"കാക്കജന്മത്തിലേയ്ക്ക് ..."


ഇനിയൊരു ജന്മം(ഉണ്ടെങ്കില്‍) എനിക്കൊരു പക്ഷിയായി ജനിക്കണം
ഏതെങ്കിലും ഒരുപക്ഷിയായല്ല ഒരു 'കാക്ക'യായി!!
ഒരു സാധാരണ കാവതികാക്ക!!!പെട്ടന്നൊരു നിമിഷമുണ്ടായൊന്നല്ല ഇങ്ങനൊരു തോന്നല്‍ , എപ്പോഴൊക്കെയോ എന്നിലേയ്ക്ക് എന്‍റെ ചിന്തകളിലേയ്ക്ക്‌ വന്നു ചേര്‍ന്നൊരു മോഹം ,വര്‍ണ്ണങ്ങളുടെ മനോഹാരിതയോ , ശബ്ദസൌകുമാര്യമോ അവിടെയില്ലായിരിക്കാം-അവയല്ലല്ലോ ജീവിതം !!

ഒരു വിളിപ്പാടകലെ സുഹൃത്തുക്കള്‍ഉണ്ടാകും ......അവര്‍ക്കിടയില്‍ നിയതമായ വേലിക്കെട്ടുകള്‍ ഉണ്ടാവില്ല;ഒരു നാമം പോലും ഭൂമിയി
ല്‍ ശേഷിപ്പിക്കാതെ എനിക്ക്മടങ്ങാം, പ്രസ്തുത ജീവവംശത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ പേര്,സ്ഥാനം ഒരേ രൂപവുംഭാവവും,പന്നകന്നവര്‍ക്കും പറക്കുന്നവര്‍ക്കും പറക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം ഇതില്‍പെടുന്നു!!   ആ മടക്കയാത്രയില്‍ പോലും നഷ്ട്ടങ്ങളുംനേട്ടങ്ങളും ചികയാന്‍ അവിടെയാരും ഉണ്ടാകില്ല.പറന്നുനടക്കുന്നതായും ജീവന്‍വെടിഞ്ഞുകിടക്കുന്നതായും കണ്ടിട്ടുള്ള കാക്കകളുടെ എണ്ണത്തിന്റെ താരതമ്യത്തില്‍ എനിക്കുകിട്ടിയ വലിയ ശിഷ്ട്ടത്തിലേയ്ക്ക്‌ ആയിരിക്കട്ടെ ആ ജന്മവും ചേര്‍ക്കപെടുന്നത് !!.നഷ്ട്ടങ്ങളുടെ കണക്കുകള്‍ നിമിഷങ്ങളുടെ ആയുസിലൊടുക്കി വീണ്ടും പറക്കാം, സ്വപ്നങ്ങളുടെതിളക്കവും ഇതോടൊപ്പം ലഭിക്കാതെ പോയെക്കാമല്ലേ? അതെ.. നഷ്ട്ടങ്ങള്‍ മാത്രമല്ല നേട്ടങ്ങളും അവിടെയെനിക്ക് വേണ്ട , കാരണം അങ്ങനൊരു ചിന്തയ്ക്ക് ഞാനവിടെ അനര്‍ഹയാല്ലോ ?!!.നിയതമായ ചുമതലകലോടൊപ്പം ഇല്ലാതാവുന്ന അവകാശങ്ങളെയും അംഗികരിക്കാന്‍ തയ്യാറാണ്....!!
 

അവിടെ വിശപ്പാണ് മാറേണ്ടത്,വ്യതിയാനങ്ങളില്ലാത്ത ഏക ലക്ഷ്യത്തിലെയ്ക്ക്,അനുഭവത്തിന്‍റെ കാലടികള്‍പതിഞ്ഞ പാതകള്‍ ഉണ്ടാവുംവലിച്ചെറിയപ്പെട്ട.. മണല്‍തരികള്‍കലര്‍ന്ന എനിക്ക് വേണ്ടിയാരും കരുതിവെച്ചതല്ലാത്ത വറ്റുകളുണ്ടാവാം ...
കണ്ടുമുട്ടുന്നവയെല്ലാം
ജന്മലക്ഷ്യങ്ങളിലെയ്ക്കുള്ള കരുതലുകലായി  മാത്രം ചിന്തിക്കാന്‍ അവിടെയെനിക്ക് പ്രതിബന്ധങ്ങളുണ്ടാവില്ല!!
 ആശങ്കകളില്ലാതെ ..
സങ്കോചങ്ങളിലാതെ എന്‍റെ ആ കാഴ്ചകളിലെയ്ക്ക്,സഹജീവികളെവിളിച്ചുചേര്‍ക്കാം,പങ്കുവെയ്ക്കാം.... ആവശ്യകതയുടെ ആനുപാതിക പങ്കുവെയ്ക്കലില്ലാതെ ചെറുത്തുനില്‍ക്കേണ്ട  ശക്തികളിലെയ്ക്ക് ഒരേതാളത്തില്‍ പറന്നിറങ്ങാം....
ഓരോ നിമിഷത്തിലും എത്ര ജാഗരൂകര്‍ !!,അവരുടെ ആ നിരിക്ഷണപാടവം !!മറ്റു പക്ഷികളെ അപേക്ഷിച്ച് ഇവര്‍ക്കായി ഒരുങ്ങുന്ന ചതിക്കുഴികളും കുറവാണെന്ന് തോന്നുന്നു,വര്‍ണ്ണങ്ങളുടെയോ സ്വരമാധുര്യത്തിന്‍റെയോ ഭാരം പിന്തുടര്‍ന്നു അവരുടെ സ്വാതന്ത്ര്യത്തെയാരും വിലപേശി ഘനിക്കാന്‍ ഭാവിക്കുന്നില്ല...എങ്കിലും അവിടയും ആയുസിന്‍റെ കണക്കുപുസ്തകം അജ്ഞാതമാണെന്നും അപകടങ്ങള്‍ അകലെയല്ലെന്നതും വാസ്തവം !!
 

ആരാലും ശ്രദ്ധിക്കപെടാതെ... എന്നാല്‍ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ട് ....അനന്തവിഹായസില്‍ ഇങ്ങനെ..... ആഹാ..!!
അവിടെയും ഞാനൊരു പെണ്‍ജന്മം കൊതിക്കുന്നു ... സ്ത്രിത്വത്തിന്‍റെ സ്വാഭാവികമായ മാതൃഭാവം അന്നും എന്നിലേയ്ക്ക് ചേര്‍ക്കപ്പെട്ടിരുന്നെങ്കില്‍!! എ
ന്‍റെതല്ലാത്ത കുയില്‍കുഞ്ഞുങ്ങളും എന്‍റെ ആ അനുഭൂതിയിലെയ്ക്കു കണ്‍തുറന്നിരുന്നെങ്കില്‍ !!

 ഇനിയൊരു ജന്മം - അവിടെ ഈ ആഗ്രഹത്തിന്റെ സ്ഥാനം ; അതൊന്നുംഎനിക്കറിയില്ല.എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു.അതിരുകളില്ലാത്ത ഈ സ്വപ്നത്തിന്‍റെ ചിറകില്‍ ഞാന്‍ ആഹ്ലാദംകണ്ടെത്തുന്നു.ഈ സ്വപ്നത്തിന്‍റെ ആലസ്യത്തില്‍ ഞാന്‍ എന്‍റെ ഈ ജന്മത്തെ നിസാരവല്ക്കരിക്കുകയല്ല, കാരണം ഈ സ്വപ്നം കാണാന്‍ എന്നെ പ്രപ്തയാക്കിയത് തന്നെ ഈ ജന്മമാകുന്നു.  
ഒരുപക്ഷെ താങ്കള്‍ക്ക്മുന്‍പേ എന്‍റെ പേര് വിളിക്കപ്പെട്ടു ഞാന്‍ മടങ്ങുകയുണ്ടായാല്‍ ...പുനര്‍ജന്മ സങ്കല്പങ്ങള്‍ സത്യമാണെങ്കില്‍, ഒരുപക്ഷെ ആ പാതയോരങ്ങളില്‍ താങ്കള്‍ ശ്രദ്ധിക്കാതെ ...എന്നാല്‍ താങ്കളെ ശ്രദ്ധിക്കാനുള്ള ഒരു ഭാഗ്യവും കിട്ടി
ക്കൂടായെന്നില്ലല്ലോ !!  

Comments

മറ്റു പക്ഷികളെ അപേക്ഷിച്ച് ഇവര്‍ക്കായി ഒരുങ്ങുന്ന ചതിക്കുഴികളും കുറവാണെന്ന് തോന്നുന്നു.
ശരിയാണോ? കുപ്പിച്ചില്ലും,വിഷക്കായയും വെച്ച് ഉപ്പുമാവുരുള നല്‍കുന്ന സ്കൂള്‍ കുട്ടിയാണാദ്യം ചതി തുടങ്ങി വെക്കുന്നത്.
ഏതായാലും ചിന്ത കൊള്ളാം.നല്ല പോസ്റ്റ്‌
ajith said…
കാക്കയാവാന്‍ മോഹിച്ച പെണ്‍കുട്ടി....കൊള്ളാല്ലോ. പക്ഷെ ചിന്തകള്‍ ഉന്നതം തന്നെയെന്ന് പറയട്ടെ. (ഞാനും ഇലയ്ക്കാട് ഗ്രാമവാസി, ഇപ്പോള്‍ ബഹറിനില്‍) വീണ്ടും കാണാം.
Satheesan OP said…
ആരാലും ശ്രദ്ധിക്കപെടാതെ... എന്നാല്‍ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ട് ....അനന്തവിഹായസില്‍ ഇങ്ങനെ....അതിരുകളില്ലാത്ത സ്വാതന്ത്രവുമായി അല്ലെ ..:)
ആശംസകള്‍ ..
T.G Vijayakumar said…
കാക്കയ്ക്ക് മരണമില്ല എന്നൊരു വിശ്വാസം ഉണ്ട്..
ഗതി കിട്ടാത്ത പരേതാല്മാക്കള്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്..
അക്കൂടെ കാക്കയെ സ്നേഹിക്കുവാന്‍, കാക്കയോടു കുശുമ്പ് കൂടുവാന്‍, അതൊരു പുതിയ ചിന്തയായി പകരുവാന്‍, ഈ കുയിലുനു കഴിയട്ടെ...
Unknown said…
ശരണ്യയുടെ ഈ മോഹം സഫലമാകട്ടെ...
കാക്ക തമ്പുരാട്ടി...കറുത്ത തമ്പുരാട്ടിയായി വാഴട്ടെ.

ആശംസകള്‍...
എണ്ണകറുപ്പുള്ള മിനുമിനുത്ത തൂവലുകള്‍ ഉള്ള ബാലികാക്കകളെ എനിക്കും ഇഷ്ടമാണ് .ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണ് കാക്ക എന്നെനിക്ക്‌ പലപ്പോളും തോന്നിയിട്ടുണ്ട്‌.ചുറ്റുപാടുകളെ ഓരോ നിമിഷവും ജാഗ്രതയോടെ വീക്ഷിക്കുന്ന വൃത്തിയുള്ള മടിയില്ലാത്ത സാമൂഹിക ബോധമുള്ള പക്ഷി വളരെ നല്ല ചിന്തകള്‍ ആയിരുന്നു .സ്വപ്നത്തിന്‍ ചിറകിലേറി കാക്കയെപ്പോള്‍ അനന്തവിഹായുസ്സിലെയ്ക്ക് നിനക്കും പറക്കാന്‍ കഴിയട്ടെ സഖീ...
ലംബൻ said…
സ്വാതന്ത്ര്യത്തിന്‍റെ അനന്തമായ ആകാശം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ വരികളില്‍ കാണാനാവുന്നു. നന്നായി എഴുതി. ആശംസകള്‍.

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................