വീണ്ടും ഒരു മഴക്കാലം വരവായി.......



എന്താണ് മഴ ?
"കടല്‍ജലം നിരാവിയായി   ആകശത്തേയ്ക്ക് ഉയര്‍ന്നു തണുത്തുറഞ്ഞു കാറ്റടിച്ചു ഭുമിയില്‍ പതിക്കുന്നു" - ഇതു ഞാന്‍ പഠിച്ചിട്ടുള്ളതും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുള്ളതും ആയ ഒരു സത്യം
നിങ്ങളുടെ ഒര്‍മകളിലും കാണും ഈ വാക്കുകള്‍ ..................
ഇതേ വാക്കുകള്‍ കാണാപാഠം പഠിക്കാന്‍ ശ്രമിചിട്ടുണ്ടാക്കും നമ്മള്‍
അതിലും  എത്രയോ മുന്നില്‍ നില്‍ക്കുന്നതായിരിക്കും ഓര്‍ക്കാപ്പുറത്ത് നമ്മെ നനയിച്ചിട്ടു കടന്നുപോയ ഒരു  കുസൃതിമഴയുടെ ഓര്‍മ്മ ....................അല്ലെ ?
" ദേവതകളുടെ കണ്ണിരാണ് മഴ " എന്ന് വായിച്ചിട്ടുണ്ട്

മഴപെയ്യുന്നത് എങ്ങനെ എന്ന ചോദ്യയത്തിനു " ചറപറ ചറപറ ............ചറപറ ചറപറ " അന്ന് ഉത്തരം പറഞ്ഞു ക്ലാസ്സില്‍ മുഴുവന്‍ ചിരി പടര്‍ത്തിയ ഒരു കുസൃതിപയ്യന്‍ ...........
നിറവേയിലിന്റെ മീനത്തില്‍ കൊയ്തുകഴിഞ്ഞ പാടങ്ങളിലെ വേനല്പ്പുഴ താണ്ടിയെത്തുന്ന കൊമരത്തെ പോലെ ആണ് ഇടവപ്പാതി മഴയും - പട്ടുടുത്തു , അരമണിക്കിലുക്കി മഴക്കാലം വരുന്നു .................
ഇടവതിന്റെ  ഉത്സവമാണ് മഴ .....................
പുതിയ ഒരു സ്കൂള്‍ വര്ഷം ഇതോടൊപ്പം ഉണരുകയായി.............
പുത്തന്‍ ഉടുപ്പുകളും പുസ്തക സഞ്ചിയം നനയ്ക്കാന്‍ ഓടിയോടി എത്തുന്ന ചെറു മഴകള്‍............

"മഴയ്ക്ക്‌ എത്ര വേഷങ്ങള്‍. ഭാവങ്ങള്‍ അല്ലെ ?!
കുട്ടികള്‍ക്ക് -സ്കൂള്‍ യാത്രയിലെ സഹയാത്രികന്‍............
ഓലമേഞ്ഞ കുടിലിനുള്ളില്‍ ദുര്‍ബലമായമണ്‍ഭിത്തി നനച്ചു , അതിലൂടെകിനിഞ്ഞ്‌  ഇറങ്ങുന്നത് ദാരിദ്ര്യത്തിന്റെ മഴ .................
ക്രിക്കറ്റ്‌ പിച്ചിനെ പൊതിഞ്ഞു കനക്കുന്ന മഴ TV യുടെ  മുന്നില്‍ ഇരിക്കുന്ന യുവത്വത്തിന്റെ ശപിക്കപെട്ട മഴ..
മുറ്റവും പറമ്പും ഇല്ലാതെ ഫ്ലാറ്റ് വാസികള്‍ക്ക് മഴ ജനലിന്റെ പുറത്തു കു‌ടി ഒഴുകി പോകുന്ന  വെള്ളത്തുള്ളികള്‍ മാത്രം ..
കാട്ടിലും താഴ്വരയിലും മഴഏകാകിയായി മാറിയേക്കാം .........................
കാലം തെറ്റി പെയ്യുന്ന മഴകള്‍.....പുതുമണ്ണിന്റെ ഗണ്ഡം ഉണര്‍ത്തി കടന്നു പോയ വേനല്‍ മഴകള്‍......അല്ലെ ?!
ഓര്‍മയുടെ തീരങ്ങളില്‍ നനുത്ത സ്പര്‍ശനങ്ങള്‍ നല്‍കി മഴ വീണ്ടും നമ്മെ കാത്തിരിക്കുന്നു....:)

എന്തൊക്കെ  ആയാലും......... കടന്നു വരുന്ന മഴക്കാലത്തെ നമുക്ക് വരവേല്‍ക്കാം ...........................
ഒരു നിമിഷം............... തല ചായ്ക്കാന്‍ ഒരു ഇടം ഇല്ലാത്ത  മനുഷ്യരെ  ഓര്‍ക്കണം...............

പിന്നെ,എത്ര  തിരക്ക്  ആണെങ്കിലും  എപ്പോഴെന്ക്കിലും മഴ  ആസ്വദിക്കാന്‍  നിങ്ങള്‍ക്ക് കഴിയട്ടെ ................
ഇവള്‍ സംഹാരരുദ്ര ആകുമ്പോഴും ഈ നാട് സുരക്ഷിതം ആയിരിക്കട്ടെ............

Comments

കേസരി said…
ശരന്യ മോഹന്‍
വളരെ ആകര്‍ഷകമായ അവതരണം ,ഗാംഭിര്യവും അകവും ഉള്ള രചന
ഇത്ര ആകര്‍ഷകമായി എങ്ങനെ ക്രമീകരിച്ചു.
തുടരുക മുന്നോട്ട്... എല്ലാ ഭാവുകങ്ങളും ......

സ്നേഹപൂര്‍വ്വം കേസരി

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................