? അതില്‍ ഒളിച്ചിരിക്കുന്ന കറുത്തതേളിനെ 'കാന്‍സര്‍' എന്നല്ല  'ഭയം' എന്ന് വിളിക്കാനാണ് അവള്‍ക്കപ്പോള്‍ തോന്നിയത്!!അതില്‍ ഏറ്റവും ചെറിയത് ചിലപ്പോള്‍ 'മരണഭയം' ആയിരുന്നിരിക്കാം!!
പതിവില്ലാതെ ഹോസ്റ്റലില്‍ നിന്നെത്തിയ മകളുടെ മൌനത്തിനും കുടുംബത്തിന്റെ പതിവ്  പ്രതീക്ഷകള്‍ക്കുമിടയില്‍ കനംതൂങ്ങിയ ആ ഭാവവും അതില്‍ ഒന്നായിരിക്കാം!

2

"വീണാ.........,നീ എന്തെ കണ്ണുത്തുറക്കാത്തത്, എനിക്കറിയാം ഉറങ്ങുകയല്ലെന്ന്"
ആനന്ദിന്‍റെ ശബ്ദം അവള്‍ക്കൊഴികെ മറ്റാര്‍ക്കും കേള്‍ക്കാത്ത വിധത്തില്‍ പതിഞ്ഞിരുന്നു!!
പുരികങ്ങളുംകണ്‍പീലികളും  ഇല്ലാത്ത തടിച്ചുവീര്‍ത്ത കണ്ണുകള്‍തുറന്ന് വഴിത്തെറ്റിയപോലെ  അവളുടെ നോട്ടം പതറിപതറി  തെന്നിനിന്നു !!

"ങ്ങാ.........ഉണര്‍ന്നോ?", കൈക്കുഞായിരുന്നപ്പോഴും അവളുടെ ഉണര്‍വിനോട്  അമ്മ ഇങ്ങനെത്തന്നെയാകും പ്രതികരിച്ചിട്ടുണ്ടാകുക!!

"ചൂടുകുരു.....വല്ലാതയാല്ലോ.........."അമ്മയുടെനോട്ടം കൈകളിലെയ്ക്കാണെന്നു മനസിലായപ്പോള്‍ അതും അവള്‍ ആ കനത്തപുത്തപ്പിനുള്ളിലെയ്ക്ക് പിന്‍വലിച്ചു!!
"കീമോ ചെയ്യുന്നതിന്റെയാ ............എന്തിനെ ചൂടിന്റെ കൂടെ ഈ പുതപ്പ്‌"ആനന്ദിന്‍റെ വാക്കുകള്‍ അവസാനിക്കും മുന്‍പുതന്നെ അവള്‍ ഒരിക്കല്‍കൂടി പുതപ്പിലെയ്ക്ക് ചൂഴ്ന്നുകഴിഞ്ഞിരുന്നു!!
നഷ്ട്ടമായ ഇടതുമാറിന്റെ അഭാവം, അവളെ അപകര്‍ഷതയുടെ പരമകോടിയില്‍ എത്തിച്ചിരിക്കുന്നു  എന്നയ)ള്‍ക്കറിയാമായിരുന്നു.

"എന്തൊരു മരുന്നായിരിക്കും ഈ കുത്തിവെയ്ക്കുന്നത്ത് മുടിയെന്നല്ല...ശരിരത്തില്‍ കൊഴിയാന്‍ ഇനി ഒരു രോമം പോലും ഇല്ലാത്തയിരിക്കുന്നുവല്ലോ ?!!" നാട്ടിന്‍പുറത്തെ സ്ത്രീസഹജ ആശങ്കകളുടെ ചുവടുപിടിക്കാനാഞ്ഞ അമ്മയുടെ സംസാരത്തെ  "അവള്‍ക്കു കുടിക്കാന്‍ തണുത്തതെന്താ  വേണ്ടതെന്നു ചോദിക്ക് "എന്ന ഒറ്റവാചകത്തില്‍ അച്ഛന്‍ വഴിതിരിച്ചുവിട്ടു!! എന്നിട്ട് വീണ്ടും മുഖത്തിന്‌നേരെ പത്രംഉയര്‍ത്തി, എന്താണെന്നറിയില്ല ഒരു പത്രം വായിച്ചുത്തീര്‍ക്കാന്‍ അദ്ദേഹത്തിന് ഇപ്പോള്‍  ഒരു ദിവസം തികയുന്നുണ്ടായിരുന്നില്ല!

3

" 'മെഡിക്കല്‍ കോളേജ് ' അവിടെ മതി, വേറെയെങ്ങോട്ടും കൊണ്ടുപോകേണ്ടാ"പേരപ്പന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല, വീണ പതിയെ ചരിഞ്ഞു കിടന്നു!!  "എന്തെങ്കിലും രക്ഷയുന്ടെങ്കില്‍ അവര് നോക്കികോളും" പെരപ്പന്റെ വാക്കുകളോട് അവള്‍ക്കു വിശ്വാസക്കുറവു ത്തോന്നി...!! ഓരോ ബെഡിലും ഓരോ കദനകഥകളുണ്ട് !! അവരുടെ വേദനകള്‍ ജീവനക്കാര്‍ ഒരിക്കലും ശ്രദ്ധിക്കുന്നത്തായി അവള്‍ക്കു ത്തോന്നിയിട്ടെയില്ല!!
പതിവ് കാഴ്ചകള്‍,അനുഭവങ്ങള്‍ ആര്‍ക്കും അതിശയോക്തിയില്ല...അനുകമ്പയില്ല !! രോഗികളുടെ മുഖങ്ങളിലേയ്ക്കു ശ്രദ്ധിക്കുന്ന ഡോക്ട്ടെഴ്സും നേഴ്സുമാരും ഈ ഹോസ്പിറ്റലില്‍ ഇല്ലേ? അത് ഒരു കണക്കിന്‌ നന്നായി എന്നവള്‍ക്ക് തോന്നാതിരുന്നില്ല!
ഇവിടേയ്ക്കെത്തിയ ആദ്യദിനം!
 "ദാ...... അവിടെയ്ക്ക് കിടന്നോള്ളൂ..."

പച്ചനിറമുള്ള ചെറിയ ഒരു സ്ക്രീനിനപ്പുറത്തെയ്ക്കാണ് വിരല്‍നീണ്ടത്! അതിന്റെ പല ഭാഗത്തായി കുറച്ചാളുകള്‍ ചിതറിനില്‍ക്കുന്നു,കാലില്‍ നിന്നൊരു വിറയല്‍ പടര്‍ന്നുതുടങ്ങുമ്പോള്‍ ഡോക്ട്ടറുടെ  ശബ്ദം വീണ്ടും
 "ദാ... അങ്ങോട്ട്‌" ഇത്തവണ ശബ്ദം തെല്ലുയര്‍ന്നിരുന്നു!! മുന്‍പിലെ നീണ്ടു നിവര്‍ന്ന 'ക്യു'വിലേയ്ക്ക് അദ്ദേഹം ഇടയ്ക്കിടെ നോക്കുന്നത് കാണാമായിരുന്നു!!
"വരൂ... "ഒരു നേഴ്സാണ്! ഭാഗ്യം എന്താണെങ്കിലും ഒരു  സ്ത്രിയാണല്ലോ സമാധാനം!! "നിങ്ങള്‍ പുറത്തു നില്ക്കൂ........"
അവര്‍ ഇപ്പോള്‍ പറഞ്ഞത് എന്‍റെ കൂടെ യുണ്ടായിരുന്നവരോടാണ് !!
"ബ്രസ്റ്റില്‍ അല്ലെ? ഈ ചുരിദാറിന്റെ ടോപ്‌ മാറ്റണം!!" അവര്‍ ഇളംപച്ച നിറമുള്ള ഒരു കോട്ട് നീട്ടി! അത് വാങ്ങുമ്പോള്‍ എനിക്കെന്തെക്കെയോ അവരോടു ചോദിക്കണമെന്നുണ്ടായിരുന്നു!! പക്ഷെ അവര്‍ അപ്പോള്‍ത്തന്നെ പുറത്തേയ്ക്ക് പോയി!
പത്തു മിനിട്ടിനുള്ളില്‍ തിരികെയെത്തിയ അവര്‍ അമ്പരപ്പോടെ എന്നെത്തുറിച്ചു നോക്കി "ങേ, മാറിയില്ലേ? ഡോക്ടര്‍ ഇപ്പോള്‍ വരും,എന്താ താമസം"
"അതുപിന്നെ..."
ഞാന്‍ ചുറ്റുംനോക്കി, പലമുഖങ്ങള്‍!! അതില്‍  എന്നെ ശ്രദ്ധിക്കുന്നവയുംശ്രദ്ധിക്കാത്തവയും !!
" ആ സ്‌ട്ടൂളില്‍  ഇരുന്ന്‌ മാറിക്കോളു...വേഗം വേണം!ഞാനിവിടെ നില്‍ക്കാം!!"
അവരുടെ വിശാലമനസ്കതയും എന്നെ  അസ്വസ്ഥയാക്കുകയാണ് ചെയ്തത്...
പച്ച സ്ക്രിനിനപ്പുറ൦ നിഴലുകള്‍ !! അവര്‍ എല്ലാവരും എന്നെത്തന്നെയാവാം നോക്കുന്നത്തെന്ന് എനിക്ക്ത്തോന്നി!
"വേഗം ആയിക്കോട്ടെ...."അവര്‍ തിരക്ക് കൂട്ടുന്നു!!
ഹൃദയതാളം മുറുകിക്കഴിഞ്ഞിരിക്കുന്നു!! എന്‍റെ നഗ്നത പരമാവധി നെഴ്സില്‍ നിന്നും മറച്ചു വെയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് കോട്ടിലെയ്ക്ക്  മാറുമ്പോള്‍ അവര്‍ ഓര്‍മിപ്പിച്ചു "അത് മാത്രം മതി, ബാക്കിയെല്ലാം അഴിച്ചു മാറ്റിക്കൊളു"
അവരുടെ സംസാരം പുറത്തു നില്‍ക്കുന്നവരും കേട്ടിരിക്കാം എന്നതില്‍ സംശയമില്ല!!മനസിലെവിടെയോ ഒരു വിങ്ങല്‍ പൊട്ടിത്തകരാന്‍ നില്‍ക്കുന്നത്  അപ്പോള്‍ വ്യകതമായിരുന്നു!!
"കിടന്നോളു...... ഡോക്ടര്‍ വരുന്നുണ്ട്!" അവരുടെ ശബ്ദം വീണ്ടും !
വന്നത് ഡോക്ടര്‍ മാത്രമായിരുന്നില്ല ഒരു പറ്റം മെഡിക്കല്‍ സ്ടുടെന്‍സും!!
"ലെഫ്റ്റ് അല്ലെ?" ചോദ്യത്തിനൊപ്പം നേഴ്സിന്റെ കൈകളും ചലിച്ചു!!
കോട്ടിലുള്ള അവരുടെ  'കൈ'യെ തടയാനുള്ളത്  പെട്ടന്നുള്ള മനസിന്റെ ഒരു തീരുമാനം ആയിരുന്നു!!
"എന്തെ കുട്ടി..,ഡോക്ടര്‍ക്കു പരിശോധിക്കണ്ടേ?"അവരുടെ ചോദ്യത്തിന് മുന്‍പുതന്നെ തികട്ടിനിന്ന തേങ്ങല്‍ കടക്കണ്ണിലൂടെ പതിയെ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു!! അവര്‍ക്ക് എന്‍റെ മറുപടി വേണ്ടിയിരുന്നില്ല... സമപ്രായക്കാരായ യുവതിയുവാക്കളില്‍ സഹതാപത്തിന്റെ പ്രതിഫലനം ഉണ്ടായിക്കാനുമോ?അറിയില്ല...!! ഇപ്പോള്‍ തോന്നുന്നു ആരുത്തന്നെ തന്റെ മുഖം ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന്!
തടസംപിടിച്ച എന്‍റെ കൈകള്‍നീക്കി അവരുടെ കൈകള്‍ വീണ്ടും, ചലിച്ചു തുടങ്ങുമ്പോള്‍ തല വലത്തേയ്ക്ക് ചരിച്ചുവെച്ച് ഞാന്‍ മിഴികള്‍ ഇറുക്കിപൂട്ടുകയായിരുന്നു!!
"എത്ര നാളായി വേദന ശ്രദ്ധിച്ചു തുടങ്ങിയിട്ട് ?"
ചോദ്യം കേള്‍ക്കുന്നുണ്ട്...പക്ഷെ മറുപടി പറയാന്‍ വയ്യ!!വായ തുറക്കാന്‍ പേടിയാകുന്നു...അങ്ങനെ സംഭവിച്ചാല്‍ അതൊരു പൊട്ടിക്കരച്ചിലിലെ അവസാനിക്കൂ എന്നെനിക്കുറപ്പായിരുന്നു!!
"വല്യ നാണക്കാരിയ) ഉടുപ്പ് മാറുന്നിടത്തു എന്നെപ്പോലും നിര്‍ത്തില്ല" അമ്മയുടെ നനവുള്ള ശബ്ദം!.
അമ്മയെ 'അവര്‍' വിളിച്ചുകൊണ്ടു വന്നതാവാം !!വീണ്ടും ചോദ്യങ്ങള്‍ അമ്മ എന്തൊക്കെയോ പറയുന്നുണ്ട്!!
 " വീണാ...,റിലാക്സ്"
തന്‍റെ കവിളിത്തട്ടി പറഞ്ഞിട്ട് ഡോക്ടര്‍ പുറത്തേയ്ക്ക്പോകും മുന്‍പുത്തന്നെ  അമ്മ സാരിത്തുമ്പ് എന്‍റെ മാറതെയ്ക്ക്  ഇട്ടുകഴിഞ്ഞിരുന്നു!!
"എങ്ങനെയൊക്കെ വന്നു പോയില്ലേ......സഹിച്ചല്ലെ പറ്റു ?!"അമ്മയുടെ ശബ്ദത്തിന് നനവ്‌ കൂടിവരുകയായിരുന്നു അപ്പോള്‍!

4 .

"ഡോക്ടര്‍ വരുന്നുണ്ട്  പെഷ്യന്റ്സ്‌ അല്ലാത്തവരെല്ലാം പുറത്തേയ്ക്ക് പോകണം" വാര്‍ഡിന്റെ ഒരറ്റത്ത് നിന്നെത്തിയ നേഴ്സിന്റെ കനത്തശബ്ദം ചലനങ്ങളുടെ വേഗതകൂട്ടി!
നഗ്നമായ തലയിലൂടെ  ഇറ്റിറങ്ങുന്ന വിയര്‍പ്പുത്തുള്ളി തുടച്ചെടുത്ത്‌ വീണ പതിയെ ചാരിക്കിടന്നു!!
പുതപ്പ്‌ തെല്ല്‌ താഴേയ്ക്ക് വലിയ്ക്കുമ്പോള്‍ ദൃശ്യമാകുന്ന ഇടതു ഭാഗത്തെ ശൂന്യതയൊട് അവള്‍ക്കപ്പോള്‍ യാതൊരു വികാരവും തോന്നിയില്ല...ഒരിറ്റു ദുഃഖം പോലും!!
"വലതുഭാഗത്തിന്‍റെ ഉയര്ച്ചകൊണ്ടാ പെണ്ണെ.... ഇതിങ്ങനെ  തോന്നുന്നത്", ഇന്നലെ തനിച്ചുകിട്ടിയ ഏതാനുംനിമിഷങ്ങളില്‍
അവളുടെ മുഖത്തേയ്ക്കു നോക്കികൊണ്ട് ബെഡ്ഡില്‍ കൈമുട്ടുകളുന്നിയിരിക്കുകയായിരുന്നു  ആനന്ദ്‌ അപ്പോള്‍!! ,അവന്‍റെ മിഴികളില്‍ ഓടിമറഞ്ഞ  കുസൃതിയിലെയ്ക്ക് അവള്‍ ഭംഗിയുള്ളൊരു പുഞ്ചിരി ഒട്ടിച്ചുചേര്‍ത്തു!! നിര്‍വികാരതയുടെ തുരുത്തില്‍നിന്നുള്ള  ആ മടക്കയാത്ര  അവളുടെ കണ്ണിലെ തിളക്കത്തിലൂടെ അവന്‍ അറിഞ്ഞുത്തുടങ്ങിക്കഴിഞ്ഞിരുന്നു!

" പ്രോപോസലുംകൊണ്ട്‌ കയറിവന്ന് ഉമ്മിനീര് വിഴുങ്ങേണ്ടിവന്നില്ല ,
ഞാനൊന്നു സംസാരിച്ചാലോ, ഉടനെ വേണം എന്നല്ല എങ്കിലും!!?" അവന്‍ വീണ്ടും നോക്കിയത് അവളുടെ കണ്ണുകളിലെയ്ക്കായിരുന്നു .
"വേണ്ടാ........."
അവളുടേത്‌ അല്പം ഉയര്‍ന്ന ശബ്ദമായിരുന്നു!
മറുചോദ്യങ്ങള്‍ക്ക്  അവസരമൊരുക്കാതെ അച്ഛന്‍ കടന്നുവന്നപ്പോഴും അവന്‍റെ മുഖത്തെ ആശങ്ക വ്യക്തമായിരുന്നു!!
മടങ്ങുംമുന്‍പു വീണ്ടും  വീണുകിട്ടിയ അവസരത്തില്‍ അവന്‍ പറഞ്ഞു "നമ്മുടെ സ്വപ്‌നങ്ങള്‍ നഷ്ട്ടപ്പെടില്ല, ധൈര്യമായിരിക്കൂ...."ഇതേ വാചകം ആദ്യമായിട്ടയിരുന്നില്ല അവന്‍ വീണയോട് പറയുന്നത് എന്നതും വാസ്തവം!

നോക്കുന്നുണ്ടെങ്കിലും കണ്ണില്‍നിന്നും അവന്‍ മറയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നില്ല... ചിന്തകളില്‍ തികട്ടുന്നത് സ്വപ്നങ്ങളാണ്!!
അച്ഛനെയുംഅമ്മയെയും കുറിച്ച് ആനന്ദ്‌ സ്നേഹത്തോടെ സംസാരിച്ചു കേട്ടിട്ടില്ല താന്‍......!!പക്ഷെ... ഇരുവരുടെയും പുനര്‍വിവാഹങ്ങളിലുണ്ടായിട്ടുള്ള  സഹോദരങ്ങളെക്കുറിച്ച് ഒരുപാടൊരുപാട് സംസാരിക്കുക പതിവാണ്!
"നിറയെ കൂടപിറപ്പുകള്‍ അതിന്റെയൊരു സുഖം ഒന്ന് വേറെത്തന്നെയാടി....
നമ്മുടെ മക്കള്‍ക്കും വേണം ആ ഭാഗ്യം!!"''
 അന്നൊക്കെ മുഖംപൊത്തി ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത്!!
പക്ഷെ രണ്ടു ദിവസം മുന്‍പ് അവന്‍ പറയുകയുണ്ടായി "രാഹുലിന്റെ ചേച്ചിയ്ക്ക് ഇതുപോലെ ആയിരുന്നു ഇപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ടായിട്ടുണ്ട് മിടുക്കന്‍! ഒരു കുഴപ്പവുമില്ല!"

"കുഴപ്പമോ..........?" തന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് അവന്‍ തന്റെ വലതുകൈയില്‍ അമര്‍ത്തിപ്പിടിച്ചു.
"ഒന്നുമുണ്ടായിട്ടല്ല........അങ്ങനെയെന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ എന്നൊരു ശങ്ക എനിക്ക്.............'പാരമ്പര്യം' എന്നൊരു ചെറിയ സാധ്യത!!", മുഖം വാടിപ്പോകാതെ ശ്രദ്ധിച്ചു ചിരിക്കുമ്പോള്‍ അന്മാവിലേക്ക് കോറിയിട്ട ആ വാക്കുകളിലെ രക്തക്കറ മുഖത്തേയ്ക്കു പടരാതിരുന്നെങ്കില്‍ എന്ന് മാത്രമാണ് ആഗ്രഹിച്ചത്‌!!
കാലടികള്‍ അടുത്ത് വരുന്നു!!ഡോക്ടറും പരിവാരങ്ങളും അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു !!
"ഇനി ചെക്കപ്പിനു മുടങ്ങാതെ വരണം "
പോകുംമുന്‍പ് ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു!!
ആനന്ദിന്‍റെ ആ ശങ്കയില്‍ നിന്നുള്ള മുക്തി അത് മാത്രമായിരുന്നു അപ്പോള്‍ ചിന്തകളില്‍!!

5 .

"ഞാനുറങ്ങുകയാണെന്നു പറഞ്ഞാല്‍ മതി അമ്മെ ..."
നാട്ടുംപുറത്തിന്റെ  ക്ഷേമാന്യെഷണങ്ങളെയും സഹതാപപ്രകടനങ്ങളും സംശയങ്ങളും അസഹ്യമായിട്ടാണ് അവള്‍ക്കു അനുഭവപ്പെട്ടു  കൊണ്ടിരിക്കുന്നത്!!
"ഇപ്പോള്‍ വേദനെയൊക്കെ ഉണ്ടോ??,
എവിടെ വച്ചാണ്.................,?..??!"
എന്നുത്തുടങ്ങി,സഹതാപപ്രകടനങ്ങള്‍ തിമിര്‍ക്കുമ്പോള്‍ കണ്ണുകള്‍ അടയ്ക്കാറാണ് പതിവ്!
അപ്പോഴൊക്കെ അവള്‍ ചിന്തിച്ചത് മുലകള്‍ക്ക് തന്‍റെ ജീവിതത്തില്‍ ഇത്രയും വലിയ ചലനം സൃഷ്ടിക്കാന്‍കഴിഞ്ഞ അതിശയോക്തിയെക്കുറിച്ചായിരുന്നു, പന്ത്രണ്ടാം വയസില്‍ നെഞ്ചിനുകുറുകെ ഇറുകിക്കിടക്കുന്ന ബ്രായുടെ ആദ്യസാനിധ്യംമുതല്‍  തനിക്കിതൊരു അധികപ്പറ്റായി  തോന്നിതുടങ്ങിയതാണ്, പക്ഷെ സതിയേച്ചി പതിഞ്ഞശബ്ദത്തില്‍ പറഞ്ഞുത്തന്ന കാര്യങ്ങളില്‍ ഇതൊരു 'നിധി'യായിരുന്നു....!! ആനന്ദിന്‍റെ കുസൃതി നിറയുന്ന സംഭാഷണ ശകലങ്ങളില്‍ തനിക്കൊരു  അഭിമാന പ്രതീകവും.......!!
വാതില്‍ക്കല്‍ നിഴലനക്കം!
"സുമേച്ചിയോ......... വാ..ഇരിക്ക്"
അവളുടെ ശബ്ദത്തിനും തെളിമ!! 
"ഞാന്‍ വന്നിട്ട് കുറച്ചു സമയമായി...അപ്പുറത്തുണ്ടായിരുന്നു" സുമേച്ചിയ്ക്കും തന്റെയടുത്ത് മുഖവുരയോ??!
പതിവ് സംഭാഷണങ്ങള്‍ അവസാനിക്കനോരുങ്ങവേ സുമ അവളുടെ മുഖത്ത് നിന്നുള്ള നോട്ടം പിന്‍വലിച്ചിരുന്നു!
"രാവിലെ  ലാബ്‌ടെസ്റ്റ്‌ റിസള്‍ട്ടുകള്‍കൊണ്ട് അച്ഛന്‍ ഡോക്ടറെ കാണാന്‍ പോയിട്ട് ഇത്തിരി മുന്‍പാ എത്തിയത്... ഇതിപ്പോള്‍ എത്രാം തവണയാ ഇനിയും വേണോ ഈ ചെക്കപ്പ്"
വീണയുടെ ശബ്ദത്തിന് പഴയ ചടുലത തിരികെകിട്ടിക്കഴിഞ്ഞിരുന്നു!!

"നിന്നോട് പറയാതിരിക്കാന്‍ കഴിയില്ലല്ലോ!! ചിറ്റപ്പന്‍ എന്നെ വിളിച്ചു വരുത്തിയതാ........."
ആ  വാക്കുകളോട് വീണയുടെ കണ്ണുകള്‍ മാത്രമേ പ്രതികരിച്ചുള്ളൂ!!

"സെക്കണ്ടറി......., യുട്രസില്‍............." 
കനച്ച ശബദം അവസാനിപ്പിച്ച സുമയുടെ കാഴ്ച ചിരിക്കുന്ന കൃഷ്ണമുഖത്ത് അവസാനിക്കുമ്പോള്‍, കള്ളച്ചിരിയോടെ അമ്പാടിക്കണ്ണന്‍ പറയുന്നുണ്ടാവുമോ?  "ശങ്കയ്ക്ക് മുക്തി .......ഇനി സത്യങ്ങള്‍ മാത്രം!" 
 

Comments

Anjurani Joy said…
വീണയുടെ ദുഃഖം ശരിക്കും വാക്കുകളില്‍ കാണാന്‍ കഴിയുന്നുണ്ട്...ഇനിയും എഴുതുക ....
വായിച്ചു കഴിയുമ്പോ വീണ ഒരു നീറ്റലായ് നെഞ്ചില്‍ പടരുന്നു.... അഭിനന്ദനങള്‍ ... ആശംസകള്‍ ശരണ്യാ....
Unknown said…
തന്ത്രികള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മണിവീണയുടെ തേങ്ങല്‍ പച്ചയായിത്തന്നെ പകര്‍ത്തിയ ശരണ്യക്കു അഭിനന്ദണങ്ങള്‍....ഹൃദയഭേദകം ശരണ്യാ...
ഹൃദയസ്പര്‍ശിയായ രചന. വീണ മനസ്സില്‍ ഒരു നൊമ്പരമാകുന്നു..

അക്ഷരതെറ്റുകള്‍, അനാവശ്യമായി ഒന്നിലേറെ ചോദ്യചിഹ്നങ്ങള്‍,ആശ്ചര്യചിഹ്നങ്ങല്‍ എന്നിവ ആ മനോഹാരിതയ്ക്ക് അല്‍പ്പം മങ്ങലേല്‍പ്പിക്കുന്നു.
Rainy Dreamz ( said…
നല്ല എഴുത്ത്... ഹൃദയസ്പര്‍ശി..
വീണയുടെ വേദന നിറക്കാന്‍ വരികള്‍ക്ക് സാധിച്ചിട്ടുണ്ട്.
എന്നെപ്പോലെ തന്നെ അക്ഷരത്തെറ്റിനു ഒരു കുറവും ഇല്ല അല്ലെ? മംഗ്ലീഷ് അടിക്കുന്നതുകൊണ്ട് വരുന്നതാവും അല്ലെ... എനിക്കും അങ്ങനെയാ...


ആശംസകള്‍..

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................