അറിയാതെ മറന്നു പോയ ചില വരികള്‍ ... ഈണങ്ങള്‍....

ബാല്യത്തിന്‍റെ കവാടങ്ങള്‍ കടന്നു പോന്നവരാണ് നമ്മള്‍ എങ്കിലും നമ്മുടെ ഉള്ളിലും ഒരു കുട്ടിത്തം  ഇല്ലേ?ജാടകളുടെ മസിലുപിടുതതിനും അപ്പുറം നാം ഇഷ്ട്ടപെട്ടെയ്ക്കാവുന്ന പതിയെ എങ്കിലും പാടി രസിക്കാവുന്ന ചില പഴയ കുട്ടിപാട്ടുകള്‍ ഞാന്‍ എവിടെ ചേര്‍ക്കുകയാണ്........

 

                                              

       ‘ കാക്കേ കാക്കേ കൂടെവിടെ
         കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
         കുഞ്ഞിനുതീറ്റ കൊടുക്കഞ്ഞാല്‍
          കുഞ്ഞുകിടന്നു കരഞ്ഞീടും ( 2)
          കുഞ്ഞേ കുഞ്ഞേ നീ തരുമോ
           നിന്നുടെ കയ്യിലെ നെയ്യപ്പം (2)
           ഇല്ല തരില്ല നെയ്യപ്പം
           അയ്യോ കാക്കേ പറ്റിച്ചോ…….
           എന്നുടെ കൈയിലെ നെയ്യപ്പം’ (2)


2.
 ‘കൊച്ചുപൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചിവെച്ച ചൂട്പാല്‍ ഓടിചെന്ന് നക്കി
കുഞ്ഞു നാവ് പോള്ളിയപ്പോള്‍ കുഞ്ഞി പൂച്ച കേണു
മ്യാവു .. മ്യാവു…മ്യാവു…മ്യാവു….’

3.
‘കുഞ്ചിയമ്മക്കഞ്ചു മക്കളാണെ
അന്ച്ചമനോമന കുഞ്ചു ആണേ..
പഞ്ചാര തിന്നു നടന്നു കുഞ്ചു…
‘പഞ്ചാരക്കുഞ്ചു’എന്ന് പേര്‌ വന്നു
വഞ്ചിയില്‍ പഞ്ചാരചാക്കുമായി,
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
പഞ്ചാര തിന്നു മടുത്തു കുഞ്ചു…
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…!’


     4.
       ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
         കാക്ക കൊത്തി കടലിലിട്ടു
         മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
         ഓടാപ്പിള്ളേര്‌ഓടിയെടുത്തു
          ചാടാപ്പിള്ളേര്‌ ചാടിയെടുത്തു
          തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു…’
5.
“ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ”
“നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?”
“കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ”
     6.
      ‘കുടുകുടെചിരിച്ചിട്ടു
       കുളത്തില്ച്ചടി….
       കിടുകിടെ വിറച്ചിട്ടു
       പുറത്തുചാടി…
       കിരുകിരെകരഞ്ഞിട്ടു
       ഇലയില്‍ ചാടി…
       പോടുപോടെ പോടിഞ്ഞിട്ട്
       വായില്‍ ചാടി…
       കറുമുറെ തിന്നിട്ടു
      വയറ്റില്‍ ചാടി…
      ചടപടം പപ്പടം
      തവിടുപൊടി…’



 

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................