എന്റെ മഴയ്ക്ക്.... എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘ നീഭവിക്കുന്നു!! നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു ചിന്തിക്കുന്നുവോ നീ?? നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത് മാത്രമല്ലെന്നതും സത്യം !! മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന മനസുകള്‍ക്ക് നീ അവരുടെതാകുന്നു ,അവിടെ നിന്റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാണ് ...അവയെനിക്ക് കാണുവാന്കഴിയുന്നുണ്ട്,കാലദേശാനുസൃതമായി നിന്റെ വായനകള്‍ വിഭിന്നങ്ങളായി പല നിറങ്ങളില്‍ ,രൂപങ്ങളില്‍,സ്ഥാനങ്ങളില്‍ വേറിട്ട് നില്ക്കുന്നു!! ,പക്ഷെ ആ കാഴ്ചകള്‍ക്കും മനസിന്റെ കേള്‍വിക്കുമിടയില്‍ പ്രണയത്തിന്റെ അന്ധത ചൂഴ്ന്നു നില്‍ക്കുകയാണ് .!! ഓര്‍മയിലെ ആദ്യ പുതുമഴയായി നീ പെയ്തിറങ്ങിയ നാള് ,വരണ്ടഭൂമിയില്നിന്നും പറന്നുയര്‍ന്ന ഊഷരകു...
Comments