പാപ്പന്റെ തമാശകള്‍

                                             
പാപ്പന്‍ എന്ന് ഞാന്‍ വിളിക്കുന്നത്‌ എന്റെ കൊച്ചച്ചനെ ആണ്....തനിക്കു ഇത്തിരി ബുദ്ദി കുടുതലാണെന്ന് സ്വയം അവകാശപ്പെടുന്ന ഈ കക്ഷി, നാവിന്‍തുമ്പിലെ വാക്കുകള്‍ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്നവരുടെ എണ്ണവും ധാരാളം.............
പാലാക്കാര്‍ പൊതുവേ സരസര്‍  ആണെന്ന് പറയാറുണ്ട്‌ , അത് ഒരു വല്യ പരിധി വരെ ശരിയും ആണ് (ഈ ഉള്ളവളും ഒരു പാലാക്കാരി തന്നെ!!!!).സംസാരം ഒരു കല'യാണ് അല്ലെ?പാപ്പന്‍ അച്ഛന്റെ കുടുംബത്തിലെ ഏറ്റവും വലിയ സരസന്‍ തന്നെ ..... എന്തിനും ഏതിനും ഇവിടെ മറുപടി കിട്ടും......... ഇപ്പോള്‍ മീനച്ചിലാറിന്റെ തിരത്ത് , 'ഊത്ത' പിടിക്കാന്‍ പോയിട്ടുണ്ടാവും കക്ഷി വരുന്നവഴി ആരെങ്കിലും ചോദിക്കും " സുകുവേ ...... മീന്‍ ഒത്തിരി കിട്ടിയോ ?"ചിലപ്പോള്‍ "ഇത്തിരിയെ കിട്ടിയുള്ളൂ ഒരു 10 കിലോ"എന്നാവും മറുപടി അല്ലെങ്കില്‍ "ഓ.... ഒരു തിമിന്ഗലം ആയിരുന്നു നമുക്കെന്തിനാ അത്രയും വലുത് ? ഞാന്‍ അതിനെ തോട്ടിലേയ്ക്കു തന്നെ വിട്ടു"  എന്നാവാം മറുപടി.ഓരോരോ കാലങ്ങളിലും പപ്പന്റെ കൈയില്‍; ഓരോ പാട്ടുകള്‍ ഉണ്ടാവും ,അതില്‍ ഒന്നാണ് ഇതു നിങ്ങള്‍ കേട്ടിട്ട് ഉണ്ടായിരിക്കാം -
                                            "ശിവശങ്കരന്റെ  കഴുത്തിലിരുന്നൊരു ശംഖുവരയന്‍ ചോദിച്ചു ....
                                              മഹാവിഷ്ണുവിനെ വഹിച്ചുനടക്കും മകനേ ... ഗരുഡ സുഖമാണോ ?"  അതുപോലെ വി .ടിരാജപ്പന്റെ " പൊത്ത്‌പുത്രി"എന്ന കഥാപ്രസംഗത്തിന്റെ ഭാഗങ്ങള്‍ (ഇതിലെ നായിക ഒരു എലി ആണ് ).എന്റെ ചെറുപ്പത്തില്‍ ഒരു സംഭവം ഉണ്ടായി 'ഒരു ദിവസം അമ്മ നോക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ ഒരു പാമ്പ്‌.... അച്ഛനും പാപ്പനും വീട്ടില്‍ ഉണ്ടായിരുന്നു....ഭയങ്കര ബഹളം ,ബഹളത്തിനു  മുന്നില്‍ പാപ്പന്‍തന്നെ!!" വടി എടുക്കെടാ ...... അടിക്കെടാ". കട്ടില്‍ മാറ്റിയതും അച്ഛന്‍ പൊതിരെ അടിതുടങ്ങി.പെട്ടെന്ന് ഒരു 'പൊട്ടിച്ചിരി' ...... പാപ്പന്‍ തന്നെ !!!അപ്പോഴാണ് കണ്ടത് 'അത് പാമ്പ്‌ ആയിരുന്നില്ല പപ്പന്റെ ഒരു കറുത്ത 'ബെല്‍റ്റ്‌' ആയിരുന്നു.
 ഒരിക്കല്‍  ഒരു  വേനല്‍അവധിയ്ക്ക് ഞാന്‍ അച്ഛന്റെ വീട്ടില്‍ നില്‍ക്കുന്ന ഒരു ദിവസം , ചിറ്റയെ (പപ്പന്റെ ഭാര്യ )പറമ്പില്‍ നിന്നും കുളവി  കുത്തി , ചിറ്റ വീട്ടിലേയ്ക്ക് ഓടി വന്നു , ഞാന്‍ നോക്കുമ്പോള്‍ പാപ്പന്‍ അങ്ങോട്ടോ പോകുന്നത് കണ്ടു , ന്തോ പ്രഥമ ശുശ്രുഷയ്ക്ക് ന്തോ എടുക്കാന്‍ പോകുകയാണെന്ന് ഞാന്‍ കരുതി പക്ഷെ ഒരു വിറകു കഷണവും ആയി തിരിച്ചു വന്ന പാപ്പന്‍ അത് ഒരു മൈക്ക് പോലെ പിടിച്ചു എന്നിട്ട് സംസാരം തുടങ്ങി "ഒരു യുവതിയെ കുളവി  കുത്തിയിരിക്കുകയാണ് ,എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ചോദിച്ചറിയാം " എന്നിട്ട് 
ചിറ്റയോട് ചോദ്യങ്ങള്‍ തുടങ്ങി "എങ്ങനെയാണ് ഇതു സംഭവിച്ചത് ?,ആദ്യം അനുഭവപെട്ടത് വേദനയോ/ഞെട്ടലോ?"അവസാനം പാപ്പന്‍ പറഞ്ഞു നിര്‍ത്തി "തേക്കുംപടവില്‍ വാര്‍ത്തകള്‍ക്കു വേണ്ടി ടി.കെ സുകുമാരന്‍".......................
           ഓര്‍ത്തെടുക്കാന്‍ എങ്ങനെ എത്ര  എത്ര സന്ദര്‍ഭങ്ങള്‍ .............!! ഒരിക്കല്‍ സുനാമി വന്ന ആ സമയത്ത് ഞാനും പപ്പനും കുടി എത്ര തവണ അച്ഛന്റെഅമ്മയെ കളിപ്പിച്ചിട്ടുടെന്നോ............പത്രം വായിക്കുമ്പോള്‍ വാര്‍ത്തകള്‍ കൂട്ടിക്കുട്ടി വായിക്കും, അതുകേട്ടു അമ്മ , "എന്നിട്ട്......... അയ്യോ കഷ്ട്ടം ....." എന്നൊക്കെ പറയും, പിന്നെ പകല്‍ മുഴുവന്‍ പ്രസ്തുത  വാര്‍ത്തയെ കുറിച്ച് ആകുലതപ്പെട്ടുകൊണ്ടിരിക്കും..... !!!!!
           ഞാന്‍ അവിടെ ചെല്ലുമ്പോള്‍ വിശേഷങ്ങളെല്ലാം പറയും ഈ സമയത്ത് പപ്പന്റെ ഒരു അനൌന്‍സ്മെന്റ് ഉണ്ടാകും "എപ്പോള്‍ കേള്‍ക്കുന്നത് ഇലയ്ക്കാട്  വാര്‍ത്തകള്‍ വായിക്കുന്നത് ശരണ്യ മോഹനന്‍ ". എന്റെ അനുഭവത്തില്‍ നിന്നായത്‌ കൊണ്ട് എനിക്ക് ഇതെല്ലാം ...വളരെ താല്പര്യത്തോടെ ഓര്‍ക്കുന്നു .... നിങ്ങളോട് പറയുന്നു ,നിങ്ങള്‍ക്ക്‌ ഇതു എങ്ങനെ അനുഭവപ്പെടും എന്ന് എനിക്കറിയില്ല, എന്തായാലും അധികം നീട്ടുന്നില്ല ബാക്കിയൊക്കെ പിന്നിടെന്നെകിലുമൊക്കെ പറയാമെന്നു കരുതുന്നു .ഇതോടെ ഇന്നത്തെ വാര്‍ത്തകള്‍ കഴിഞ്ഞു നന്ദി നമസ്ക്കാരം.

Comments

Jeeson Joseph said…
ha ha ....kollammmm....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................