"ശുഭം എന്നുകരുതി വരവേറ്റ ഇന്നത്തെ പുലരിയില്‍ ആദ്യംഎത്തിയത് തികച്ചും അശുഭകരമായ വാര്‍ത്ത എന്റെ വളരെ അടുത്ത സുഹൃത്ത് ലിനോയുടെ അച്ഛന് മരിച്ചിരിക്കുന്നു!!ഇന്നലെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ് ,പിന്നീട് ആ ഉറക്കത്തില്‍ നിന്നും ഉണനര്ന്നില്ലത്രേ!!! മരണം രംഗബോധമില്ലാത്ത കോമാളിയായി ആ ഇരുട്ടിന്റെ മറവിലൂടെ എപ്പോഴോ കടന്നു ചെന്നിരിക്കുന്നു...ഒരിക്കലും കണ്ടിട്ടിട്ടില്ലാത്ത ലിനോയുടെ അപ്പായി'അല്ല ലിനോ എന്ന 'മാഷ്' എന്ന് ഞാന്‍ വിളിക്കുന്ന എന്റെ സുഹൃത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് മനസ്സില്നീറുന്നതു....ഒരേഒരു മകനാണ് മാഷിന്റെ പ്രതീക്ഷളുടെ സ്വപ്നങ്ങളുടെകടയ്ക്കല് എവിടെയോ ഒരു വെട്ടുവീണിട്ടുണ്ടാകും !!വാര്‍ത്ത നല്കിയ ഞെട്ടല്‍ മാറും മുന്‍പ് അതെ വാര്‍ത്തയുമായി വീണ്ടും കോളുകള്‍ വന്നു .... ".സൗഹൃദസംഭാഷണങ്ങളില്‍ നമ്മള് വാചാലരാണ് പക്ഷെ സത്യം പറയാല്ലോ മാഷേ, ഇപ്പോള്‍ മാഷിനോട് പറയാന്‍ എനിക്ക് ഒരു വാക്ക്പോലും ഇല്ല ....ഞാന്‍ കുറെതിരഞ്ഞു ഇല്ല മാഷേ ഒന്നും ഇല്ല.....!! ശബ്ദങ്ങളില്ലാത്ത വാക്കുകളില്ലാത്ത ഒരുപിടി ഓര്‍മകളുടെ വറചട്ടിയിലാണ്ഞാന് തളര്‍ച്ചയുള്ള ...വിറയാര്‍ന്ന ചൂട് എന്‍...
മനസ്സില്‍ നല്ലവേനലും കണ്ണുകളില്‍ മഴയുംവാക്കുകളില്വസന്തവുമായി ഇരിക്കുമ്പോഴാണ് ആദ്യമായി ഈ കവിത കേള്‍ക്കുന്നത് - "ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.............." അന്ന് എനിക്ക് അതില്‍ കേട്ട് കൊതിതീരാത്ത വരികള്‍ ഇവയായിരുന്നു " അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.."" പിന്നീട് വാക്കുകളില്‍ മാത്രമല്ല മനസിലും പ്രതീക്ഷകളുടെ ഒരു വസന്തം മോട്ടിടവെ ഞാന്‍ വീണ്ടും ആ കവിതകേട്ടു ; ഇപ്പോള്‍ അതിലെ ആദ്യ നാലുവരികള്‍ എന്റെ മനസ് സ്വയം വീതംവെച്ചിരിക്കുകയാണ് ... അതിങ്ങനെ- "നീ ഒത്തിരിമാറി പോയല്ലോടി " പഴയസഹപാഠിയുടെമുഖത്ത് വര്‍ഷങ്ങളുടെ അകല്ച്ചയുടെയാതൊരു അപരിചിതത്വവും ഉണ്ടായിരുന്നില്ല ...അതുകൊണ്ടുതന്നെ ഞാനും മനസ്തുറന്നുതന്നെയാണ് ചിരിച്ചത് "യു .പി.എസ് ഇവിടെ വെച്ചാല്‍ മതി "... എന്റെ സഹപാഠി തുടരുകയാണ് "ആദ്യം സ്വിച്ച് ഓണ്‍ ചെയ്യണം " , ട് ഇത്രയുംപറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ ഹ ...
Comments