പ്രണയദിനാശംസകള്‍

വീണ്ടും ഒരു പ്രണയദിനംകൂടി കടന്നുവന്നിരിക്കുന്നു." എന്താ നാളത്തെ അജണ്ട ??"എന്ന് ചോദിച്ച കൂട്ടുകാരി കാതങ്ങള്‍ക്കകലെ ഇരുന്നു എന്‍റെ കണ്ണിലേയ്ക്കു ഉറ്റുനോക്കുന്നത് തിരിച്ചറിയുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?പക്ഷേ...ഞാന്‍ ചിരിച്ചത് എന്തിനാണെന്ന്  അവള്‍ ചോദിച്ചില്ല... !! അതാണല്ലോ സുഹൃത്ത് എന്ന് പറയുന്നത് അല്ലെ?തമിഴ്ചുവയുള്ള വാക്കുകള്‍ നിറഞ്ഞു നില്‍ക്കുന്ന അവളുടെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവള്‍ ഓര്‍മിച്ചു "നീ മറന്നോ... കഴിഞ്ഞ വര്‍ഷം......"അതിനും ഞാന്‍ ചിരിച്ചു ,ദുര്‍ബലമായ ഒരു ചിരി!!.സ്വീകരിക്കാന്‍ കഴിയാതെ തിരസ്ക്കരിച്ച ഒരു ചുവപ്പ് നിറം ഓര്‍മകള്‍ക്കപുറത്ത്‌ വീണലിഞ്ഞു ഇല്ലാതാകുന്നു.
അവള്‍ വീണ്ടും എന്തൊക്കെയോ പറയുന്നു ... അതില്‍ അവള്‍ എന്നെ കുറ്റപെടുത്താന്‍ ശ്രമിക്കുന്നുണ്ടോ? ഹേയ്... അത് ഞാന്‍ സമ്മതിച്ചു കൊടുക്കുമോ?ഹ ഹ ....ഇടയ്ക്കെപ്പോഴക്കയോ ഞാന്‍ പറയുന്നു "ഞാന്‍ കൊടുക്കാത്ത ആശയിലെ നിരാശകള്‍ക്ക് ഞാന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?".ഒടുവില്‍ പരാജയം സമ്മതിക്കുമ്പോള്‍ അവള്‍ വീണ്ടു വിഴുങ്ങുന്നു "എങ്കിലും.....".
"നീ എന്താ ഗിഫ്റ്റ് വാങ്ങിയത്?" എന്‍റെ ചോദ്യം അവളുടെ ശബ്ദത്തെ മയപ്പെടുത്തി ;അവളിലെ കാമുകി,തള്ളവിരല്‍ കൊണ്ട്കളം  വരയ്ക്കുമ്പോള്‍ ഞാന്‍ പറയുന്നു "ഇന്നലെ നിന്റെ മമ്മി വിളിച്ചിരുന്നു ,"..."അയ്യോ....!!!" അവളിലെ കാമുകി ഓടിയ വഴിയെ ഒരു പുല്ലുപോലും ഉണ്ടാവില്ല എന്ന് ഉറപ്പ്‌ ....!!
ഒരു അരുവി പോലെ അനര്‍ഗ്ഗള-നിര്‍ഗളം ഒഴുകുന്ന പ്രണയത്തിനു ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോ? ഈ ചോദ്യം ഞാന്‍ അങ്ങ് മാറ്റി വെയ്ക്കുന്നു .....ലോകം ഒരാളിലെയ്ക്ക് ചുരുങ്ങുന്നതാണോ പ്രണയം?ഈ ലോകത്തെ എന്തിനോടും ആരോടും തോന്നുന്ന നിസ്വാര്‍ഥ സ്നേഹത്തെ പ്രണയം എന്ന് വിളിക്കാന്‍ കഴിയുമോ? പ്രണയിക്കാത്തവര്‍ ഉണ്ടാകുമോ?ഒരിക്കലെങ്കിലും മനസിന്റെ കോണിലെങ്കിലും അങ്ങനൊരു തിരിച്ചറിയാന്‍കഴിയാത്ത മിന്നല്‍പിണര്‍?? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അറിയാമെങ്കില്‍ എനിക്കും പറഞ്ഞു തരിക  ....
എന്‍റെ ഹൃദയത്തില്‍ നീ ഒളിച്ചിരിക്കുന്നുണ്ട് ??അതാരാണെന്നു എനിക്കറിയില്ല ....പക്ഷേ നിന്റെ ശബ്ദം ,കണ്ണുകള്‍ ,രൂപം...അത് അവിടെ  കണ്ടാലും ഞാന്‍ ആ നിമിഷം തിരിച്ചറിയാന്‍ എനിക്ക് കഴിയും , പക്ഷേ , അത് അംഗികരിക്കാനോ ആഗ്രഹിക്കാനോ എനിക്ക് ഈ ജന്മം കഴിയുമെന്ന വിശ്യാസവും അശേഷമില്ല !!
എല്ലാ കൂട്ടുകാര്‍ക്കും പ്രണയദിനാശംസകള്‍

Comments

Saranya Mohanan said…
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ് . വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................