നിറങ്ങള്‍ ചേര്‍ക്കപ്പെടെണ്ട ചില കുഞ്ഞുഅധ്യായങ്ങള്‍


ഫോണിലൂടെ ചെവിയില്‍കേട്ടത് അവ്യക്തമായ കുറെശബ്ദങ്ങളായിരുന്നു... 'ബെല്ലടിക്കുന്നുണ്ടെടാ , എന്ന ഒരുചെറിയശബ്ദം , ഞാന്‍പറഞ്ഞ 'ഹലോ'യ്ക്കിടയില്‍ അത് പെട്ടന്ന്അവസാനിച്ചു ,"ടിച്ചരെ ഇതു ഞാനാ..." വീണ്ടും!! , ആ ശബ്ദത്തില്‍  ഒരു ഉറപ്പുണ്ടായിരുന്നു ...,"ആരാണ് 'എന്ന് എനിക്ക് തിരിച്ചു ചോദിയ്ക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒന്ന്...........
വീണ്ടും ആ കുഞ്ഞു ശബ്ദം "ഞാനുംസന്ദീപും കടയില്‍വന്നതാ".., ഇട്ട കോയിന്റെ സമയം കഴിയാറായതിന്റെ  ബീപ്ശബ്ദം നിലയ്ക്കുംമുന്‍പ് ഞാന്‍ പറഞ്ഞിരുന്നു "ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം".
ശബ്ദത്തിന്റെ ഉടമയുടെ കുഞ്ഞുമുഖം നേരിയഒരു അമ്പരപ്പോടെ ഓര്‍ത്തെടുത്തു തിരികെവിളിച്ചെങ്കിലും , മറുപടിയുണ്ടായില്ല...വീണ്ടും ശ്രമിച്ചപ്പോള്‍ മറുപടിയുണ്ടായി പക്ഷെ ഞാന്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല അങ്ങോട്ടൊന്നും ചോദിക്കുന്നതിനു മുന്‍പ് മറുപടി വന്നു "ആ പിള്ളേര് പോയികേട്ടോ ..... " അപ്പോള്‍ എനിക്ക് കാണാമായിരുന്നു വളവുതിരിഞ്ഞു അമ്പലത്തിന്‍റെ മുന്നിലൂടെയുള്ള   ആ ഓട്ടം !!പെട്ടന്നായിരുന്നു  അപ്പുറത്ത് നിന്നൊരുചോദ്യമുണ്ടായത് "ഇതാരാ അതുങ്ങളുടെ തള്ളയാണോ...." എന്തോ ഒന്നും പറയാന്‍ തോന്നിയില്ല കോള്‍കട്ട്‌ ചെയ്യാന്‍തോന്നി അങ്ങനെചെയ്തു.!!

ഇടയ്ക്ക് ചിലകുഞ്ഞുങ്ങള്‍ വിളിച്ചിട്ടുണ്ട് എന്നെ ... പക്ഷെ അതുപോലെ ഒരു കോള്‍അല്ല ഇത്....ഒരു പകല്‍ അസ്തമിച്ചപ്പോള്‍ ഈ ഏഴ് വയസുകാരനും ഇളയ രണ്ടുസഹോദരങ്ങള്‍ക്കും നഷ്ട്ടപെട്ടത് ജീവിതമായിരുന്നു !!
വിധി എന്നൊന്നും പറയാന്‍ പറ്റില്ല ,പറയാനും പാടില്ല ,മൂന്നുകുഞ്ഞുങ്ങളെ അയല്‍വീട്ടിലാക്കി 23വയസുകാരിയായ അമ്മ കാമുകനൊപ്പം പോയപ്പോള്‍ ... അതിനുള്ള ദേഷ്യത്തില്‍ രാത്രി വൈകിയെത്തിയ അച്ഛന്റെ മര്‍ദനങ്ങള്‍ ഏറ്റ് വാങ്ങിയപ്പോഴുംഅച്ഛന്‍ പടിയിറങ്ങി പോയപ്പോഴും സംഭവിച്ച നഷ്ട്ടത്തിന്റെ ആഴം പോലും ഇതുങ്ങള്‍ക്ക്  മനസിലായിട്ടുണ്ടാവില്ല..."
അമ്മയ്ക്ക് പറയാന്‍ കാരണങ്ങള്‍ ഒരുപാടുണ്ടാവാം പക്ഷെ , അതൊന്നും ഈ കുഞ്ഞുങ്ങളുടെ ഈ അവസ്ഥയ്ക്ക് പരിഹാരമാണോ? ന്യായികരണമാണോ ??"
പന്ത്രണ്ടാമത്തെ വയസില്‍ ഈ ലോകത്തെ ഞാന്‍ വെറുപ്പോടെ നോക്കിയിട്ടുണ്ട്... അച്ഛന്‍ എന്ന ഒറ്റനഷ്ട്ടത്തിന്റെ അനന്തരഫലമായിരുന്നു  അത്എങ്കില്‍ ഈ കുട്ടികളുടെ മനസ് എന്തായിരിക്കാം ??!! ഇവരോട് നീതി പുലര്‍ത്താന്‍ എനിക്കും കഴിഞ്ഞില്ലല്ലോ , ഒരു വര്‍ഷംമുന്‍പ് പോരുമ്പോള്‍ ഞാന്‍ ഉറപ്പു നല്‍കിയിരുന്നു ഞാന്‍ ചെന്നേക്കാമെന്നു പക്ഷെപോയില്ല, ഞാന്‍ ഇനി എന്തൊക്കെകാരണങ്ങള്‍  പറഞ്ഞാലും അത്ന്യായീകരിക്കപെടാവുന്ന ഒരുതെറ്റല്ല ...
അച്ഛന്റെ മരണത്തിന്റെ ജി വിക്കുന്ന രക്തസാക്ഷികളായി അന്ന് ഞാന്‍ കൂടാതെ  28കാരിയായ അമ്മയും 2 വയസുതികയാത്ത അനിയത്തിയും ഉണ്ടായിരുന്നു...,വീട്പൂട്ടി, അമ്മവീട്ടില്‍ ചേക്കേറുമ്പോള്‍, കേട്ടത് വളരെ മനോഹരങ്ങളായ ഡയലോഗുകള്‍  ആയിരുന്നു ,പക്ഷെ ജീവിതം അത്ര മനോഹരമൊന്നുംആയിരുന്നില്ല ..., അനിയത്തിയോടായിരുന്നു എല്ലാവര്ക്കും(ഞാനുള്‍പ്പെടെ ) സഹതാപം ,അവള്‍ തീര്‍ച്ചയായും അതര്‍ഹിച്ചിരുന്നു ...,അമ്മയില്‍ നിന്നും അകന്നു വളര്‍ന്ന ഞാന്‍ അതെ അവസ്ഥയില്‍ തന്നെ മുന്നോട്ടു പോയി , ഒരു നാട്ടുമ്പുറത്തെ എല്ലാ പ്രശ്നങ്ങളും അവിടെയും ഉണ്ടായി , അന്നെനിക്ക് കാരണങ്ങള്‍ അത്ര വ്യക്തമല്ലായിരുന്നു , പക്ഷെ ഇപ്പോള്‍ ഞാന്‍ പറയും "വിരുന്നു ചെല്ലുന്നത് പോലെ അല്ലല്ലോ മറ്റൊരു വീട്ടില്‍  താമസത്തിന് ചെല്ലുന്നത് "ഹ ഹ ഹ അവിടെ അങ്ങനെ പറയാന്‍ മാത്രം വല്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് വാസ്തവം !! പക്ഷെ ,മുത്തശിയുംഅമ്മയും തമ്മില്‍ ഇടയ്ക്ക് ചില സ്വര
ചേര്‍ച്ച കുറവുകള്‍ ... അവര്‍ക്കത്‌ പ്രകടിപ്പിക്കാന്‍ ആരാണുള്ളത് ഞാന്‍ അല്ലാതാര് , ജീവിതത്തില്‍ ആദ്യമായി അമ്മ ജോലിയ്ക്കിറങ്ങുന്നു അതിന്റേതായ പ്രയാസങ്ങള്‍ മടുപ്പുകള്‍ ,ചിലപ്പോള്‍ ജീവിതത്തോട് ഒരു ദേഷ്യം തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റുമോ? ഇല്ല അങ്ങനെ തോന്നുമ്പോള്‍ ജീവിതത്തെ നേരിട്ട് കണ്ടു ദേഷ്യപ്പെടാന്‍ പറ്റുമോ?ഇല്ല അപ്പോള്‍
പിന്നെ എന്താ ചെയ്യുകാ? എന്നോടല്ലാതെ അത് തീര്‍ക്കാന്‍ ആരാണ് അമ്മയ്ക്ക്ഉള്ളത്?എല്ലാം സത്യം ,പക്ഷെ അന്നത്തെ എന്റെ മനസിന്‌ ഇതു വല്ലതും അറിയുമോ ?അതിങ്ങനെ എപ്പോഴും മൂടിക്കെട്ടിനിന്നു.....!!

പിന്നെ ബാലഭാവനിലെയ്ക്ക് ,പോകാന്‍ ഉല്‍സാഹകൂടുതല്‍ എനിക്ക്തന്നെ , പക്ഷെ രണ്ടു ദിനങ്ങള്‍  ഇരുട്ടി വെളുതപ്പോഴെയ്ക്കും എന്നില്‍ ഒരു അനാഥയുടെ എല്ലാഭാവങ്ങളും തികഞ്ഞു , അച്ഛനെ നഷ്ട്ടപെട്ട തു കൊണ്ടാണല്ലോ ഇങ്ങനെ എന്നൊക്കെ ചിന്തിച്ചു വെറുതെ കാട്കയറികൊണ്ടേയിരുന്നു ,പക്ഷെ എനിക്ക് ചുറ്റും അവിടെ ഉണ്ടായിരുന്നവരില്‍ എന്നേക്കാള്‍ ഒരുപാടൊരുപാട് ദയനീയമായ അവസ്ഥകള്‍ ഉള്ളവരായിരുന്നു എന്ന വാസ്തവം
ചിന്തിക്കാനൊന്നും ആദ്യ കാലങ്ങളില്‍ ഞാന്‍ തയ്യാറായിരുന്നില്ല ,പക്ഷെ പിന്നിട് ഞാന്‍ ആ സത്യം അംഗികരിച്ചു  പറഞ്ഞുതന്നിട്ടല്ല എന്റെ അനുഭവങ്ങളിലുഉടെ  , കാരണം ഞാന്‍ അവരെ മാറിനിന്ന് പഠിച്ചതല്ലല്ലോ അവരില്‍ ഒരാളായിരുന്നില്ലേ.........?!! അച്ഛന്റെ കണ്ടാല്‍ കൊല്ലാനായി തന്റെ പെട്ടിയില്‍ അച്ഛന്‍ പണ്ട് അമ്മയെ കുത്തിയിട്ട്പോയ കത്തി സുക്ഷിക്കുന്ന ഒരു കുഉട്ടുകാരി ,മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ചുപോയവര്‍,അച്ഛന്റെ പരോളിനായി കാത്തിരിക്കുന്ന ഒരുവള്‍,രണ്ടാനച്ചന്റെ രൂപം മനസിലോര്‍ത്തു ഉറക്കത്തില്‍ നിലവിളിക്കുന്ന സഹപാഠി... അങ്ങനെയങ്ങനെ നിറമില്ലാത്തക്കുറെകഥാപാത്രങ്ങള്‍ ... പറഞ്ഞാല്‍ ഓരോന്നും ഓരോ കഥകളാക്കാനുണ്ട്!!

അവിടുത്തെ ദിനചര്യകള്‍ ,നിയമങ്ങള്‍, രീതികള്‍ ...കടന്നുപോന്ന ദിനങ്ങളിലെ എല്ലാ പതിവുകളും തെറ്റിയപ്പോള്‍ ഞാന്‍ സ്വാഭാവികമായി അസ്വസ്ഥയായി ...........എനിക്കെല്ലാരോടും വെറുപ്പ്‌തോന്നി , ചിലപ്പോഴൊക്കെ മരണത്തെക്കുറിച്ച് പോലുംചിന്തിച്ചു !! അന്നൊക്കെ എനിക്ക് വേണ്ടിയിരുന്നത് ഒരു വൈകാരികപിന്തുണയായിരുന്നു ,എനിക്കെന്നല്ല ഓരോ കുഞ്ഞിനും അത് വേണം  അമ്മ യും ബന്ധുക്കളും  പതിവ് തെറ്റാതെ വന്നുപോയിരുന്നു , പക്ഷെ അവരാരും എന്നെ ചേര്‍ത്ത് നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചില്ല ,  .എല്ലാവരും മാര്‍ക്കിനെക്കുറിച്ച് ചോദിച്ചിരുന്നു വലിയ വലിയ വാചകങ്ങളില്‍ എന്നെ ഉപദേശിച്ചിരുന്നു .ഒരിക്കല്‍ അവധിയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഊണ്കഴിക്കുന്നു  അമ്മ അനിയത്തിയ്ക്കു വാരികൊടുക്കുന്നു ഞാന്‍ ഒരു ഉരുളയ്ക്ക് കൈനീട്ടിയപ്പോള്‍ അമ്മ പെട്ടന്ന് ദേഷ്യപെട്ടു ഹ ഹ ഹ അതില് വല്യകാര്യമൊന്നും ഇല്ല ,ചിലപ്പോള്‍ മറ്റെന്തെങ്കിലും ഓര്‍ത്തുദേഷ്യത്തോടെ ഇരുന്ന സമയംആവാം ,പക്ഷെ അന്നെനിക്ക് അതൊരു വളരെ വലിയ ഒരു ആഖാതമായിരുന്നു
അന്നത്തെ എന്റെ ആ സങ്കടം ഓര്‍താല്‍  ഇപ്പോഴും സഹിക്കാന്‍ കഴിയില്ല , ഇതില്‍ വല്യസംഭവമല്ല ഒരു ചെറിയ മനസ് എല്ലാവര്ക്കും ഉണ്ടായിരുന്നതും വലുതായപ്പോള്‍ അതിനെ ക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ തല്പ്പര്യമില്ലതതുമായ ഒന്ന് ചെറിയ കാര്യങ്ങളില്‍ അന്ന് നമ്മള്‍ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നു അല്ലെ? ഇന്ന് എന്ത് കിട്ടിയാലും സംഭവിച്ചാലും ഒരിക്കല്‍കുഉടി തിരികെ കിട്ടാത്ത ആ സന്തോഷം അതുപോലെ അന്നത്തെ ചില മുറിവുകള്‍ ,അവ ഉണങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ് ഇതു എന്റെ മാത്രം തോന്നലാണോ ??എന്ത് തോന്നുന്നു???

എല്ലാ അനുഭവങ്ങളും നമുക്ക് ഒരുപാട് അറിവുകള്‍ നല്‍കും എന്നുറപ്പാണ ല്ലോ അതുകൊണ്ട്തന്നെ , ആ വെളിച്ചത്തില്‍ ഞാന്‍ വായിച്ചെടുത്ത കുറെ കുഞ്ഞുമനസുകള്‍ ഉണ്ട് ...വായനയ്ക്ക് ശേഷം തോന്നിയിട്ടുമുണ്ട് അറിയേണ്ടിയിരുന്നില്ല ഇന്ന് അത് എന്റെ സ്വാര്‍ഥത!!
സത്യത്തില്‍ സന്ദീപ് എന്നെ ഓര്‍ക്കാന്‍ എന്താ കാരണം , അവനു എന്നില്‍ നിന്നും കിട്ടിയ ഒരു വാത്സല്യത്തിന്റെ ഓര്‍മ്മ ഉറപ്പാണ് ഞാന്‍ അവനു നല്‍കിയിട്ടുള്ള സമ്മാനങ്ങള്‍ ഒരിക്കലും അതിനു കാരണമാകാന്‍കഴിയില്ല, എന്റെ സാരിത്തുമ്പില്‍ തെരുപ്പിടിച്ചു ചേര്‍ന്ന്നിന്ന അവന്‍ ആഗ്രഹിച്ചത്‌ ഒരു അമ്മയുടെ സ്നേഹം തന്നെ എന്നതില്‍ സംശയമില്ല കാരണം അത് അവനു ലഭിച്ചിട്ടുള്ളതുംആഗ്രഹിക്കുന്നതുമായ ഒന്നാണ്....!!

 ആ ദിവസങ്ങളില്‍ഒന്നില്‍ സ്ക്കുളില്‍ എത്തുമ്പോള്‍ ഞാന്‍വന്ന ഓട്ടോയുടെ ഡ്രൈവര്‍പറഞ്ഞു "ആ നില്‍ക്കുന്നത ടിച്ചറിന്റെ ക്ലാസ്സിലെ സുദീപിന്റെ അമ്മ "കുഉടെയുള്ള ആളിനെ പറയാതെ ഞാന്‍ മനസിലാക്കി പോകുമ്പോള്‍ അയാള്‍ പറയുന്നത്കേട്ടു "ഇന്നിവിടെ എന്തെങ്കിലും സംഭവിയ്ക്കും". എനിക്കവരോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത് അവര് എന്നൊന്നും പരനാനില്ല ഒരു പെണ്‍കുട്ടി !! പനികുഉടുതലായി കുഴഞ്ഞുവീണ സുദീപ് , ഉറക്കം തുഉങ്ങുന്ന സന്ദീപ്‌ എന്നാ നേഴ്സറിക്കാരന്‍ വല്യമ്മയുടെ എളിയിലിരുന്നു ചിരിക്കുന്ന സുന്ദര്‍ , എനിക്കവരോട് പറയാനുണ്ടായിരുന്നു എന്തക്കയോ....അന്തരീക്ഷം പെട്ടന്ന് വഷളായി ....
കുട്ടികളെ കൊണ്ടുവിടാന്‍ വന്ന മുത്തശന്‍ അവരുടെ അമ്മയെ കണ്ടു ... കുട്ടിയെ ക്ലസിലാക്കിയ അയാള്‍ എന്നോട് പറഞ്ഞു "അവള്‍ കാണരുത് ". അധ്യപകരോടെല്ലോമായി താക്കീത് ചെയ്തു "അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ കുട്ടികളെ ഈ സ്ക്കുളിന്നു മാറ്റി ക്കളയും കുട്ടികളുടെ എണ്ണം തകയ്ക്കാന്‍ പാടുപെടുന്ന ആ ഗവണ്‍മെന്റു സ്ഥാപനത്തിന്റെ പ്രഥമഅദ്ധ്യാപികയെ വിരട്ടാന്‍ ഇതില്‍ കുഉടുതല്‍ എന്തെങ്കിലും വേണോ ??!!
ആ കഥാപാത്രം ഇറങ്ങി , രംഗം ശാന്തം !! എല്ലാവരും പിരിഞ്ഞുപോയി ,അവന്റെ മുഖത്തേയ്ക്കു നോക്കാനുള്ള ധൈര്യമൊന്നുംഎനിക്ക്  ഉണ്ടായിരുന്നില്ല , ഇത്തിരി കഴിഞ്ഞപ്പോള്‍ ജനാലയ്ക്കല്‍ ഒരാളനക്കം ആ സ്ത്രിയാണ് അവര്‍ കരയുന്നു ... ഞാന്‍ സ്തംഭിച്ചുനിന്നു... അവര്‍ എന്റെ നേരെ കൈകുഉപ്പുന്നു പറയാനുണ്ടായിരുന്നതൊക്കെ ഞാന്‍ മറന്നു "ഇറങ്ങി വാ" ഇന്ന് പറഞ്ഞു ഞാന്‍ നീട്ടിയ കൈയില്‍ പിടിക്കുമ്പോള്‍ അവന്റെ കുഞ്ഞുകൈകള്‍ ചെറുതായി വിറച്ചിരുന്നു , ആ കുഉടിക്കാഴച്യ്ക്ക്    മുന്‍പാണ് അത് സംഭവിച്ചത് അമ്മയെ കണ്ട രണ്ടാമന്‍ പാഞ്ഞുവാന് അവരുടെ മാറില്‍ പറ്റിച്ചേര്‍ന്നു കഴിഞ്ഞു , അവന്റെ അദ്ധ്യാപിക പുറകെവന്നു പിന്നെപലരുംവരുമ്പോള്‍ എന്റെ കൈയിലെ പിടിവിട്ടു അവന്‍ തിരികെ ഇരുന്നിരുന്നു , ഓടിച്ചെന്നു പറ്റിചെരാനുള്ള പേടിയും ചെല്ലാനുള്ള ആഗ്രഹത്തി ലും ഇരുന്ന അവനു എന്റെ മുഖമാണെന്നുള്ള തിരിച്ചറിവില്‍ ഞാന്‍ വീണ്ടും കൈനീട്ടിയപ്പോള്‍ അവന്‍ മടിച്ചില്ല , ആ സമയത്ത് ആ സ്ത്രീ അവരുടെ മുന്നില്‍ കരയുകയോ എന്തൊക്കയോ പറയുകയോ ചെയ്തിരുന്നു ... എന്റെ നീക്കത്തില്‍പ്രഥമഅദ്ധ്യാപിക അമ്പരന്നു "നമ്മള്‍ ഇവരോട് സഹതാപം കാണിക്കേണ്ട കാര്യമില്ല"അതിനായി നടത്തിയ വിശദീകരണത്തിനോടുവില്‍ എനിക്ക് പറയാന്‍ തോന്നിയത് ഇങ്ങനെയാണ്
"പക്ഷെ ഇവനോട് നമ്മള്‍ അത് കാണിക്കണ്ടേ ടിച്ചറെ". അതിനുള്ള മറുപടിയ്ക്കായി കാത്തു നില്‍ക്കാതെ ഞാന്‍ അവനെ അവരുടെ അടുത്തേയ്ക്ക് നീക്കിനിര്‍ത്തി . ചില കഥാപാത്രങ്ങള്‍ വീണ്ടുംവന്നു അതങ്ങനെ കഴിഞ്ഞുപോയി .പിന്നിടൊരു ദിവസം അവന്‍ എന്നോട് പറഞ്ഞു " ഇനി അമ്മ വരുമ്പോള്‍ ഞാന്‍ അവരെയുംകുഉട്ടി  അമ്മേടെകു‌ടെ ഓടിപോകും "!!അപ്പോള്‍ എനിക്കോര്‍മ്മ വന്നത് "നീ അവളുടെ കു‌ടെ പോകുമോടാ ഇന്ന് ചോദിച്ചു അട്ടഹസിക്കുന്ന അവന്റെ വല്യമ്മയുടെ മുഖമാണ്.

ഇടയ്ക്ക് പലപ്പോഴും ഞാന്‍ അവനെ ഓര്‍ത്തു പോകണമെന്ന തീരുമാനം ഇങ്ങനെ നീണ്ടുപോകുകയായിരുന്നു !!
മറ്റൊരു സ്കുഉളില്‍ വച്ച് ഒരു സുന്ദരിക്കുട്ടി എന്നോട് മാത്രമായി പറയാമെന്നു പറഞ്ഞു ചെവിയില്‍ പറഞ്ഞത്ഇങ്ങനായിരുന്നു "എന്റെ അമ്മ രവി ചേട്ടന്റെ കുഉടെ പോയി " തികച്ചും നിഷ്കളങ്കം !! അവിടെ തന്നെ ശിശു ഭവനിലെ കുറെ കുട്ടികളുണ്ടായിരുന്നു ,തെരുവില്‍ നിന്നൊക്കെ കണ്ടെടുത്ത അവരില്‍ ചിലരുടെ മുഖഭാവം കല്ലിച്ചതായിരുന്നു ,വടിയും ശാസനയും പേടിയില്ലാത്തവര്‍, ബാഗില്‍ പുസ്തകത്തിനോപ്പം ചപ്പുചവറുകള്‍ കുഉട്ടിവെയ്ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ !! എത്രയെത്ര ജീവിതമില്ലാത്ത ജീവനുകള്‍ ..."

ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി മാതാപിതാക്കള്‍ പായുമ്പോള്‍ ഒറ്റപെട്ടു പോയവരെയും കണ്ടിട്ടുണ്ട് സുഖസൌകര്യങ്ങള്‍ക്കിടയില്‍ അവരും ഒറ്റപെട്ടു നില്‍ക്കുന്നു , ഒരു താലോടളിലോ സാമിപ്യതിലോ കൊടുക്കാന്‍ കഴിയുന്ന ഒരു സന്തോഷം ഇതിലും എത്രയോ വലുതും പ്രാധാന്യമെറിയതുമാണ്  അല്ലേ ??അങ്ങനെ തോന്നിയിട്ടില്ലേ ?
വേര്‍പിരിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കഴിയുമെങ്കില്‍ ഒഴിവാക്കികുഉടെ അത്, അല്ലെങ്കില്‍ ഈ മനസുകളെ ഒരാളെങ്കിലും തിരിച്ചറിയണം എന്നൊരു പ്രാര്‍ഥനയുണ്ട്  എനിക്ക് ,നമുക്കെല്ലാവര്‍ക്കും അത് ഉണ്ടാവണം അല്ലേ??
"മുതിര്‍ന്നവരുടെ ചെറിയപതിപ്പല്ല കുട്ടികള്‍" എന്നത് ഒരു സത്യമല്ലേ?ചെറിയ ചില പ്രവര്‍ത്തികളില്‍..തിരിച്ചറിവുകളില്‍ .നോട്ടങ്ങളില്‍ നമുക്ക് കൊടുക്കാന്‍ സാധിക്കുന്നത് വലിയ വലിയ സന്തോഷങ്ങളല്ലേ... ഞാന്‍ ഈ പറയുന്നതൊക്കെയും എന്നോട്കുഉടി തന്നെയാണ് .... ഞാന്‍ നിമിത്തം ആരെങ്കിലും മറന്നുപോയാ ഇത്തരം ഒരു ചിന്തപൊടിതട്ടി എടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ആന്മാര്‍ഥമായി ആഗ്രഹിക്കുകയാണ് ....".


Comments

"മുതിര്‍ന്നവരുടെ ചെറിയപതിപ്പല്ല കുട്ടികള്‍" സത്യം തന്നെ ............
"മുതിര്‍ന്നവരുടെ ചെറിയപതിപ്പല്ല കുട്ടികള്‍" .................
Krishnapriya said…
adutharinja anubhavangal vaakkukalakumbol athinu teekshnath koodum.naamariyathe athil vevum.aa vevv ponnurukkkunnath pole vaakkukale theliyillum..nannayirikkunnuu. aasamsakal.

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................