മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!


ഭാരതീയ സമൂഹത്തിന്റെ തൊട്ടാല്‍പൊള്ളുന്ന ഒരു വിഷയമാണല്ലോ ജാതിയുംമതവും, എനിക്ക് തോന്നുന്നു ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുള്ള  ഒരു വിഷയവും അല്ലേ?? ഒരു രാഷ്ട്രീയകൊലകൊമ്പനും ഇതില്‍ കൈകടത്താന്‍ ഒന്നറയ്ക്കും, രാഷ്ട്രീയ മേഖലയിലെ മാത്രമല്ല ആത് മേഖലയിലും ഇതുതന്നെ അവസ്ഥ, ഇനി എന്തെങ്കിലും പറയാന്‍ തുനിഞ്ഞു ഇറങ്ങിയിട്ടുന്ടെങ്കില്‍ , വെള്ളം കുടിച്ചേ മടങ്ങിയിട്ടും ഉണ്ടാവുകയുള്ളൂ ...."കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വാങ്ങികൂട്ടുന്നതു അനാവശ്യമായ ആനുകൂല്യങ്ങളാണ്" എന്നാ ഒരേഒരു വാചകത്തില്‍ ബഹുമാനപ്പെട്ട എ.കെ ആന്റണി സാറിന്ഉപേഷിക്കേണ്ടിവന്നത് കേരളത്തിന്റെ മുഖ്യമന്ത്രിപദമായിരുന്നു; എനിക്കും സംസാരിക്കാനുള്ളതും ഇതുമായി ബന്ധപ്പെട്ട  ഒരു കാര്യം തന്നെ !!

ആമുഖമായി പറഞ്ഞു കൊള്ളട്ടെ .. പ്രാചിനഭാരതത്തില്‍ കൊടികുത്തിവാണ ജാതിവ്യവസ്ഥയുടെ പ്രത്യാഖാതങ്ങള്‍ നികത്തി എല്ലാ മതവിഭാഗങ്ങളെയും ഒരേ നിലവാരത്തില്‍ കൊണ്ട് വരുന്നതിനാണ് ... 45വര്‍ഷത്തേയ്ക്ക് ജാതി അടിസ്ഥാനത്തിലുള്ള സംരക്ഷിതവിവേചന ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്തത്...കഴിഞ്ഞു വര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോഴും , ഈ അടിസ്ഥാനപരതയെ ഒന്നഴിച്ചു ണിയാനുള്ള ധൈര്യം ഇവിടാക്കുമില്ല, കാരണം "അധികാരം കൈയാളുക" എന്ന ഒറ്റ ആഗ്രഹത്തിലെയ്ക്ക്  നമ്മുടെ എല്ലാ രാഷ്ട്രിയ കക്ഷികളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു ...ഇത്തരം കാര്യങ്ങളില്‍ ആരെങ്കിലും തൊട്ടു എന്നറിഞ്ഞാല്‍ അതൊരു കാട്ടുതീയായി പരത്താന്‍ കഴുകന്‍കണ്ണുകള്‍ ധാരാളം , കസേര വിട്ടുകളിയ്ക്കാന്‍ ആരും തയ്യാറുമല്ല ...!!

ഈ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍നേടിയവരില്‍ ഒരു പങ്കു ആള്‍ക്കാരെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിയിട്ടുണ്ട് എന്നത് നിസംശയം ,പക്ഷെ 'വെണ്ണപ്പാളി'  സമ്പ്രദായം എന്തുകൊണ്ട് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഫലപ്രഥമായി നടപ്പാക്കാനും സാമ്പത്തിക വെല്ലുവിളികള്‍ ഇല്ലാതെ വെണ്ണപോലെ ഉയര്‍ന്നുനില്‍ക്കുന്ന ആളുകളെ ആനുകുല്യങ്ങളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നതിനു സാധിക്കുന്നില്ല ??!ഭൂരിപക്ഷത്തില്‍   അല്ലെങ്കില്‍ ഉന്നതമായ ജാതി എന്ന് നമ്മുടെ സമൂഹം പറയുന്ന ജാതിയില്‍ ജനിച്ചുപോയ ഒരു പൌരന് സഹായം നിഷേധിക്കുന്നത് ... ന്യായമാണോ?

ഇതൊരു വിശാലമായ പ്രശ്നമാണ് ,ഞാന്‍ അതിന്റെ അഗാധതയിലേയ്ക്ക് കടക്കുന്നില്ല, പകരം ചെറുതെങ്കിലും നമ്മള്‍ ചിന്തിക്കെണ്ടാതായ ഒരു വിഷയം നോക്കാം,ഇപ്പോള്‍ സ്കൂളുകളില്‍ എല്ലാ എസ്. സി,എസ് .റ്റി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കും സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു.ഇവിടെ വിരിയുന്നത് 100കുഞ്ഞുങ്ങളുടെ സന്തോഷതിനാനുപാതികമായി ഏകദേശം  400കുഞ്ഞുങ്ങളുടെ നിരാശ കലര്‍ന്ന ദു:ഖമല്ലേ ??!
എന്നെ ഒരു വര്‍ഗീയവാദിയായിചിത്രികരിച്ചുപരിഹസിക്കുന്നതിനുമുന്‍പ് , അല്‍പ്പം ചിന്തിച്ചു പ്രതികരിക്കാനുള്ള ക്ഷമകാണിക്കുക!!
                              
ഇന്ന് സ്കൂളുകളില്‍ പ്രീമെട്രിക്സ്കോളര്‍ഷിപ്പ് ,ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഇവയൊക്കെ കൈപറ്റുന്ന കുട്ടികളില്‍ പലരെക്കാള്‍ അരപ്പട്ടിണിയില്‍ കഴിയുന്ന ഭൂരിപക്ഷവിഭാഗത്തില്‍ പെടുന്ന  കുഞ്ഞുങ്ങള്‍ കാഴ്ച്ചക്കാരകുന്നില്ലേ?? എനിക്ക് സൈക്കിള്‍(അല്ലെങ്കില്‍ മറ്റു ആനുകൂല്യങ്ങള്‍) ലഭിക്കാതെ പോയത് എന്‍റെ ജാതിയുടെ അല്ലെങ്കില്‍ മതത്തിന്‍റെ പേരിലാണ് എന്ന ഒരു മുറിവല്ലേ അവിടെ ഉണ്ടാകുന്നത്?നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ഒരു യുവതമുറ വിഭിന്നചേരിയില്‍ വേറിട്ട്‌ വളര്‍ന്നുവരികയല്ലേ ചെയ്യുക? നിഷ്കളങ്കരായ  കുഞ്ഞുമനസുകള്‍ക്കിടയില്‍ വര്‍ഗീയതുടെ വേര്‍തിരിവുകളല്ലേ, നമ്മള്‍ സൃഷ്ട്ടിക്കുന്നത്‌??!!
സ്വാതന്ത്ര്യലബ്ധിക്ക്ശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇത്തരം സംരക്ഷിതവിവേചനപദ്ധതികളുടെ അടിസ്ഥാനം മാറണ്ടാതായിട്ടില്ലേ ?ദയവായി ഒന്ന് ചിന്തിച്ചുനോക്കൂ... 
 തിരിച്ചറിവില്ലാത്ത ഈ കുഞ്ഞുമനസുകളെപോലും നമുക്ക് ഇങ്ങനെ ഒരു ചിന്തയില്‍ കുഴക്കാതിരിക്കാം,ഒന്നിന്റെയും പേരിലല്ലാതെ ആവശ്യക്കാരന് അല്ലങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ ഈ ക്ഷേമരാഷ്ട്രത്തിന്സാധിക്കട്ടെ ...
ജയ്ഹിന്ദ്‌
--
- saranya

Comments

Anonymous said…
ഞാനും യോജിക്കുന്നു ഇതിനോട്‌, പക്ഷേ താഴ്ന്ന ജാതിക്കാരെ അവഹേളിച്ചു കാണുന്ന നാം ഇതിനെതിരെ സംസരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന് ആദ്യം നോക്കണം ആര്‍ക്കും എന്തും പറയാം എഴുതാം അതിലല്ല കാര്യം അത് പ്രവര്തികമാക്കുന്നത്തിലാണ് ഇ ജാതി എന്ന് പറയുന്നത് വെറും കടലാസ്സില്‍ എഴുതുന്നതല്ലേ അതില്‍ നിന്ന് മുക്തി നേടാന്‍ ഇനിയുള്ള തലമുറ വിജരിച്ചാല്‍ നടക്കും സ്വെന്തം ജാതിയില്‍ അല്ലാത്തവരെ വിവാഹം കഴിക്കുക അതിനെ പ്രോത്സാഹിപ്[പിക്കുക,എന്റെ എല്ലാ വിധ ആശംസകളും നേരുന്നു ജാതിയില്ലാത്ത ഒരു രാജ്യത്തിനായി.......
Anandhu said…
എല്ലാ വിധ ആശംസകളും നേരുന്നു ജാതിയില്ലാത്ത ഒരു രാജ്യത്തിനായി.......
arun said…
pinnokam moonnokam ennatalla ivide vishayam
Anonymous said…
sathyamanu Saranya Pranjathu ... nammuda kunju manasukalkidayil jadhi chindakal valarthunnathu muthirnnavar ennavakshapedunna nammude samooham thanneyanu.. Nammalellam manushwajadhi ennu pdippikkendathinu pakaram ..........
Cycle kodukkunnathu thettanu ennalla ethu jadhiyil pettavanayalum kashtapedunnavanakanam ittharam aanukoolyangal
rajeshchandran said…
saranaya here in india when our constituion has been proclaimed by our greate leaders like ambedkar and then homeminister sardar vallabhai patel and even maulana abdiul kalam azad...every body said that to uplift the poor people above their cast and creed and develop india as a prosperouse nation.But now prosperity is just set aside in to politicians and so called mafia businessmen and industrialists who want politicians as their beneficiaries.As a youth we should think about he day to day matters of our life and education...we need actually not castthe cast reservation or relegious reservation but reservation according to the financial status. If a sc/st man or women becomes a doctor-engineer-IAS officer means from that moment he become an upper class.So why they insist on again a reservation to their son or daughter? So the next beneficiary should be other family of the community who never had a chance to come foreward. But now our system going against all thses concepts. so it is a hard issue and every local political parties are now relaying on the cast politics and by that they comes into power.More than politics we can do lot of thing in our society to develop self reliance to our women, children and youth.For that we need a national prospective.We need an agricultural prospective. we need a traditional prospective. we need a relegious prospective which proclaims our national values. our family values and our natural well-being.In sanskrit we they only nation who proclaimed lokaha...samastha...sukhinoo..bhavanthuhu.../we said vasudhaiva kudumbakam...that means lokame..tharavadu.We said..krinwantho..viswamaaryam...we should develop all universe as a role model...with peace and divinity. namastheee.
?
arun said…
pinnokam munnokam ennatalla ivide vishayammmm,,, samvaranatinte sastreyataya chodyam cheyan dhayyamilallata ividute mateetaraa rashettree ya kashikal innum irakunna cheetu gati cheetalle,,,, kunjalikuteeda makanum, vellapalleda kudumbatinum ivde samvarananukoolyam kitumbol ara patini karanaya raman nayarude makanentu kitinoooo ennnu parayooo
ഹൃദ്യ said…
ശരിയാണ് ശരണ്യാ...ഈ വിവേച്ചനമോക്കെ എന്നോ അവസാനിക്കാന്‍ സമയമായിരിക്കുന്നു..
Anonymous said…
ഈയടുത്ത കാലത്തായി പല നിയമ നിര്മാനങ്ങളും ഉണ്ടാകുന്നുണ്ട്. പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാല്‍ ഇന്ത്യ ഒരു പാട് മാറുമായിരിക്കും. നമുക്ക് നല്ലത് പ്രതീക്ഷിക്കാം...
ശരണ്യ, നല്ലത് ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ വിവേചനങ്ങള്‍ ഒന്നുംതന്നെയില്ലാത്ത,നന്മ നിറഞ്ഞ ഒരു ലോകം ഒരു വിദൂരസ്വപ്നംപോലെ അവശേഷിക്കാനാണ് സാധ്യത...എന്നുവെച്ചു നിരാശരാകാതെ ആ സ്വപ്നലോകത്തിനുവേണ്ടി നമുക്കെല്ലാവര്‍ക്കും കൈകള്‍ കോര്‍ക്കാം, പ്രത്യാശയോടെ...
faizal said…
എല്ലാവരും ചിന്തികുന്നത് ഇതൊക്കെ തന്നെ എന്നാല്‍ തനിക് ഗുണം വരുന്ന കാര്യമാകുമ്പോള്‍ .... ചിന്തയ്ക്ക് വലിയ പ്രാധാന്യമില്ല ശരിയല്ലേ

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

"എന്‍റെ മഴയ്ക്ക്‌................