"വീണ്ടും വളകിലുക്കം....?!!
കുപ്പിവളകളുടെ കിലുക്കം..! നേര്‍ത്തുമെലിഞ്ഞ് ആഴങ്ങളില്‍നിന്നെന്നപോലെയുള്ള ശബ്ദം!!
തിരുവാതിരചുവടുകള്‍ക്കൊപ്പം ആര്‍ത്തുചിരിക്കുന്ന,ഉറക്കത്തി
പത്ത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൈകളില്‍ കുപ്പിവള..!!
അവയുടെ നിറം,ശബ്ദം ഇവയൊക്കെ എന്‍റെ നിശബ്ദതയില്‍ ചലങ്ങള്‍സൃഷ്ട്ടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിശയോക്തി അശേഷം വേണ്ടാ..!ഒരുപക്ഷേ, അത് എന്‍റെ മനസിന്‍റെ ചിന്തകളുടെ വികൃതിയായിരിക്കാം!!
എന്‍റെ മൌനം അവയിലെയ്ക്ക് പകര്‍ന്നതോയെന്തോ.....അവ പഴയതുപോലെ സംസാരിക്കുന്നില്ല,എന്‍റെ കൈകള്‍ക്ക് പഴയതിരക്ക് ഇപ്പോള്‍ ഇല്ലല്ലോ...അതായിരിക്കുമല്ലെ?
ഞാന്‍ അവരെ നോക്കിയിരിക്കാറുണ്ട് ,പക്ഷേ..പണ്ടത്തെപോലെ "ഇതു കണ്ടോ...പുതിയ വളയാ എങ്ങനുണ്ട് ?" എന്ന് നിഷ്കളങ്കതയോടെ ആരോടും ഞാന്‍ ചോദിച്ചില്ല,
"കുപ്പിവളയാ... അതുപൊട്ടി കൈമുറിയാതെ സൂക്ഷിക്കണം " എന്നെ ആരും ഓര്‍മിപ്പിച്ചതുമില്ല!
വളപ്പൊട്ട്‌കളിയ്ക്കായി കരുതിയിരുന്ന എന്‍റെ ശേഖരണ ഡപ്പിയിലേയ്ക്ക് അവസാനം ഇട്ടുവച്ചത് ഏത് നിറമായിരുന്നു??! ഇല്ല, ഓര്‍ക്കുന്നില്ല....അത് നഷ്ട്ടപെട്ടത്?അല്ല...ഉപേഷിച്ച്കളഞ്ഞത് എന്നായിരുന്നു?! എന്തിനാണ് ഇപ്പോള്‍ അതൊക്കെ ചിന്തിക്കുന്നത് അല്ലെ?
കാലപ്രവാഹത്തില്‍ അതൊക്കെ കുത്തിയൊലിച്ച് പോകേണ്ടത് അനിവാര്യമാണല്ലോ....അങ്ങനെ എത്രയെത്ര വളപ്പൊട്ടുകള്‍ എവിടെനിന്നൊക്കെ ഒഴുകിപോയിട്ടുണ്ടാകാമല്ലേ? അവയ്ക്കൊപ്പം നിയതമായ പേര് നല്‍കാനാവാത്ത പലതും ഒഴുകിപോയിരിക്കുന്നു ....., തിരികെലഭികാത്ത ആ ബാല്യത്തിനു ചെറിയ ചലനങ്ങളില്‍നിന്നും വാക്കുകളില്‍നിന്നും ഓരോനിറങ്ങളില്‍ നിന്നുമൊക്കെ ആഹ്ലാദം വേര്‍തിരിച്ചെടുക്കാനുള്ള കഴിവുണ്ടായിരുന്നു....,'ഭ്രാന്താണോയെന്ന് ആരെങ്കിലും സംശയിച്ചാലും വേണ്ടില്ല ഈ കുപ്പിവളകളുടെ സന്തോഷത്തിനൊപ്പം എനിക്ക് ഒരിക്കല്‍കൂടി ആര്‍ത്തു ചിരിക്കണം.
Comments