"വീണ്ടും വളകിലുക്കം....?!!
കുപ്പിവളകളുടെ കിലുക്കം..! നേര്‍ത്തുമെലിഞ്ഞ് ആഴങ്ങളില്‍നിന്നെന്നപോലെയുള്ള ശബ്ദം!! തിരുവാതിരചുവടുകള്‍ക്കൊപ്പം ആര്‍ത്തുചിരിക്കുന്ന,ഉറക്കത്തി ലെ ചലനങ്ങളില്‍ പതിഞ്ഞുചിരിക്കുന്ന കുപ്പിവളകള്‍....,അവ ഇഷ്ട്ടപെടാതെ, ആ ചിരികള്‍ പരിചയമില്ലാതെ കടന്നുപോരാന്‍ കഴിയാതിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു അല്ലെ?ഒരുപക്ഷെ അതിലെ അവസാന കണ്ണിയിലെയ്ക്കാവാം ഞാന്‍ ചേര്‍ക്കപെട്ടിട്ടുണ്ടാവുക! പത്ത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൈകളില്‍ കുപ്പിവള..!! അവയുടെ നിറം,ശബ്ദം ഇവയൊക്കെ എന്‍റെ നിശബ്ദതയില്‍ ചലങ്ങള്‍സൃഷ്ട്ടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തി അശേഷം വേണ്ടാ..!ഒരുപക്ഷേ, അത് എന്‍റെ മനസിന്‍റെ ചിന്തകളുടെ വികൃതിയായിരിക്കാം!! എന്‍റെ മൌനം അവയിലെയ്ക്ക് പകര്‍ന്നതോയെന്തോ.....അവ പഴയതുപോലെ സംസാരിക്കുന്നില്ല,എന്‍റെ കൈകള്‍ക്ക് പഴയതിരക്ക് ഇപ്പോള്‍ ഇല്ലല്ലോ...അതായിരിക്കുമല്ലെ? ഞാന്‍ അവരെ നോക്കിയിരിക്കാറുണ്ട് ,പക്ഷേ..പണ്ടത്തെപോലെ "ഇതു കണ്ടോ...പുതിയ വളയാ എങ്ങനുണ്ട് ?" എന്ന് നിഷ്കളങ്കതയോടെ ആരോടും ഞാന്‍ ചോദിച്ചില്ല, "കുപ്പിവളയാ... അതുപൊട്ടി കൈമുറിയാതെ സൂക്ഷിക്കണം " എന്നെ ആരും ഓര്‍മിപ്പി...