എന്നെ കാണ്മാനില്ല !!

എന്നെ കാണ്മാനില്ല !!
ഹ ഹ സംഭവങ്ങള്‍ അങ്ങനെയും ഉണ്ടായിട്ടുണ്ടന്നേ, ഒന്ന് പൊടിതട്ടിയെടുക്കണമെന്നെയുള്ളു ...ആദ്യത്തെ സംഭവം ഇങ്ങനെ, വീടിനു അടുത്തുള്ള പ്രൈമറിസകൂളില്‍നിന്നും  ഞാന്‍ ഉച്ചയക്ക്  ഊണ്കഴിക്കാന്‍ വരുന്ന ഒരു പതിവുണ്ടായിരുന്നു... വീടിനു മുന്നിലുടെ പോകുന്ന പാടവരമ്പിലൂടെയാണ്  വരവ് ... സ്കൂളില്‍  നിന്നാല്‍ വീട്കാണാം വഴിയില്‍നോക്കിയായിരിക്കില്ല നടത്തം വീട്ടിലേയ്ക്ക് നോക്കിതന്നെ!, വരമ്പിനോട്  ചേര്‍ന്നൊഴുകുന്ന തോട് ,അതില്‍നിന്നും കൊത്തംകല്ല്‌ കളിയ്ക്കാനുള്ള കല്ല്‌പരതുക, പാവാട നനയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചെമ്പിലയില്‍   മീന്‍ പിടുത്ത0 ഇതൊക്കെ പതിവ് അജണ്ടയില്‍ പെടുന്നവയായിരുന്നു  .... തിരികെ കൂട്ടുകാര്‍ക്കായി കൊണ്ട്പോകാന്‍ ചാമ്പങ്ങ,പേരയ്ക്ക,പുളി,നാരങ്ങ,ജാതിയ്ക്കാ ,ചിലുക്കുറ്റിക്കാ ഇതൊക്കെ ഈ യാത്രയില്‍ വേണം ശേഖരിക്കാന്‍. ഹോ...., എന്റെ ഒരു കഷ്ട്ടപാട്  ഓര്‍ത്തുനോക്കൂ ...ഒന്നും കിട്ടിയില്ലെങ്കില്‍ അച്ഛന്റെ ഒത്താശയോടെ അമ്മ കറിയില്‍ ചേര്‍ക്കാന്‍ കരുതിയിരിക്കുന്ന ഉപ്പും വാളന്‍ പുളിയും ചേര്‍ത്തിടിച്ചു  ഉരുളകളില്‍ നിന്നും എടുക്കും (അമ്മ അറിയാതെ). എന്നിട്ട് അതോക്കെയായിചെന്ന് ക്ലാസ്സില്‍ ആളാകനാണ്കേട്ടോ അല്ലാതെ സഹപാഠികളോടുള്ള അമിത സ്നേഹോന്നുമല്ല (ഞാന്‍ പറയേണ്ട കാര്യമുണ്ടോ നിങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ ബാല്യം എന്ന് പറയുന്ന മണ്ണ)0കട്ട )...!!

അങ്ങനെ ഒരു ഉച്ചസമയം വീട്ടില്‍ വീട് പണി നടക്കുകയാണ്, കുറേ പണിക്കാരോക്കെ ഉണ്ട്... ഞാന്‍ അന്ന് ഒറ്റപുത്രിയാണ്, കയറിചെന്നതേ കണ്ടു അച്ചാറിനായിട്ടു   അച്ഛന്‍ നല്ലച്ചുനയുള്ള  പച്ചമാങ്ങ പറിച്ചു വെച്ചിട്ടുണ്ട് ,സംഭവം ഉപ്പും കുഉട്ടി ഒന്ന് പിടിയക്കാനൊരു ആശ അമ്മ ഇടപെടുന്നു "രാവിലെയും ഒന്നും കഴിച്ചില്ലല്ലോ ചോറുണ്ടിട്ട്മതിമാങ്ങ " ങ്ങാഹാ അങ്ങനെയങ്ങ് വിടാന്‍ പറ്റുമോ , മാങ്ങയെക്കാള്‍ മുന്നില്‍നില്‍ക്കുന്നത് വാശിതന്നെ , പക്ഷെ പണിപാളി പറഞ്ഞ്പറഞ്ഞ് അന്തരീക്ഷം എന്റെ പ്രതീക്ഷയ്ക്കാപ്പുറം രൂക്ഷമായി, പിന്തിരിയാന്‍ പറ്റുമോ നമ്മുടെ അഭിമാനം............!!!!!അമ്മയിടയ്ക്കിടെ പറയുന്നു "ഒന്നേ ഉള്ളങ്കില്‍ ഉലക്കയ്ക്ക് അടിയ്ക്കണമെന്നാ" ഞാന്‍ ഒരറ്റത്ത് നിന്നും നീട്ടിവലിച്ചു കരയാന്‍ തയാറായി അവസാനത്തെ അടവാണ് ,കണ്ണീരു കണ്ടാല്‍ അച്ഛന്‍ എല്ലാംപരിഹരിക്കും അതാണല്ലോ പതിവ്...!!, വീണ്ടും അടവ്തെറ്റി ആദ്യമായി അച്ഛന്‍ വടിയെടുത്തു എന്ന് മാത്രമല്ല കിട്ടുകയും ചെയ്തു നല്ലച്ചുട്ടതല്ല് (എത്രായാണെന്നു ചോദിച്ചാല്‍ ഏകദേശം 5 -6 ,എണ്ണാന്‍ പറ്റിയില്ല) . പെട്ടന്നൊരു ബഹളം അമ്മയും മുത്തശിയും  അടിതടഞ്ഞെന്നെ രക്ഷിക്കാനോക്കെനോക്കുന്നുണ്ടായിരുന്നു-    എല്ലാം കഴിഞ്ഞു..........................................**********!!!!!!!!
ഞാന്‍ പാടെ തകര്‍ന്നു, വഴക്കുപോലും പറയാറില്ലാത്ത ; എന്റെ എല്ലാ കുറുമ്പിനും  കൂട്ടുനില്‍ക്കുന്ന അച്ഛനാണ്  അടിച്ചിരിക്കുന്നത് ...അതും അത്രയയൂം ആളുകളുടെ മുന്നില്‍വെച്ച് ,അഭിമാനം വൃണപ്പെട്ടു ആ നിമിഷം കണ്ണകിയായി ഇറങ്ങുമ്പോള്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു ഞാന്‍ " നോക്കിക്കോ ഇങ്ങോട്ട് വരികേല ഞാന്‍ "കണ്ണീരിനും കരചിലിനുമിടയില്‍ അത് അവര് കേട്ടിട്ടുണ്ടാകില്ല പക്ഷെ ഞാന്‍ പറഞ്ഞിരുന്നു (നോട്ട് ദി പോയിന്റ്‌).തിരികെ ഇറങ്ങുമ്പോള്‍ വിളമ്പിയചോറും കൊണ്ട് അമ്മ തിരികെ വിളിക്കുന്നുണ്ടായിരുന്നു ,എന്നെ തല്ലുകൊള്ളിച്ചിട്ടു ഇനി ഞാന്‍ ആ ചോറ്ഉണ്ണാനോ നെവെര്‍...ആഞ്ഞുനടന്നു ... ഇടയ്ക്ക് അച്ഛന്റെ ഒരു വിളി നോക്കിയ ഞാന്‍കിടുങ്ങി അച്ഛന്‍ വരുന്നുപുറകെ കൈയില്‍വടിയും ഞാന്‍ പാഞ്ഞു... സത്യത്തില്‍ അച്ഛന്‍ വടികളയാന്‍ മറന്നതായിരുന്നു ഞാന്‍ തെറ്റിദ്ധരിച്ചു ..."വടികളഞ്ഞു ...നില്‍ക്കെടി മോളു.."എന്നൊക്കെ പറയുന്നത് ഞാന്‍ പിന്തള്ളി ഓടിപ്പോയ കാറ്റിന്റെ അകമ്പടിയില്‍ അപ്പോഴോക്കെയോ കാതില്‍ വീണു... ഞാന്‍ നില്‍ക്കുമോ നമ്മള്‍ നമ്മുടെ ആരോഗ്യം നോക്കണ്ടായോ.......

ഇതാണ് ഒന്നാമത്തെ സംഭവം, ഇതു നടന്ന അന്ന് വൈകുംന്നേരം സ്വാഭാവികമായി എല്ലാവരും സ്കൂളില്‍ ബെല്ലടിച്ചപ്പോഴേ എന്നെ കാത്തുനിന്നിരുന്നു ,പക്ഷെ ഞാന്‍ വന്നില്ല...!! എവിടെയെങ്കിലും നിന്ന് കരയുകയാവും എന്ന് കരുതി അമ്മ ഞാന്‍ ഓടിയ വരമ്ബിലൂടെ ആധിപിടിച്ചു വന്നു ഇല്ല, എന്നെ കാണ്മാനില്ല ... അമ്മയുടെവീട് അടുത്താണ് ചിലദിവസം അവിടെയും പോകാറുണ്ട് ...അവിടെയും പോയിനോക്കി പക്ഷെ ഞാന്‍ അവിടെ എത്തിയിട്ടില്ല ..........മണിക്കൂറുകള്‍ ഇഴയുന്നു ( ഇനി എന്‍റെ ഭാഗം പിന്നീട് പറയാം ).


ഇനി അടുത്ത സംഭവം ,മുകളില്‍ പറഞ്ഞ സംഭവം നടന്നിട്ട് രണ്ടു വര്ഷം കഴിഞ്ഞു എനിക്കന്നു 9വയസു ....
ഒരു വേനല്‍ക്കാലം അച്ഛന്‍ അന്ന് രോഗബധിതനാണ് അച്ഛനെ സന്ദര്‍ശിക്കാന്‍ വന്നവരുണ്ട് വീട്ടില്‍ മുത്തച്ഛന്റെകൂടെ  പാടതങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ഉള്‍വിളി അമ്മവീട്ടിലൊന്നു പോയിക്കളയാം !! മുത്തച്ഛനോട്പറഞ്ഞിട്ട് അപ്പോള്‍ തന്നെ വച്ചുപിടിച്ചു ഞാന്‍ പോയ പുറകെ മുത്തച്ഛനും പോയി ...അങ്ങനെ ഞാന്‍ വീണ്ടും കന്മാനില്ലാതായി ....വയ്യാതായത്തിനുശേഷം അച്ഛന് എല്ലാവരും അപ്പോഴും അടുത്തുണ്ടാകണമെന്നു  നിര്‍ബന്ധമായിരുന്നു ...അതിനിടയിലാണ് ഇത്!!സത്യത്തില്‍ ഞാന്‍ കുറ്റക്കാരിയാണോ??അല്ല അല്ലേ...??!! ഹ ഹ

വേറെയും ചില കന്മാനില്ലായ്മകള്‍ ഉണ്ടായിട്ടുണ്ട് അത് പക്ഷെ ഇത്രയും രൂക്ഷമായിട്ടില്ല ...അതൊക്കെ പിന്നെടെപ്പോഴെങ്കിലും പറയാല്ലോ ....

"ഇനി പറയാതെപോയ ആദ്യസംഭവത്തിന്റെ അവസാനഭാഗം അതിങ്ങനെ ... സ്കൂളിന്  താഴെയുള്ള വലിയ വേരുകള്‍ പന്തലിച്ചു കിടക്കുന്ന പ്ലാവിന്‍റെ  ചുവട്ടില്‍നിന്നും മുഖം അമര്‍ത്തിതുടച്ചിട്ടു(കരഞ്ഞത് ആരും അറിയരുതല്ലോ)  ക്ലാസ്സിലേയ്ക്ക് ...പക്ഷെ നീല നിറമുള്ള അരപ്പാവടയ്ക്കു അടിയുടെ എല്ലാ പാടുകകളും മറയക്കാനാവില്ലല്ലോ ...!! ആ ചുവന്നപാടുകള്‍ ഞാന്‍ അത് തന്നെ നോക്കിയിരുന്നു  ,ഇതിനിടയില്‍ അമ്മയുടെ വീട്ടിലേയ്ക്ക് പോകാനുള്ള ഉറച്ച തീരുമാനവും കൈകൊണ്ടു... പെട്ടന്നോരാശയം ചിറ്റ (അമ്മയുടെ ഇളയസഹോദരി)അന്ന് കുറച്ചുദൂരെയുള്ള ഒരു സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നുണ്ട് കുറച്ചുകൂടികഴിഞ്ഞാല്‍ ചിറ്റയുടെകൂടെ   അമ്മ വീട്ടിലേയ്ക്ക് എന്തൊക്കെ പ്ലനുകളാണ് എനിക്ക്... എന്‍റെ ഒരു കാര്യം ...ചിറ്റ വരുന്നത്വരെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ ഇരിക്കാനാണ് തീരുമാനം ചിറ്റ വേഗംവരും എന്നതും ഒരു വിശ്വാസമായി കൂടെഉണ്ട് ...കൂട്ടുകാരിയുടെ വീട്ടില്‍ ചെന്നപ്പോഴോ അവിടെ അന്തരീക്ഷം പന്തിയല്ല ,അടിച്ചുപാമ്പായ അവളുടെ അച്ഛന്‍ അവിടെ നിറഞ്ഞുനില്‍ക്കുന്നു ...പിന്നെ അടുത്ത കൂട്ടുകാരിയുടെ വീട്ടില്‍ അവളുടെ അമ്മ എനിക്ക് ചായയൊക്കെ തന്നു ...കണ്ണുകള്‍ വഴിയില്‍തന്നെ പക്ഷെ ,ചിറ്റ വരുന്നില്ല ചെറിയ ടെന്‍ഷന്‍ വരുമ്പോഴേയ്ക്കും കൂട്ടുകാരി പറയുന്നു നമുക്ക് കളിയ്ക്കാം, പിന്നെ ശ്രദ്ധതിരിഞ്ഞു കളിയായി... ഒളിച്ചുകളിയ്ക്കിടയില്‍ ഞാന്‍ നോക്കുമ്പോള്‍ അതാ ചിറ്റ അതിലെ കടന്നു പോകുന്നു ബാഗുംഎടുത്തുഓടുമ്പോഴും ഞാന്‍ ഓര്‍ത്തില്ല സ്പെഷ്യല്‍ക്ലാസ്സ്‌ കഴിഞ്ഞാണ് ചിറ്റ വന്നതെന്നും സമയം ഏറെ കഴിഞ്ഞിരുന്നെന്നും പക്ഷെ ഞങ്ങളുടെ യാത്രയ്ക്കിടയില്‍ എല്ലാവരും എന്നെഉറ്റുനോക്കിയപ്പോള്‍, കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെ കണ്ടപ്പോള്‍ എനിക്കെല്ലാം ഊഹിചെടുക്കാന്‍ കഴിഞ്ഞെന്നു പറയേണ്ടല്ലല്ലോ ... വീണ്ടും നാണക്കേട്‌ ആളുകള്‍ ചുറ്റുംകൂടുന്നു...ഞാന്‍ അമ്മവീട്ടിലേക്ക് തന്നെപോയി അവിടെയാണ് ഉറങ്ങാന്‍ കിടന്നത് പക്ഷെ ഉണര്‍ന്നപ്പോള്‍ വീട്ടില്‍! പതിവ്പോലെ അച്ഛന്റെ കൈത്തണ്ടയില്‍ തലവെച്ച് ... അച്ഛന്റെ പുതപ്പിനുള്ളില്‍ ,അപ്പോള്‍ അച്ഛന്‍ എനിക്ക് തന്ന ഉമ്മകള്‍ക്കൊക്കെ നനവുണ്ടായിരുന്നു ....!!
ഇനിയും എന്നെ കന്മാണ്ട് പോകുമോ എന്തോ , ഹ ഹ എങ്കില്‍ ഞാനിതു എഡിറ്റ്‌ ചെയ്തു ആഡ് ചെയ്തെക്കാട്ടോ;D

Comments

ബാല്യകാലകൗതൂഹലങ്ങല്‍ ഹൃദ്യമായിത്തന്നെ വിവരിച്ച ശരണ്യക്കു് അഭിനന്ദനം നേരുന്നു.അവതരണം നന്നായിട്ടുണ്ടു്.
അക്ഷരത്തെറ്റു് ശ്രദ്ധിക്കണം.ടൈപ്പിങ്ങില്‍ സംഭവിക്കുന്നതാണു്.
അങ്ങനെ ഒരു ഉച്ച സമയം വീട്ടില്‍ വീട് പണി നടക്കുകയാണ്, കുറേ പനിക്കാരോക്കെ ഉണ്ട്... ഞാന്‍ അന്ന് ഒറ്റപുത്രിയാണ്, കയറിചെന്നതേ കണ്ടു അച്ചാറിനായിട്ടു അച്ഛന്‍ നല്ലച്ചുനയുള്ള പച്ചമാങ്ങ പറിച്ചു വെച്ചിട്ടുണ്ട് ,സംഭവം ഉപ്പും കുഉട്ടി ഒന്ന് പിടിയക്കാനൊരു ആശ അമ്മ ഇടപെടുന്നു "രാവിലെയും ഒന്നും കഴിച്ചില്ലല്ലോ ചോറുണ്ടിട്ട്മതിമാങ്ങ " ങ്ങാഹാ അങ്ങനെയങ്ങ് വിടാന്‍ പറ്റുമോ , മാങ്ങയെക്കാള്‍ മുന്നില്‍നില്‍ക്കുന്നത് വാശിതന്നെ , പക്ഷെ പണിപാളി പറഞ്ഞ്പറഞ്ഞ് അന്തരീക്ഷം എന്റെ പ്രതീക്ഷയ്ക്കാപ്പുറം രൂക്ഷമായി, പിന്തിരിയാന്‍ പറ്റുമോ നമ്മുടെ അഭിമാനം ................അമ്മയിടയ്ക്കിടെ പറയുന്നു "ഒന്നേ ഉള്ളങ്കില്‍ ഉലക്കയ്ക്ക് അടിയ്ക്കണമെന്നാ" ഞാന്‍ ഒരറ്റത്ത് നിന്നും നീട്ടിവലിച്ചു കരയാന്‍ തയാറായി അവസാനത്തെ അടവാണ് ,കണ്ണീരു കണ്ടാല്‍ അച്ഛന്‍ എല്ലാംപരിഹരിക്കും അതാണല്ലോ പതിവ്...!!,
പനിക്കാര്‍ പണിയെടുക്കുന്നതെങ്ങനെ? അടി..!മലയാളം ഫോണ്ടു് ഏതാണു്?

ആശംസകള്‍....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................