മുല്ലപ്പെരിയാര്‍ അണക്കെട്ട്

സഹോദരങ്ങളെ,
ഒരു കരാറിന്‍റെ പേരില്‍ 35 ലക്ഷം ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ നിഷ്ക്രിയരായിരിക്കുന്ന ഭരണകര്‍ത്താക്കള്‍!!!ഇവിടെ ഇനി പ്രവര്‍ത്തിക്കാന്‍ ഒന്നുമില്ലേ?
1 . ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ് നാട്ടുരാജങ്ങള്‍ തമ്മില്‍ എര്‍പ്പെട്ട കരാറുകള്‍ നിയമപരമായി അംഗികാരം നേടിയിരിക്കണം.ഈ നിയമം മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നടപ്പാക്കിയിട്ടില്ല ;അതുകൊണ്ട് തന്നെ ...ഈ കരാറിന്റെ നിയമ സാധുത നമുക്ക് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലേ ?
2 .ഇത്തരം അടിയിന്തരമായ ഒരു അവസരത്തില്‍ കരാറില്‍ നിന്നും കേരളത്തിന്‌ ഏകപക്ഷിയമായി പിന്‍വാങ്ങിക്കുടെ ? നഷ്ട്ടപരിഹാരം കൊടുത്തെയ്ക്കണം...!! അല്ലെങ്കില്‍ പാട്ടക്കരാര്‍ പ്രകാരം തമില്‍നാട് 999 വര്‍ഷത്തേയ്ക്ക് നല്‍കേണ്ട പാട്ടം ...അതില്‍ നിന്നും ഇതുവരെ നല്‍കിയത് കുറച്ചു ബാക്കി കൊടുത്താല്‍ പോരെ?
രാഷ്ട്രിയ കുതന്ത്രങ്ങള്‍ക്കിടയില്‍ തുങ്ങിയാടുന്ന ലക്ഷ കണക്കിന് ജീവിതങ്ങള്‍... .. ജയലളിതഅവര്‍കളോട് ഒരു ചോദ്യംകു‌ടി ..."അണക്കെട്ടിലെ മുഴുവന്‍ ജലവും നല്‍കാം പകരം 35 ലക്ഷം ജീവിതങ്ങള്‍ തിരികെതരാന്‍ കഴിയുമോ?"
N .B -മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരില്ലെന്ന് ആര്‍ക്കും ഉറപ്പുപറയാനാകില്ല. ഈ അണക്കെട്ട് തകരില്ലെന്ന് സ്ഥാപിക്കാന്‍ യുക്തിഭദ്രമായ കാരണങ്ങള്‍ ഒന്നുമില്ല. പക്ഷേ, തകരുമെന്നും വലിയ ദുരന്തമുണ്ടാകുമെന്നും പറയാന്‍, പല കാരണങ്ങളും തെളിവുകളുമുണ്ട്. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്ത് അനവധി അണക്കെട്ടുകള്‍ പൊട്ടിപ്പോയിട്ടുണ്ട്. അവയൊക്കെ അപ്പോള്‍ തകരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. വെള്ളപ്പൊക്കം, അണക്കെട്ടുതകര്‍ച്ചയുടെ പ്രധാന കാരണമാണ്. മുല്ലപ്പെരിയാറില്‍ സാധ്യതയുള്ള വലിയ വെള്ളപ്പൊക്കമുണ്ടായാല്‍ അണക്കെട്ട് തകരുമെന്ന് ഡല്‍ഹി ഐ.ഐ.ടി.യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മോര്‍വി, കടക്‌വാസല, മാച്ചു-2, ടിഗ്ര തുടങ്ങി തകര്‍ന്ന പരിചിതമായ അണക്കെട്ടുകള്‍ അനവധിയുണ്ട്. മറ്റുരാജ്യങ്ങളിലും അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. അവയില്‍ ചിലതിന്റെ ചരിത്രം മുല്ലപ്പെരിയാറിന്റെ അവസ്ഥയുമായി സാമ്യമുള്ളതാണ്.
 പറയുമ്പോള്‍എല്ലാം പറയണമല്ലോ. ഇപ്പോഴുള്ള ഡാം പൊളിച്ചുനീക്കി പുതിയ ഡാം പണിയാന്‍
അനുമതി കിട്ടിയാല്‍ കൊന്നാലും ആ പണി നമ്മുടെ പി ഡബ്ലിയു ഡി ക്കാരെ
എല്പിക്കരുത്. ഒത്താല്‍ പഴയ സായിപ്പിന്റെ കമ്പനിയെ തന്നെ ആ പണി ഏല്പിക്കണം.
അമ്പതു കൊല്ലത്തേക്ക് പണിത ഡാമാണ് 116 കൊല്ലം കഴിഞ്ഞിട്ടും പൊളിയാതെ
നില്‍ക്കുന്നത്. സുര്‍ക്കി മിശ്രിതത്തിന്റെയല്ല, സായിപ്പിന്റെ പണിയുടെ
ഉറപ്പാണ് അതിനു കാരണം.

ഇത്രയേറെ ഭൂചലനങ്ങള്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ പൊട്ടാതെ നിന്നത്
സായിപ്പിന്റെ പണിയുടെ ഉറപ്പാണ് . അല്ലാതെ നമ്മള്‍ അവിടെയും
ഇവിടെയും അല്പം സിമന്റ് വാരി പൊത്തി ഉറപ്പു കൂട്ടിയത് കൊണ്ടല്ല.
കുതിരവട്ടം പപ്പു ബുള്‍ഡോസര്‍ നന്നാക്കിയത് പോലുള്ള റിപ്പയറുകളാണ് നമ്മള്‍
പൊതുവേ നടത്താറുള്ളത്. റോഡായാലും പാലമായാലും മുല്ലപ്പെരിയാറായാലും ആ ഒരു
നിലവാരം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ട് പുതിയ ഡാമിന് അനുമതി
കിട്ടിയാലുടനെ സായിപ്പിന് ഒരു ടെലെഗ്രാം അടിക്കണം. അത് മറക്കണ്ട.

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................