
മഴയ്ക്കൊപ്പം കൊഴിഞ്ഞു വിഴും എന്ന് മുത്തശ്ശി പറഞ്ഞ ആലിപ്പഴതിന്റെ നിറം ചുവപ്പോ നീലയോ എന്ന് സംശയം ചോദിച്ച ബാല്യം ....
മഴവെള്ളം കയറിയ പാടത്തിലെയ്ക്ക് ആശങ്കയോടെ നോക്കി നില്‍ക്കുന്ന അച്ഛന്‍റെ വിരല്‍ തുമ്പില്‍ നിന്നും പിടിവിട്ടു ചേമ്പിലയില്‍ മീന്‍ പരലുകളെ പിടിക്കാന്‍ ശ്രെമിച്ച ബാല്യം...
അച്ഛന്‍റെ തോളിലേറി മഴകാഴ്ചകള്‍ കണ്ടു നടന്നതും ,കാലിലെ കുഞ്ഞു ചെരുപ്പുകള്‍ വള്ളമാക്കി ഒഴുക്കി കളഞ്ഞതും
കര്‍ക്കിടകത്തിലെ ഓരോ മഴയുടെയും പേരുകള്‍ -കല്ലുരുട്ടാന്‍,കുറുന്തോട്ടിപറിയ്ക്കന്‍.. എന്നിങ്ങനെ ഉരുവിട്ട് പഠിച്ചതും പുത്തന്‍പട്ടുപാവാട നനച്ച മഴയോട് പരിഭവിച്ചു നിന്നതും ആ ബാല്യത്തില്‍ മാത്രം!! ഒടുവില്‍ ഒരു പെരുമഴയത്ത് വീടിനു മുന്നിലെ ചെറു പുഴയില്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ മുങ്ങി പോയതും അന്ന് എന്നെ ഉണര്‍ത്താന്‍ അച്ഛന്റെ ചുടു കണ്ണീരിനോടൊപ്പം നീ തളിച്ച നനുത്തതുള്ളികളും മഴേ, ഞാന്‍ മറക്കുന്നതെങ്ങനെ ?! അച്ഛനുംബാല്യവും ഒരുപിടി ഓര്‍മ്മകള്‍ മാത്രമായപ്പോഴും എന്‍റെ ഏകാന്ത യാത്രയിലെ കൂട്ടുകാരിയായി നീ കുടെതന്നെ ഉണ്ടല്ലോ...അതുമതി!!
Comments