നിന്നോട് പറയുവാന്‍കഴിയാതെ പോകുന്നത് !!"

മഴേ.........., നീ പെയ്തുകൊണ്ടേയിരിക്കുന്നു ...ഇപ്പോഴും നിന്റെ വരുവുനല്‍കിയകുളിര് എന്നെ വിട്ടുപോകുന്നതേയില്ല
പക്ഷെ , നീ എത്തുന്നതിനു മുന്‍പുണ്ടായിരുന്ന കൊടിയവേനലില്‍.. വാടിക്കരിഞ്ഞ പുല്‍നാമ്പുകളുടെ മരണംകാത്തിരുന്ന
വേരുകളിയ്ക്ക് നീ പകരുന്ന ജീവാമൃതത്തില്‍നിന്നും ഉത്ഭവിക്കുന്ന ആശ്വാസത്തിന്‍റെ, ഇളംചൂടുള്ളനിശ്വാസങ്ങള്‍ നിന്നിലേയ്ക്ക് അലിയുന്നത് നീ അറിയുന്നില്ലേ??നിന്റെ വരവ്സമ്മാനിച്ച ഈ കറുകനാമ്പുകളിലെ ഓരോ ഇളം പച്ചപ്പുകളും പ്രതിനിധികരിക്കുന്നത് ഒരായിരം വസന്തങ്ങളിലെയ്ക്കുള്ള വര്‍ണ്ണങ്ങളാണ്!!! അവ നിനക്കായി കരുതുന്നത് .............അത് പറഞ്ഞറിയിക്കുവനുള്ളവാക്കുകള്‍ എന്‍റെ കൈവശം ഇല്ലാതെപോയി !!എങ്കിലും എനിക്കറിയാം എന്‍റെ വാക്കുകള്‍ക്കും എത്രയോ മുന്‍പ് നീ അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നു എന്ന് !!

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

"എന്‍റെ മഴയ്ക്ക്‌................

"കശുമാവിന്‍ കമ്മലുകള്‍."