Posts

Showing posts from March 18, 2012

നിന്നോട് പറയുവാന്‍കഴിയാതെ പോകുന്നത് !!"

Image
മഴേ.........., നീ പെയ്തുകൊണ്ടേയിരിക്കുന്നു ...ഇപ്പോഴും നിന്റെ വരുവുനല്‍കിയകുളിര് എന്നെ വിട്ടുപോകുന്നതേയില്ല പക്ഷെ , നീ എത്തുന്നതിനു മുന്‍പുണ്ടായിരുന്ന കൊടിയവേനലില്‍.. വാടിക്കരിഞ്ഞ പുല്‍നാമ്പുകളുടെ മരണംകാത്തിരുന്ന വേരുകളിയ്ക്ക് നീ പകരുന്ന ജീവാമൃതത്തില്‍നിന്നും ഉത്ഭവിക്കുന്ന ആശ്വാസത്തിന്‍റെ, ഇളംചൂടുള്ളനിശ്വാസങ്ങള്‍ നിന്നിലേയ്ക്ക് അലിയുന്നത് നീ അറിയുന്നില്ലേ??നിന്റെ വരവ്സമ്മാനിച്ച ഈ കറുകനാമ്പുകളിലെ ഓരോ ഇളം പച്ചപ്പുകളും പ്രതിനിധികരിക്കുന്നത് ഒരായിരം വസന്തങ്ങളിലെയ്ക്കുള്ള വര്‍ണ്ണങ്ങളാണ്!!! അവ നിനക്കായി കരുതുന്നത് .............അത് പറഞ്ഞറിയിക്കുവനുള്ളവാക്കുകള്‍ എന്‍റെ കൈവശം ഇല്ലാതെപോയി !!എങ്കിലും എനിക്കറിയാം എന്‍റെ വാക്കുകള്‍ക്കും എത്രയോ മുന്‍പ് നീ അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നു എന്ന് !!
Image
      "നമ്മളുടെ ശബ്ദങ്ങള്‍ ആദ്യമായി ഇഴചേര്‍ന്നത്‌ ഈ മഴയെക്കുറിച്ചായിരുന്നു .... പങ്കുവെച്ച സ്മൃതികള്‍ക്ക് , ഇതേ മഴയുടെ താളമായിരുന്നു...... നിന്‍റെ വാക്കുകള്‍ പകര്‍ന്നത് ഇതേ നനുത്തകുളിരായിരുന്നു ......... സ്വപ്നങ്ങളുടെ കൊഴിയാത്ത മഴത്തുള്ളിയെ നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ അറിയുന്നു............ ഇവിടെ ഞാനുംനീയുംഈ മഴയും ഇല്ല, എല്ലാം ഒന്നുചേര്‍ന്നിരിക്കുന്നു!! നമ്മളായിരിക്കുന്നു !! , ഇനി വേര്‍തിരിച്ചെടുക്കുക വയ്യ !!....................................................................................".