കുങ്കുമപൊട്ട്



"ഇന്ന് രാവിലെ ഉണര്‍ന്നു അല്പം കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത് കൈതട്ടി കുങ്കുമചെപ്പ്‌ ദാ... കിടക്കുന്നു പുസ്തകങ്ങളുടെ മുകളിലേയ്ക്ക് എം .ടി യുടെ പാതിരാവുംപകല്‍വെളിച്ചവും ലോകചരിത്രവും ചുവപ്പ് രാശിയില്‍ കുളിച്ചു ...ഭാഗ്യം ചെപ്പിനുള്ളിലെ ചെറിയ കണ്ണാടി പൊട്ടിയിട്ടില്ല !!പെട്ടന്നൊരു കൌതുകം ഒരു പൊട്ട് തൊട്ട്‌കളയാം, ലോകചരിത്രത്തിലെ ഏകദേശം രണ്ടാംലോകമഹായുദ്ധത്തിന്റെ ഭാഗത്ത്‌നിന്നും കുങ്കുമം എടുത്തു ..അത് സംഭവിച്ചതും കണ്ണാടിയില്‍ ഒന്ന് നോക്കിയാല്‍ കൊള്ളാം എന്നായി ...അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ പുറകില്‍ നിന്നൊരു അടക്കിപിടിച്ച ചിരി വേറെയാരും അല്ല ,എന്റെ ഒരേഒരു കുടപ്പിറപ്പ് ..."ഇതെന്താ അക്കേ, നെറ്റിയില്‍ ആന ചവുട്ടിയോ....?".എന്ന ഒരു ചോദ്യവും ."
അല്പായുസുള്ള ആ പൊട്ടിന്റെ ഓര്‍മയില്‍ കുളികഴിഞ്ഞപ്പോള്‍ വീണ്ടും ഒരു പൊട്ട് അനിയത്തിയുടെവക ഒരു കളഭക്കുറി. "ഇന്നെന്താ പതിവില്ലാതെ പൊട്ടൊക്കെ തൊട്ട്‌ "ചോദ്യം അമ്മയുടെ വക.പിന്നെ അതിനു ബാക്കിയായി ചെറുപ്പത്തില്‍ 'മേയ്ക്കപ്പ് റാണി 'എന്ന ഒരു ചെല്ലപേര് എനിക്ക് കിട്ടിയതിനു പിന്നിലെ കഥകള്‍ ഹി...ഹി ,അത്യാവശ്യം ഒരു ചമ്മലോടെ ഞാനും പറഞ്ഞു "അമ്മ വെറുതെ...........".എന്റെ ജീവിതത്തില്‍ നിന്നും പൊട്ടുകള്‍ ഒരു പതിവല്ലാതെ മാറിയത് പന്ത്രണ്ടാം വയസില്‍ ആണ് ... കോണ്‍വെന്റില്‍ സിസ്റ്റര്‍മാരുടെ കു‌ടെ താമസിച്ചു പഠിക്കാന്‍ തുടങ്ങിയ ദിവസങ്ങളില്‍ ...അന്ന് ഇഷ്ടത്തോടെ അല്ല അങ്ങനെ ശീലിച്ചത് ,പക്ഷെ അവിടെ നിന്നും തിരികെ എത്തിയിട്ടും ആ ശീലം തുടര്‍ന്നു....എന്നിലെ ഞാനും മാറിപോയിരുന്നു;ഒരുപാടൊരുപാട് ....ആ മാറ്റങ്ങള്‍ മനസിനും ശരീരത്തിനും മരവിപ്പുകള്‍ സമ്മാനിച്ചപ്പോള്‍ എന്‍റെ മുഖം തന്നെ എനിക്ക് അന്യമായിരിക്കുന്നു !!.എന്താണെന്നറിയില്ല എനിക്കതില്‍ ഒരു ദുഖവും ഇല്ല..അല്ലെങ്കിലും അതിലിത്ര എന്തിരിക്കുന്നു ...ഒരു മുഖം!!അല്ലേ ?
കാലത്തെ അതിജീവിച്ച ചമയങ്ങളിലൊന്നാണിത്. പണ്ട് ചാന്തുകൊണ്ടും കണ്‍മഷികൊണ്ടും സിന്ദൂരംകൊണ്ടും എന്തിന് കരികൊണ്ടുപോലും പൊട്ടുകള്‍ സ്ത്രീകളുടെ നെറ്റിയെ അലങ്കരിച്ചിരുന്നു. കാലമേറെ മാറിയിട്ടും ഭാവത്തിലും രൂപത്തിലും മാറ്റംവരുത്തി അത് ഇന്നും നിലനില്‍ക്കുന്നു.പണ്ട് വലിയ വട്ടപ്പൊട്ടുകളായിരുന്നു ഫാഷന്‍. സന്ധ്യകള്‍ ചാലിച്ച സിന്ദൂരപ്പൊട്ടുകളുമായി ജയഭാരതിയും ഷീലയും ശാരദയുമെല്ലാം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊച്ചുകേരളത്തിലെ അന്നത്തെ സുന്ദരിമാരും വലിയപൊട്ടുതൊട്ടു. " വല്യ ചുവന്ന കുങ്കുമപൊട്ടുകള്‍ തൊടുന്ന ഒരു അധ്യാപിക എനിക്കുണ്ടായിരുന്നു സരസമ്മടിച്ചര്‍ ...സരസമായി സംസാരിക്കുന്ന...വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന നാലാം ക്ലാസിലെ എന്റെ ക്ലാസ്സ്‌ടിച്ചര്‍ !! ഞാനും വലുതാകുമ്പോള്‍ ഒരു ടിച്ചറാകും" എന്ന് ഞാന്‍ ഇടയ്ക്ക് പറയാറുണ്ടായിരുന്നു ഞാന്‍ മാത്രമല്ല പലരും പറഞ്ഞിട്ടുണ്ടാകും പറയുന്നും ഉണ്ടാകും അല്ലേ?ആ ചെറുപ്രായത്തില്‍ നമ്മുടെ കാഴ്ചപാടില്‍ അവരാണല്ലോ ഏറ്റവും ഭാഗ്യവാന്‍മാര്‍ - പഠിക്കേണ്ട ..പരീക്ഷ എഴുതേണ്ട ...ആരും ചോദ്യം ചോദിക്കില്ല...ഹി ഹി ". എന്റെ ആ വാക്കുകള്‍ സ്വപ്നങ്ങളായി എന്നോടൊപ്പം വളര്‍ന്നു വരുമ്പോള്‍ ഈ പറഞ്ഞ സരസമ്മടിച്ചറും മേരി എന്ന് പേരുള്ള ഒരു ടിച്ചറും ഉണ്ടായിരുന്നു ടിച്ചര്‍ എന്ന വാക്കിന്റെ പരിയായമായി എന്നോടൊപ്പം. പ്ലസ്‌ടു -സയന്‍സ് അതുകഴിഞ്ഞ് നഴ്സിംഗ് അമ്മയ്ക്ക് ഒരു സംശയവും ഇല്ലായിരുന്നു.പെട്ടന്ന് വീശിയടിച്ച ഒരു ചുഴലികാറ്റില്‍ കാര്യങ്ങള്‍ തകിടംമറിയവെ ഏത് സംഭവത്തിലും എന്തെങ്കിലും നന്മ ഉണ്ടാകും എന്ന് പറയുന്നതിനെ അന്വര്‍ത്ഥമാക്കികൊണ്ട് എന്റെ സ്വപ്നത്തിലേയ്ക്കു ഒരു വഴി തുറന്നുകിട്ടി ,സ്വപ്നമായി സുക്ഷിച്ചാല്‍ നഷ്ട്ടപെടുമോ എന്ന് കരുതി ഞാന്‍ അത് ലക്ഷ്യമായി സുക്ഷിച്ചു.എതിര്‍പ്പുകള്‍ ഒരുപാടും പിന്താങ്ങല്‍ വളരെകുറചും ഏറ്റുവാങ്ങി ആ ലക്ഷ്യത്തെ ഞാന്‍ കൈയെത്തിപിടിച്ചു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിയപ്പോഴും ഓര്‍മയില്‍ ആ കുങ്കുമപൊട്ട് ഉണ്ടായിരുന്നു. അധ്യാപന ജീവിതത്തിന്റെ ആദ്യദിനം വലുപ്പം ഇത്തിരി കുറഞ്ഞതെങ്കിലും ഒരു കുങ്കുമപൊട്ട് കു‌ടെ ഉണ്ടായിരുന്നു.അതെന്റെ സ്വപ്നമായിരുന്നു ഞാന്‍ ലക്ഷ്യമാക്കി മനസ്സില്‍ കൊണ്ടുനടന്ന ആ ദിനം വിരലില്‍ എണ്ണാന്‍ മാത്രം കുട്ടികളുള്ള സര്‍ക്കാര്‍സ്കുളിലെ ക്ലാസ്സ്‌ മുറിയിലെ 'ഗുഡ് മാ.......ര്‍ണിംഗ്.....ടിച്ചര്‍ 'എന്ന് നീട്ടി പാടുന്ന എണ്ണമയമുള്ള മുഖങ്ങള്‍, എന്റെ ഓര്‍മയിലെ കുങ്കുമപൊട്ട് തെളിഞ്ഞു നിന്നിരുന്ന അതേ അന്തരീക്ഷം "!!.ഇന്നത്തെ കുങ്കുമപൊട്ടിന്റെ ഒരു ഫോട്ടോ എടുത്തുവെച്ചിട്ട് അതങ്ങ് മായ്ച്ചുകളഞ്ഞു വല്ലാത്ത ഒരു അസ്വതത ആ വലിയ പൊട്ടിലെയ്ക്ക് നോക്കുമ്പോള്‍ !!

Comments

Vishnuprasad said…
നന്നായിടുണ്ട്.."സ്വപ്നതിലെക്കുള്ള വഴി തുറന്നു കിട്ടി..." അത് പറയാന്‍ വിട്ടു പോയതാണോ അതോ എനിക്ക് മനസ്സിലാകാഞ്ഞതോ???
Saranya Mohanan said…
Parayathe vittukalanjathaanu:)
(jeevithathinte thaalam thettiya 1 chapter :(
Vishnuprasad said…
athenthaa thaalam thettiya chaapter ennu paranjathu???

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

"എന്‍റെ മഴയ്ക്ക്‌................