Posts

ഓസ്കാർ

Image
ഇത് എനിക്കുള്ള ഒരോർമ്മപ്പെ ടുത്തലാണ് നീയെവിടെയാണെന്നുള്ളൊരു പിൻവിളിയാണ് പക്ഷേ ഇത് എത്രമാത്ര മുൾക്കൊള്ളാൻ അല്ലെങ്കിൽ വിളികേൾക്കാൻ എനിക്ക് സാധിക്കുമെന്ന് തിരിച്ചറിയാനാകാത്തയൊന്ന് ! നൂറുശതമാനം തികഞ്ഞ കാഴ്ചയോടെ -കേൾവിയുടെ- പ്രതീക്ഷയുംആന്മവിശ്വാസവും കൈമുതലുണ്ടായിരുന്നൊരു  സമയത്തിന്റെ ഓർമ്മതുണ്ട് ! നഷ്ട്ടപ്പെട്ട കാലിനുപകരംകിട്ടിയകൃത്രിമക്കാൽ ജന്മസിദ്ധമായ ഭയംകൊണ്ട്മാറ്റിവെച്ചിട്ടൊടുവിൽ മുങ്ങിത്താഴുന്ന ജീവിതത്തിന്റെ അവസാന കച്ചിത്തുരുമ്പെ ത്തിപ്പിടിക്കാൻ  ഒരാഴ്ചമാത്രം പരിചയമുള്ളൊരു കൃത്രിമക്കാലിനും ശാന്തിനിലയത്തിലെ വിമലസിസ്റ്റർ തന്നൊരു മരത്തിന്റെ വടിയുമായി വീണ്ടും പ്ലസ് വണ്ണിന് ചേർന്ന ദിവസങ്ങൾ ,ഞാൻ മുഴുവനായും അർപ്പിക്കപ്പെട്ട ക്ലാസുകൾ .....................ജീവിതത്തിൽ എനിക്കു കിട്ടിയ ഓസ്കാർ ആയിരുന്നു ഈ  സമ്മാനം ,ഈ പുസ്തകത്തിന്റെ ഓരോ പേജും ഞാൻ ഹൃദത്തിലേറ്റുവാങ്ങിയിരുന്നു.......ഇന്നീ ബുക്ക് കാണുമ്പോൾ എനിക്കക്കമിട്ട് നിരത്താനാവുന്നു -എന്നോടൊപ്പമിന്നുള്ള അലസതകൾ ,അക്ഷരങ്ങളിൽനിന്നുള്ള അകലങ്ങൾ ,ചിന്തകൾ തട്ടിയുണർത്താത്ത മയക്കങ്ങൾ ,പൂർണ്ണതയില്ലാത്ത ഉണർവുകൾ ...............!!!...

പഴംചുട്ടതുംഞാനും

Image
"അനിയത്തി തീരെ ചെറുതായിരുന്നപ്പോള്‍ അമ്മ അവള്‍ക്ക് ചുടുന്ന പഴത്തിന്റ പങ്ക് വാശിയോടെ കഴിച്ചുശീലിച്ച രുചി! വളര്‍ച്ചയുടെ വഴിവക്കില്‍ വാശി മറന്നുവച്ചപ്പോഴും കൂടെവന്നയീ സ്വാദ് വീണ്ടും മുന്നിലെത്തിച്ചതും അവള്‍ - അനിയത്തി"
Image
ഞാൻ പറയുന്നതിനെല്ലാം ചെവിതരാൻ .... "ആ കഥ ഒന്നുകൂടി പറയ്യോ ?" എന്ന് കൊഞ്ചാൻ ... പിന്നെ, ഞാൻ ചൊല്ലിക്കൊടുക്കുന്നതെല്ലാം ഏറ്റുപാടാൻ ശ്രമിച്ച്, ഞാനൊരു ഗായികയാണെന്ന് ആദ്യമായി പറഞ്ഞ, എല്ലാത്തിനുമുപരി എന്നെ സഹിക്കുന്ന ഈ കുഞ്ഞുങ്ങളെ ഞാനെങ്ങനെ സ്നേഹിക്കാതിരിക്കും ... :)

നുണക്കഥ

എന്റെയാണ് എന്റെയാണെന്നും പറഞ്ഞ് പകുത്തെടുക്കാൻ ബന്ധങ്ങൾക്കായ് അവകാശമുന്നയിച്ചവൾ- അവരിലാദ്യത്തെ അനാഥയായി തീരുന്നൊരു കഥയുണ്ട് ! അനുഭവത്തിന്റെ ചൂരിനുള്ളിൽ പകർത്തിയെടുക്കാൻ വാക്കുകൾ പിടിതരാഞ്ഞതിനാൽ ഞാനതിനെ നുണക്കഥയാക്കി വെറുമൊരു കള്ളകഥ !

വീണ്ടും പിച്ചവെച്ചു പതിനാറാം വയസിൽ

Image
"അതേ, കഴിഞ്ഞദിവസം കാലുമുറിച്ചു മാറ്റപെടെണ്ടിവന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നല്ലോ,അതുകഴിഞ്ഞ് മുറിവ് ഉണങ്ങിയെന്ന് ഉറപ്പാക്കിയ ഉടനെ പുതിയ കാലിനുള്ള അളവെടുത്തു !തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന ആ ചീഫ് എഞ്ചി നീയർ മുറിവ് ഉണങ്ങിയോയെന്നറിയാൻ കാലുമുറിച്ചുമാറ്റിയ ഭാഗത്തു ആദ്യമായി പ്രസ്‌ചെയ്തു നോക്കിയത് ഈ ജന്മത്ത് എനിക്ക് മറക്കാൻ പറ്റില്ല,മനസിലായികാണുമല്ലോ അന്ന് മുറിവ് പൂർണ്ണമായും ഭേദപെട്ടിരുന്നില്ല. അധികം വൈകാതെ തന്നെ പുതിയ കൃതൃമക്കാൽ തയ്യാറായി,പക്ഷേ അപ്പോഴേയ്ക്കും ഞാൻ കീമോ'യുടെ ഭ്രാന്ത വലയത്തിൽ പെട്ടിട്ട് ഒരു മാസംപിന്നിടുകയായിരുന്നു,മെലിഞ്ഞുകൊലുന്നനെ നീണ്ടമുടിയൊക്കെ പിന്നിയിട്ട് 2മാസങ്ങൾക്ക് മുൻപ് അളവെടുക്കാൻചെന്ന എന്നെ അവർ തിരിച്ചറിയുന്നത്‌ കൂടെയുണ്ടായിരുന്നവരെ കണ്ടിട്ടായിരുന്നു,കീമോ മരുന്നുകൾ എനിക്ക് തടിച്ചുചീർത്ത ശരീരവുംമൊട്ടത്തലയും കണ്‍പീലിപോലുമില്ലാത്തൊരു മുഖവും പിന്നെ നഘങ്ങളിൽ പോലും കരുവാളിപ്പും സമ്മാനിച്ചു കഴിഞ്ഞിരുന്നു.അളവ് പാകമാകാതെ ആ ലിമ്പ് ഉപേഷിക്കേണ്ടിവന്നു .പക്ഷേ,അത് എനിക്ക് യാഥാർത്യത്തിന്റെ നേർക്കൊരു ചൂണ്ടുവിരൽ അനുഭവം നല്കി,കാരണം പുതിയകാൽവെച്ച് നടക്കുക...

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

ഇതിപ്പോൾ 2013 ഒക്ടോബർ, പത്തുവർഷങ്ങൾക്ക് മുൻപ് അതായത് 2003 ഒക്ടോബർ, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 04.10.2003, ഈ തീയതി ഞാനങ്ങനെ ഓർമ്മപുതുക്കാറൊന്നുമില്ല, എങ്കിലും ഓരോ ഒക്ടോബർ കടന്നുപോകുമ്പോഴും എപ്പോഴെങ്കിലുമൊക്കെ ചിന്തയിലേയ്ക്ക് കടന്നുവരാറുണ്ട് എന്റെ രണ്ടാം ജന്മത്തെക്കുറിച്ച് ,എന്നുവെച്ച് ആ ഒരൊറ്റ ദിവസമല്ല കേട്ടോ നിർണ്ണായകം,അതൊരു ഹ്രസ്വകാല പ്രക്രിയയായിരുന്നു എന്നതാണ് വാസ്തവം ! മനസ്സിൽ എവിടെനിന്നോ കയറിക്കൂടിയ വിശ്വാസം അന്ന് നടക്കുന്ന മേജർ സർജറിയോടെ ഞാൻ മരിക്കാൻ പോകുകയാണ് എന്നുള്ളതായിരുന്നു !ഇടതുകാലിന്റെ പാതി മുറിച്ചുമാറ്റപെടുകയാണ്,പതിവിലേ റെ ഞാൻ അന്ന് ചിരിച്ചു - വർത്തമാനം പറഞ്ഞു എന്നൊക്കെ ഇളയചിറ്റ കഴിഞ്ഞ ഓണത്തിന് വന്നപ്പോൾ പറഞ്ഞു കണ്ണുനിറയ്ക്കുന്നത് കണ്ടു . ഓപ്പറേഷൻ തിയറ്ററിന് മുൻപിൽ എനിക്ക് പരിചയമോ,കേട്ടറിവോ ഉള്ള മുപ്പതോളം മുഖങ്ങൾ,ആരെക്കെയോ എന്നോട് സംസാരിച്ചിരുന്നു ,കൂടുതലും ആശ്വാസവാക്കുകളായിരിക്കണം,അവ ചെവികളെ കെട്ടിട്ടുള്ളൂ,കാരണം എത്രയോക്കെ ധൈര്യം ഭാവിച്ചാലും ഞാനെന്ന പതിനാറുകാരിയുടെ ബോധമണ്ഡലത്തിൽ അപ്പോഴേയ്ക്കു നേർത്ത് തീവ്രമായ ഒരു സൈറൻ മുഴങ്ങിതുടങ്ങിയിരുന്നു,ആദ്യം...
Image
"മഴയോടുള്ള എന്റെ പ്രണയകുറിപ്പുകൾ വായിച്ച കുറെയേറെ സുഹൃത്തുക്കൾ എന്നെ മഴയുടെ കാമുകിയായി അംഗീകരിച്ചിട്ടുണ്ട് !! ഇനിയൊരു രഹസ്യം പറയാട്ടോ,ഇതാണ് എന്റെ മഴ ! എന്റെ ഈ കിന്നാരങ്ങൾക്കെല്ലാം കാതുതന്ന -,മറുപടി തരേണ്ടിവരാറുള്ള ഒരു പാവം പാലക്കാടൻ മഴ !കാര ്‍മേഘങ്ങളെ ഒര്‍മ്മകളിലെയ്ക്ക് പതിച്ചുചേര്‍ത്ത്എന്നില്‍ പെയ്തുനിറയുന്നു - "എന്‍റെ മഴ"................................... 1. എന്‍റെ മഴയ്ക്ക്‌....(repost) എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്‍റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘനീഭവിക്കുന്നു!! നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്‍റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്‍റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു ചിന്തിക്കുന്നുവോ നീ?? നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത് മാത്രമല്ലെന്നതും സത്യം !! മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന മനസുകള്‍ക്ക് നീ അവരുടെതാകുന്നു ,അവിടെ നിന്‍റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാ...

സ്വിച്ചിഡ് ഓഫ്

"നീയെന്താ കോളെടുക്കാൻ വൈകിയെ .........." " ഞാൻ ദാ ..." അർച്ചനയുടെ മറുപടി പൂർത്തിയാകും മുൻപുതന്നെ രതീഷ്‌ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു "ഡീ...അമ്മാവൻ ഇപ്പോ വിളിച്ചിരുന്നു,അവര് ഓണത്തിന് വരുന്നുണ്ടെന്ന് ...." "ഉവ്വോ ....." ഇത്തവണയും അവൾ സംസാരിക്കാൻ മുതിരുമ്പോഴെയ്ക്കും ചെറുചിരിയോടൊപ്പം അവന്റെ വാക്കുകൾ ഒഴുകിയെത്തി "എനിക്ക് വല്ലാത്ത സന്തോഷം .... എന്താ പറയ്കാ... കുറെനാളുകൂടിയിട്ട് ....." അവൻ അപ്പോൾ മൊബൈൽ അല്പംകൂടി ചെവിയിലേയ്ക്കമർത്തി മുകളിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു ! "ഉം ......അതുപിന്നെ എനിക്കറിയില്ലേ കൊരങ്ങാ,അല്ലാ...ഓണത്തിന് എന്നുപറയുമ്പോൾ 15ന് ആയിരിക്കുമോ ?" "അല്ലടി പെണ്ണേ ...16നു രാവിലെ, പിന്നെ ഗിരിഷേട്ടന്റെ കുഞ്ഞിന് പേരിട്ടു 'വൈഗ' ,കിടു പേരല്ലേ ?" "ഉം ,നല്ല പേരാ,അല്ല മാഷേ 17നു നമ്മുടെ ട്രിപ്പ്‌ ...." "അവര് അന്നു വൈകുന്നേരംതന്നെ പോകുമായിരിക്കുഡീ... അനിതചേച്ചിയും കുഞ്ഞും വരുന്നില്ലെന്ന് അമ്മായി സൂചിപ്പിച്ചിരുന്നു " "അതിന് ചേച്ചിയിപ്പോൾ സ്വന്തം വീട്ടിലല്ലേ,മി...
പഴയൊരു ട്രങ്ക്പെട്ടി'- കാലപ്പഴക്കത്തിൽ പെയിന്റ് പൊളിഞ്ഞ് തുരുമ്പ്പൊളിഞ്ഞടർന്ന അതിന് പണ്ട് ആകാശനീല നിറവും ഒരു ചെറിയതാഴും  മൂന്ന് തക്കോലുകളും പിന്നെ ഉടമസ്ഥയായിട്ട് ഞാനും ഉണ്ടായിരുന്നു !!, ചിതലുകൾ എനിക്കായി എന്തൊക്കെയോ അതിൽ ബാക്കിവച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ആകാംഷ ! വീട്ടിൽനിന്നും മാറിനിന്ന് പഠിക്കാൻപോയ വകയിൽ ഞാൻ സ്വന്തമാക്കിയ സാധനജംഗമ വസ്തുക്കളിലുണ്ടായിരുന്ന മഞ്ഞനിറമുള്ള സോപ്പുപെട്ടി മുതൽ ആദ്യമായി എനിക്ക് ലഭിച്ച പ്രണയലേഖനങ്ങൾ വരെ അവസാനം ഞാനത് അടച്ചപ്പോൾ ഉണ്ടായിരുന്നു.... എല്ലാം ചികഞ്ഞുനോക്കുക തന്നെ ....
നീണ്ട 162 വർഷത്തെ സേവനത്തിനുശേഷം ടെലഗ്രാം(കമ്പി തപാൽ) ഇന്ന് രാത്രി 9 മണിമുതൽ ചരിത്രത്താളുകളിലേയ്ക്ക്........ നാട്ടുവഴിയിലെ പോസ്റ്റുമാന്റെ വരവുംകാത്തിരുന്ന കഥകൾ- രണ്ടു ദിവസമെങ്കിലും സമയമെടുത്തെത്തുന്ന ചിലവേറിയ ആ ചെറുസന്ദേശങ്ങൾ, എനിക്കറിയാത്ത ജീവിതങ്ങളുടെ അളന്നെടുക്കാനാവാത്ത ഓർമമകൾ........... മാറ്റങ്ങൾ ഉൾക്കൊള്ളുംമ്പോഴും, 'നിലനിർതതാമായിരുന്നു ചിലയിടങ്ങളിലെങ്കിലു'മെന്ന് പതംപറയുന്ന തലനരച്ചൊരു പഴമനസിന് ,എനിക്കറിയാത്ത അനുഭവത്തിന്റെ പൊള്ളയായ ചിരി .....

"ഞാ... നിങ്ങനാണ് ഭായ് ......"

Image
"ടീച്ചറ് അമ്പലാണോ പള്ളിയാണോ ?" പെട്ടന്നുവന്നൊരു ചോദ്യമായിരുന്നു അത്! എന്റെ ഇടതുകൈമുട്ടിനോട് ചേർന്നുനില്ക്കുന്ന അർച്ചനക്കുട്ടിയുടെ കണ്മഷിവലയം ചെയ്തിരിക്കുന്ന കുഞ്ഞ്ഉണ്ടക്കണ്ണുകളുടെ നോട്ടം അപ ്പോൾ എന്റെ മുഖത്തേയ്ക്ക് എത്തിനില്ക്കുന്നു! ചോദ്യം മനസിലാക്കാനൊന്നുമില്ല,ഹിന്ദുവോ ക്രിസ്ത്യാനിയോ എന്ന് ചോദിക്കാനുള്ള അറിവില്ല അത്രതന്നെ !എന്നിട്ടും ഞാൻ വീണ്ടും തിരക്കി "ങേ ... എന്താ ചോദിച്ചേ ?" അത് എനിക്ക് മറുപടി കണ്ടെത്താനുള്ള സമയമായിരുന്നു, "ഞങ്ങള് മുള്ളാൻ പോയിട്ട് വന്നപ്പോളില്ലേ ഈ അന്ന പറയുവാ ടിച്ചര് പള്ളിയാന്ന്" അർച്ചനയുടെ നേർത്തുമെലിഞ്ഞശബ്ദം ഇപ്പോഴും ഉയർന്നു കേട്ടു. പതിവുപോലെ പെൻസിൽ കടിച്ചുകൊണ്ട് അന്ന രംഗപ്രവേശം ചെയ്യുമ്പോൾ ഞാൻ ഓർമിപ്പിച്ചു. "പെൻസിൽ വായിൽ വെക്കരുതെന്നു പറഞ്ഞിട്ടില്ലേ ?" ആദ്യം പറയാൻവന്നത് വിഴുങ്ങിപോയെങ്കിലും അന്ന അത് പറഞ്ഞു "അല്ലേ ടിച്ചരെ അതോണ്ടല്ലേ കൊന്ത ഇട്ടെക്കുന്നേ ?" "പിന്നെ.... ഇന്നാള് ഞാൻ ഗംഗാമ്മേടെ കൂടത്തിൽ അമ്പലത്തിപോയപ്പോ ടിച്ചരെ കണ്ടാർന്നല്ലോ ?അല്ലേ ടിച്ചരെ കണ്ടില്ലേ ?" സന്ദീപിന് ആ കാര്യത്തിൽ ...

ആ വലിയ കുങ്കുമപൊട്ട്

 ഒരിക്കൽ നെറ്റിയിൽ ചിരിക്കുന്ന പൊട്ടുകളെക്കുറിച്ച് എഴുതിയ പോസ്റ്റിൽ വലിയകുങ്കുമപൊട്ട് തൊടുന്ന സരസമ്മടീച്ചറെക്കുറിച്ച് പറഞ്ഞിരുന്നു !ഇന്ന് ആ പൊട്ട് ഞാൻ വീണ്ടുംകണ്ടു , പഠിച്ച അതേ സ്കൂളിൽ അധ്യാപികയായി ജോലികിട്ടിയത് വല്യഭാഗ്യമായിയെന്ന് പലരും പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പക്ഷേ ഇപ്പോൾ ....... എന്നെ പഠിപ്പിച്ച ഒരു ടീച്ചറും(ചന്ദ്രമ്മ) ഇപ്പോൾ അവിടെയുണ്ട്.. സരസമ്മ ടീച്ചറിന്റെ ചിരിയ്ക്ക് ഭംഗിതെല്ലുംകുറഞ്ഞിട്ടില്ല !, ക്ലാസ്സിൽവന്ന് വീട്ടുകാര്യങ്ങളും വിശേഷങ്ങളും ഓർമ്മകളും പങ്കുവെച്ച് സംസാരിച്ചിരുന്ന മ്മൂന്നാംക്ലാസ്സിലെ എന്റെ ടീച്ചർ ! ടീച്ചർ മലപ്പുറം സ്കൂളിൽ ജോലിചെയ്യുമ്പോൾ ക്കൂട്ടൂക്കാരോന്നിച്ച് താമസിച്ചിരുന്നതും വൈകുന്നേരം കപ്പയുംമീനും ഉണ്ടാക്കികഴിച്ച് കൈപോലും കഴുകാൻ മിനക്കെടാതെ വർത്തമാനം പറഞ്ഞിരുന്ന കഥകൾ ഇപ്പോഴും ഓർക്കുന്നു എന്നുപറയുമ്പോൾ ടീച്ചറിന്റെ കണ്ണുകൾ വിടർന്നു "നീ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ ". എന്റെ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ടീച്ചർ ഇടയ്ക്ക് തിരക്കി "വേറൊരു ശരണ്യ ഉണ്ടായിരുന്നല്ലോ ഈ പടത്തിനടുത്ത് ,അമ്പലത്തിനുതാഴഭ...
Image
"ചെറിയ ചെറിയ മഴകൾ ഇടിയുംമിന്നലും കാറ്റുമൊന്നും അകമ്പടിയില്ലാതെ അവയിങ്ങനെ കുഞ്ഞുകുഞ്ഞ്  ഇടവേളകൾ അവശേഷിപ്പിച്ച് പെയ്തൊഴിയുകയാണ് ...... കനക്കുന്ന മാനത്തിന്റെമച്ചിനുതാഴെ കിളിർക്കുന്ന പച്ചനിറങ്ങൾ പണ്ടൊക്കെ എന്നോട് പറഞ്ഞിരുന്നത് -'സ്കൂൾതുറക്കാറായി'എന്നായിരുന്നുവല്ലേ? ഇക്കുറിയും ഞാനത് കേൾക്കുന്നുണ്ട്... ! വർഷങ്ങളേറെകഴിഞ്ഞ് ഞാൻ എന്റെ നാട്ടിലെ ഏക വിദ്യാലയത്തിലേയ്ക്ക് മടങ്ങുകയാണ് !പണ്ടത്തെപോലെ അല്ലെങ്കിൽ അതിനെക്കാളേറെ ആകാംഷയോടെ .... ഈ മഴകൾ എന്റെ ഓർമ്മകളെയുംചിന്തകളെയും ഒന്നിച്ചുചേർത്ത് ശീതികരിക്കുകയാണ്!!
Image
ദാ... ഈ വഴിയാണെന്ന് തോന്നുന്നു ........." കടന്നുപോന്ന ചെറുനാട്ടുവഴിയുടെ ഓർമമകളെ ആവാഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പുലമ്പി,പിന്നെ ഒരു നിമിഷം ശങ്കിച്ചുനിന്നു "ഇതു തന്നെയാണോ .......?" ചാഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിലേയ്ക്ക്‌ ചാരിനിന്നുകൊണ്ട് ഹരി തെല്ലുറക്കെ ചിരിച്ചു, "ന്താപ്പോ ഇത്ര അട്ടഹസിക്കാൻ ........." തിരിഞ്ഞു നോക്കാതെയാണ്‌ ചോദ്യം അതേ ചിരി അല്പം ശബ്ദംകുറച്ച് ആവർത്തിക്കുന്നതിനിടയിൽ അവനും കണ്ണോടിച്ചു എവിടെയെങ്കിലുമുണ്ടോ ആ ചുവന്ന വാകമരം?!! ഇപ്പോൾ അവളുടെ നോട്ടം അവന്റെ മുഖത്ത് വന്നുനില്ക്കുകയാണ് "യെന്തേ ഒന്നും പറയാത്തെ ...." അവളുടെ ശബ്ദത്തിനും ചിരിയുടെചുവ ! "അല്ലയോ ഭവതീ... എന്നെ നീപറഞ്ഞ ആ ഗുല്മോഹറുകളുടെ ചുവന്നതാഴ്വരയിലെത്തിച്ചാലും...."മസിലുപിടിച്ച നാടകീയഭാവം മുഖത്തുനിന്നും നഷ്ട്ടപെട്ട ആ നിമിഷം ഹരി വീണ്ടും പൊട്ടിചിരിച്ചു. "ആക്കല്ലേ.... അത് ഞാൻ കണ്ടുപിടിക്കും നോക്കിക്കോ " അവൾ വീണ്ടും നടന്നുതുടങ്ങിയിരുന്നു. "ചേട്ടാ...ഇവിടെയെവിടാ ഒരു വാകമരമുള്ളത്?" ഹരി നോക്കുമ്പോൾ കക്ഷി പശുവിനെ തീറ്റികൊണ്ടിരിക്കുന്ന ഒരാളുടെ അട...
Image
"വേനലിൽ വാടിയവശേഷിച്ച വേരുകളിൽ ലഭിച്ച നനുത്ത ചെറുനിറമഴകളുടെ സാമിപ്യങ്ങളിലൂടെ ഈ കറുകയ്ക്കും സന്തോഷവസന്തം......"

'വേഴാമ്പൽകൂട്'

Image
വേഴാമ്പലിനെ മഴയ്ക്കൊപ്പമാല്ലാതെ ഓർത്തെടുക്കുക അസാധ്യമാണെന്ന് തോന്നുന്നുവല്ലേ ??മേഘങ്ങൾക്കിടയിൽ മഴയെ പരതി എന്റെ കഴുത്ത് വേദനിച്ച അവസരങ്ങളിലെപ്പഴോക്കെയോ കേട്ടു "നീയാര് വേഴാമ്പലോ?"അന്ന് ഒരിക്കൽപോലും ചിരിയ്ക്കൊപ്പം അവയുടെരൂപം മനസ്സിൽ തെളിഞ്ഞിരുന്നില്ല,അതെന്താണ ാവോ?അറിയില്ല. മുട്ടയിട്ടതിന്ശേഷം പെണ്‍വേഴാമ്പൽ അടയിരിക്കാൻ ആരംഭിക്കുന്നസമയത്ത്,മരപ്പൊ ത്തിന്റെ(കൂടിന്റെ) മുഖഭാഗം കൊക്ക്മാത്രം കടക ്കാൻ പാകത്തിലുള്ള ദ്വാരം അവശേഷിപ്പിച്ച് അടയ്ക്കുകയാണ് പതിവ് ! ഇതേസമയം പുറത്തുള്ള ആണ്‍വേഴാമ്പൽ പ്രസ്തുത ദ്വാരംവഴി ഭക്ഷണം കൊക്കുവഴി നല്കുകയും ചെയ്യും.കുഞ്ഞുങ്ങൾക്കൊപ്പമ ാണ് പെണ്‍വേഴാമ്പൽ പുറത്തുവരിക ! ഈ അടുത്തിടെ ഇവയെക്കുറിച്ചുള്ള ഒരു വാർത്ത കാണുവാനിടയായി, മുട്ടകൾക്ക് അടയിരിക്കുന്നതിലെയ്ക്ക് കൂട്അടയ്ക്കപെട്ടത്തിന്റെ അടുത്തദിവസങ്ങലിലൊന്ന്മുതൽ ആണ്‍പക്ഷിയെ കാണാതായിരിക്കുന്നു,തുടർന്ന ് ജീവനപകടത്തിലായ പെണ്‍പക്ഷിയ്ക്ക് കമ്പിൽ കോർത്തുഭക്ഷണം നല്കികൊണ്ടിരിക്കുകയാണ് ,അവ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ''കൊക്ക്' !! ശ്വാസംപിടിച്ച് ഞാനതിലേയ്ക്ക് നോക്കിയിരിക്കുമ്പോഴുണ്ട് അനിയത്തിയുടെ ഡയ...
"മാമ്പഴത്തിന്‍റെ കുളിരും കനകവെയിലിന്‍റെ വിയർപ്പുമായി ഒരു 'മീന'മാസം കൂടിപിറന്നിരിക്കുന്നു ..........."
"നമ്മുടെ ഇലയ്ക്കാട് സ്കൂളിലിന്ന് ആനുവേഴ്സറിയാണല്ലേ .. രാവിലെതന്നെ പാട്ട് വെച്ചിട്ടുണ്ട് ! ഇത്തവണയും ജോഷിചേട്ടന്‍ ആയിരിക്കുമോ ? പലകാലഘട്ടങ്ങളിലെ ഈ പാട്ടുകള്‍ക്കൊപ്പം ചെമ്പകപൂക്കള്‍ പെറുക്കിയും നെല്ലിമരചോട്ടിലൊളിച്ചും എത്രയെത്ര ഓര്‍മ്മകള്‍ ഉണര്‍ന്നിട്ടുണ്ടാവും ... ഇടയ്ക്കെപ്പോഴോ മേരിടിച്ചര്‍ ചൂരല്‍കൊണ്ട് ഡെസ്ക്കില്‍ ആഞ്ഞടിക്കുന്നു "ആരാ സംസാരിക്കുന്നത് .... " ചുവന്ന ലിപ്സ്റ്റിക്കിന്‍റെയും റോസ്പൌഡറിന്റ്റെയും ഗന്ധമുള്ള ഓര്‍മകള്‍ക്ക് എന്‍റെ ബാല്യത്തിന്‍റെ ചടുലത !
മാനത്തപ്പന്‍ തേങ്ങകള്‍പെറുക്കി പത്തായത്തിലിടുന്ന ശബ്ദം ! കൈപ്പിഴപറ്റി അതിലൊന്ന് വീണത്‌ എന്‍റെ മനസിലോ ?
Image
മൂന്നുവയസുളള ഒരു കുഞ്ഞിനെ കാമവെറിയോടെ നോക്കിയവനെ മനുഷ്യനെന്ന് വിളിക്കരുത്, അവനെ വിളിക്കാന്‍ ഒരുപാട് മറ്റുപേരുകള്‍ വേറെയുള്ളപ്പോള്‍...... കഴിഞ്ഞദിവസം എറണാകുളത്ത്‌ വഴിയരികില്‍ നിരന്നിരുന്ന കടുത്തവര്‍ണ്ണങ്ങള്‍ കൂടിക്കുഴഞ്ഞകാഴ്ച സമ്മാനിച്ച ഒരു നാടോടികൂട്ടം, അവര്‍ക്കിടയിലും എത്ര കുരുന്നുകള്‍ !! അമ്മയുടെ അരികിലേയ്ക്ക് മണ്ണിലൂടെ മുട്ടില്‍ഇഴഞ്ഞു വരുന്ന കുഞ്ഞിനെ ഞാന്‍ പലതവണ തിരിഞ്ഞു നോക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു "മിടുക്കി വാവ ", ഞാന്‍ വീണ്ടും നിരീക്ഷണം തുടരുമ്പോള്‍ സഹോദരന്‍ പറയുകയുണ്ടായി"ഇവളുടെ നോട്ടംകണ്ടിട്ട്  അടുത്ത കഥ ഇവിടുന്നുതന്നെയെന്ന് തോന്നുന്നു " ഉറക്കെചിരിക്കവേ സുഹൃത്ത് കൂട്ടിചേര്‍ത്തു "ഹെന്തുചെയ്യാം അതും നമ്മളുതന്നെ വായിക്കേണ്ടി വരുമല്ലോ!" ചമ്മലുമറച്ചുകൊണ്ട് ഞാന്‍ ചടുലതയില്‍ പറഞ്ഞു "ഹേയ് ... ഇല്ല " ഏകദേശം പതിഞ്ചോളംപ്രായമുള്ള ,ചുവന്നചേല ചുറ്റി, സീമന്തരേഖയില്‍ കുങ്കുമം വാരിപ്പൊത്തി നിന്നിരുന്ന ഒരുവള്‍ അടുത്തുനിന്ന മനുഷ്യനോട് കയര്‍ത്തുസംസാരിക്കുന്നു,ഞങ്ങള് ‍ മുന്നോട്ട് നടന്നുപോന്നപ്പോഴും ആ ശബ്ദം പിന്തുടരുന്നുണ്...