ഉറക്കമില്ലായ്മയിലെ ഉറക്കങ്ങള്‍

''നീ ഒരു ഉറക്കഭ്രാന്തി തന്നെ'' എന്ന് ഇടയ്ക്കിടെ പറയിപ്പിച്ചിരുന്ന എനിക്ക് പെട്ടന്നൊരു ദിവസം ഉറക്കം നഷട്ടപെടുന്നു !!പക്ഷെ അന്ന് മുതല്‍ ഞാന്‍ ഉറക്കാതെ ആഗ്രഹിച്ചു തുടങ്ങി ,ഉറക്കം വലിയ ഒരു അനുഗ്രഹമായിതോന്നി...
അതൊരു ശനി ദിവസം ,മുത്തശിയോടൊപ്പം മെഡിക്കല്‍ കോളേജില്‍ കാര്യം നിസാരം കാലിനൊരു വേദന ,അധികം ചെറുതല്ലാത്ത 1 എന്റെ പ്ലസ്‌1 പഠനത്തെപോലും തടസപ്പെടുതിയിരിക്കുന്നു. ചികിത്സാമുറകള്‍ നടക്കുന്നുണ്ട്...പക്ഷെ നോ രക്ഷ . കുറ്റം എന്റേത് തന്നെ ഞാന്‍ അടങ്ങിയിരിക്കുന്നില്ല ,അതുകൊണ്ടാണത്രെ നീരും വേദനയും കുറയാത്തത്... സംഭവം തെറ്റാണെന്ന് പറയാനും കഴിയില്ല അല്ലെങ്കിലും എത്രനേരമ മുറിയിലിങ്ങനെ ...അല്ലെ? ആ ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ എന്നോട് രഹസ്യമായി ചോദിച്ചു "സ്കൂളില്‍ പോകാനുള്ള മടികൊണ്ടാണോ ഇത്രയും വേദന "കുറ്റം പറയാന്‍ പാടില്ലല്ലോ കാലൊന്നു ഉളുക്കിയെന്നു വെച്ച് കാലുച്ചവുട്ടുമ്പോള്‍ തലകറങ്ങുന്നു എന്നൊക്കെ പറഞ്ഞാലോ !!ഒരു ദിവസം മുറിയിലിരുന്നപ്പോള്‍ ഭ്രാന്ത് പിടിച്ചു എന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ട് ഏതാനും ദിനങ്ങളെ ആയിട്ടുള്ളൂ .... വേണ്ട കാട്കയറേണ്ട എന്നാണോ എന്നോടിപ്പോള്‍ പറയാന്‍ തോന്നിയത്?? ശരി ശരി ...

അങ്ങനെ അന്ന് എല്ലാ സംശയങ്ങള്‍ക്കും ഉത്തരംകിട്ടി കാര്യമിത്രയെ ഉള്ളു  കാലിലെ അസ്ഥിയിലുഉടെ വല്യകുഴപ്പമില്ലാത്ത വീര്യമുള്ള ഒരു ബോണ്‍കാന്‍സര്‍ പടര്‍ന്നു കൊണ്ടിരിക്കുന്നു .അതും എന്റെ ഉറക്കം കളയാനായി ഡോക്ടര്‍മാര്‍ക്ക്  ശേഷം ആദ്യം അറിയുന്നത് ഈയുള്ളവള്‍ തന്നെ ;അവര്‍ പറഞ്ഞതല്ലാട്ടോ ,എന്റെ അതെ അവസ്ഥയില്‍ എത്തിയ ഒരു കുട്ടിയുടെ ബന്ധുക്കളെ വിവരംപറഞ്ഞു ധരിപ്പിക്കുകയാണ് ഡോക്ടര്‍ ,പാതിചാരിയ  വാതിലിനപ്പുറം ചാരിനില്‍ക്കുന്ന ആ സമപ്രായക്കാരനെ സ്ക്രീനിപ്പുറത്തു കിടന്നുകൊണ്ട് നോക്കുകയായിരുന്നു ഞാന്‍ ... തനിനാട്ടുംപുറത്തുകാരിയായ എനിക്ക് കാന്‍സര്‍ എന്നത് മരണത്തിന്റെ ഏറ്റവുമടുത്ത പര്യായമായിരുന്നു .ആ കുട്ടിയുടെ അവസ്ഥയോര്‍ത്തു ഇങ്ങനെ സ്തംഭിച്ചു കിടക്കുമ്പോള്‍ ഉന്തിന്റെ കൂടെ  ഒരു തള്ള് എന്നപോലെ റൂമിന് പുറത്തിരിക്കുന്ന എന്റെ മുത്തശിയെ ചൂണ്ടി ഡോക്ടര്‍ പറയുന്നു "ദാ... അവരും ഇതുപോലൊരു കുട്ടിയുമായി വന്നിരിക്കുകയാണ് .നെഞ്ചിനുള്ളിലൊരു അഗ്നിപ്രളയം!!, പിന്നിട് കുറെ സമയത്തേയ്ക്ക് എനിക്ക് സംസാരശേഷി നഷ്ട്ടപെട്ടിരുന്നു ...കരയാന്‍ കൊതിച്ചു പോകില്ലേ നമ്മള്‍ അത്രയേഉള്ളു

ഡോക്ടര്‍മാരില്‍  നിന്നും വീട്ടുകാരിലെയ്ക്ക് ഈ വാര്‍ത്ത എത്തിയിട്ടില്ല (അതിനു രണ്ടു ദിവസംകുഉടി വേണ്ടിവന്നു ) ഈ ദുരന്തവാര്‍ത്ത എന്‍റെ ഹൃദയത്തില്‍ പഴയ  സ്തംഭാനാവസ്ഥയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു
....വീട്ടില്‍ നിന്നെത്തിയവര്‍ എന്നെ ശകാരിച്ചു കൊണ്ടിരിക്കുന്നു ,അമ്മ പതറിനില്‍ക്കുന്നു ,എന്റെ സുക്ഷകുറവ് കൊണ്ടാണല്ലോ ഒരു ഉളുക്ക് ഇങ്ങനെ മാറാതെ പോയത് അവരെയും തെറ്റുപറയാന്‍ പാടില്ല .പക്ഷെ എന്നെ എന്ന് ശകാരിച്ച മുഖങ്ങള്‍ ,അവയിലോന്നായി എന്റെ മുഖവും മാരെരുതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ,കാര്യമറിയാതെയുള്ള  കുറ്റപെടുത്തല്‍ തിരുത്താനാവാത്ത  മുറിവുചിലപ്പോള്‍ സമ്മാനിചെക്കാമല്ലേ?!!
എന്റെ മുന്നിലെ കാഴചകള്‍ അവസാനെതെതാനെന്നു ഞാന്‍ ഉറപ്പിച്ചു , ഒടുവില്‍ ചിറ്റ (അമ്മയുടെ ഇളയ അനുജത്തി ) എത്തി . "ഒന്നൂല്ലടാ ..."എന്ന് പറഞ്ഞു കെട്ടിപിടിച്ച ചിറ്റയുടെ കാതില്‍ ഞാന്‍  മന്ത്രിച്ചു ."ഇതു കാന്‍സര്‍ ആണ് ". എന്നെ ഒരു നിമിഷം സുക്ഷിച്ചു നോക്കിയിട്ട് ചിറ്റ ചിരിക്കുന്നു " ഹ ഹ ഈ നേരം  കൊണ്ട് ഇത്രയും വലിയ കണ്ടുപിടുത്തമോ".എന്താ ചെയ്യുക കൈയില്‍ അവശേഷിക്കുന്ന നഖങ്ങള്‍ ഞാന്‍ പൊളിചെടുക്കാന്‍  ശ്രമിച്ചു!!പാവം നഖങ്ങള്‍ ...". പിന്നെ എത്തിയത് അമ്മാവന്‍ ഈ അന്ന് ഭുമിയില്‍ എനിക്ക് അടുപ്പമുള്ള രണ്ടാമത്തെയും അവസാനത്തെയും വ്യക്തി !! ചിറ്റയോട്പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കേണ്ടിവന്നില്ല കാരണം പുള്ളിക്കാരി അത്യാവശ്യം നല്ല ഒരു ആകാശവാണി തന്നെ !! "കൊച്ചിന് കുടിക്കാനെന്താ വേണ്ടത് ",ഞാന്‍ അപ്പോള്‍ എന്റെ അവസാന സുര്യസ്തമയം കാണുകയാണ് കാരണം നേരം വെളുത്താല്‍ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ലല്ലോ "ഹ ഹ ... പതിവ്പോലെ അമ്മാവന്‍ എനിക്കുവേണ്ടി എല്ലാവരോടും വാദിക്കുന്നു . "ഇങ്ങനെ ഓരോന്നുപറഞ്ഞു ഇതിനെ സങ്കടപ്പെടുതെണ്ട കാര്യമൊന്നുമില്ല ...ഒന്നുമല്ലെങ്കിലും ഇത്രയുമല്ലേ  പ്രായമുള്ളൂ .അളിയന്‍ മരിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാ ഇതിങ്ങനെ ... മൂന്നുവര്‍ഷത്തോളം  ബാലഭവനിലുമായിരുന്നു വന്നതല്ലെയുള്ളു ... അമ്മയാണെന്ന് പറഞ്ഞാല്‍പോര കുറച്ചു വകതിരിവ് വേണം".അവസാന വരികള്‍ പറഞ്ഞ് അമ്മാവന്റെ നോട്ടം  അമ്മയില്‍ അവസാനിക്കുകയാണ് മുതിര്‍ന്ന ചില കര്ന്നവന്മാര്‍ പിറുപിറുത്തുകൊണ്ട്   പുറത്തേയ്ക്ക് പോയി ... നമ്മള്‍ ചെറുപ്പതിലോക്കെ തെന്നിവീണുകഴിഞ്ഞാല്‍ ആരും കണ്ടില്ലെങ്കില്‍ പതിയെ എഴുനേറ്റു പോകും ആരെങ്കിലും സഹതപിച്ചു കൊണ്ട് ഓടി വരുന്നതുകണ്ടാല്‍ നമ്മള്‍ക്ക് സങ്കടം  വന്നു കരയില്ലേ എന്ന് പറഞ്ഞപോലെ , ഇത്തവണ ഞാന്‍ കരഞ്ഞു ....അമ്മാവന്‍റെ ശബ്ദം " കൊച്ചിന്റെ മനസ് പതറിപോയിട്ടുണ്ട്  അതാ ഇങ്ങനെ കാന്‍സറന്നൊക്കെ    പിച്ചുംപെയുമൊക്കെ പറയുന്നത് ". ദാ കിടക്കുന്നു ചട്ടിയും കലവും താഴെ ... ഞാന്‍ ദയനീയമായി നോക്കുന്നത് കണ്ട അമ്മാവന്‍ പറയുന്നു "ഒന്ന് നന്നായി ഉറങ്ങിയാല്‍ തീരാമെന്ന പ്രശ്നമേ ഉള്ളു "!! ഞാന്‍ വീണ്ടും പറയുന്നുണ്ടായിരുന്നു   ഇതു കാന്‍സര്‍തന്നെ  ഞാന്‍കേട്ടതാണ് ,പക്ഷെ ശബ്ദം ഇല്ലായിരുന്നു ആ വാക്കുകള്‍ക്കു ...!!ഞാന്‍ ചുറ്റും നോക്കി , മൊത്തത്തില്‍ ഒരു ശ്മശാനമൂകത അവിടെ കൂടുതലും  പൊള്ളലേറ്റ്  ചികിത്സയിലിരിക്കുന്നവരായിരുന്നു അപകടങ്ങള്‍ അത്മഹത്യ ശ്രമങ്ങള്‍ , എന്തൊക്കെയോ രൂക്ഷഗന്ധങ്ങള്‍, നിലവിളികള്‍ ,പൊള്ളലേറ്റ ചിലരെ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു ... അമ്മയൊക്കെ ഓരോ രോഗിയുടെയും കഥകള്‍ തിരഞ്ഞു പോകുന്നുണ്ട് ,ഇടയ്ക്ക് പറയുന്നത് കേള്‍ക്കാം "ഓ കാലൊന്നു ഉളുക്കിയതാ... മാറാതെകിടക്കുന്നു  ചിലപ്പോള്‍ ചെറിയ ഒരു ഓപ്പറേഷന്‍ വേണ്ടിവരുമായിരിക്കും "!!.അന്നാണ് ഞാന്‍ എന്റെ ഉറക്കമില്ലാത്ത രാത്രികളിലെയ്ക്ക് ഉണര്‍ന്നത് , അതിനുമുന്‍പ് ഒരിക്കല്‍ ചെറിയ ഒരപകടം നേരില്‍ കാണാനിടയായപ്പോള്‍  തലകറങ്ങി വീണ ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നു "നല്ലതല്ലാത്ത കാഴ്ചകള്‍ എനിക്ക് നല്കരുതേ"...ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍  നിന്നും മറ്റുള്ളവരുടെ വേദനകളില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുക സുന്ദരസുരഭില ജീവിതത്തെ മാത്രം പ്രതീക്ഷിക്കുക 'ഒരു പക്ഷെ എന്‍റെ ആ സ്വാര്‍ഥപരമായ ആഗ്രഹത്തിനുള്ള ശിക്ഷയാകാം ...ഉറക്കമില്ലാത്ത ആ രാത്രികളില്‍ എന്നെ കാത്തിരുന്ന കാഴ്ചകള്‍!!
 ഇതുവരെ തലക്കെട്ടിലെ ആ ഉറക്കമില്ലയ്മയിലെ ഉറക്കങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞു തുടങ്ങിയിട്ടില്ല .... പറയാം പക്ഷെ ഇത്തിരി സമയം തരണം  , സസ്പെന്‍സ് ഉദേശിച്ചിട്ടെ   അല്ലാട്ടോ ... ഇപ്പോള്‍ അവ ചിട്ടപെടുതാന്‍ നിന്നാല്‍ മനസിങ്ങനെ പ്രശനമുണ്ടാക്കും അത് നിലവിലുള്ള സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങള്‍ വളരെ വലുതായിരിക്കും ,പക്ഷെ ഇത്രയുംമെങ്കിലും പറഞ്ഞില്ലെങ്കില്‍ ചിന്തകളില്‍ ഒരു വീര്‍പ്പുമുട്ടല്‍ ,(മിക്കചിന്തകളും കടന്നു വരുന്നത് എന്‍റെ അനുവാദമില്ലാതെയാണ്  എന്ത്  ചെയ്യാം ഇതെങ്ങനെ ഇപ്പോള്‍ ചിന്തിച്ചിരിക്കാന്‍ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല ) എഴുതാനായി എന്‍റെ സുഹൃത്ത്‌ അനുവദിച്ചു തന്ന സമയം അതിക്രമിച്ചു ...ക്ഷമിക്കുക സാഹചര്യങ്ങള്‍ അനുകുലമായലുടന്‍   ഇതു പുര്‍ത്തിയാക്കാന്‍ ഞാന്‍ തിരിച്ചു വരും തീര്‍ച്ച !!

Comments

ഉറക്കം കേടുത്തുന്ന വേദനകൾ...മനസ്സിന്റെയും ശരീരത്തിന്റെയും...വേദനകൾ സുഖമായി കരുതി ഉറക്കത്തിലേയ്ക്ക് ലയിക്കുകയല്ലാതെ മറ്റെന്തു നിവൃത്തി? അല്ല വേദനയിലും ഒരു സുഖമില്ലെ?
എഴുത്തുതുടരൂ....ആശംസകൾ!

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................