"എന്‍റെ മഴയ്ക്ക്................
എന്‍റെ മഴയ്ക്ക്....
എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്‍റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘനീഭവിക്കുന്നു!!
നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്‍റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്‍റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു ചിന്തിക്കുന്നുവോ നീ??
നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത് മാത്രമല്ലെന്നതും സത്യം !! മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന മനസുകള്‍ക്ക് നീ അവരുടെതാകുന്നു ,അവിടെ നിന്‍റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാണ് ...അവയെനിക്ക് കാണുവാന്‍കഴിയുന്നുണ്ട്,കാലദേശാനുസൃതമായി നിന്‍റെ വായനകള്‍ വിഭിന്നങ്ങളായി പല നിറങ്ങളില്‍ ,രൂപങ്ങളില്‍,സ്ഥാനങ്ങളില്‍ വേറിട്ട് നില്‍ക്കുന്നു!! ,പക്ഷെ ആ കാഴ്ചകള്‍ക്കും മനസിന്‍റെ കേള്‍വിക്കുമിടയില്‍ പ്രണയത്തിന്‍റെ അന്ധത ചൂഴ്ന്നു നില്‍ക്കുകയാണ് .!!
ഓര്‍മയിലെ ആദ്യ പുതുമഴയായി നീ പെയ്തിറങ്ങിയ നാള്‍ ,വരണ്ടഭൂമിയില്‍നിന്നും പറന്നുയര്‍ന്ന ഊഷരകുമിളകളുടെ മിഴികളോട് നിന്‍റെ നനവുകള്‍ പറഞ്ഞത് മുഴുവന്‍ നിന്നില്‍നിന്നും എനിക്കായുള്ള ദൂരത്തെക്കുറിച്ചായിരുന്നു....അകലങ്ങളില്ലാത്ത ദൂരം!!
മഴയെന്ന സുഹൃത്ത്...
മഴയെന്ന സന്താനം ....
മഴയെന്ന ദാതാവ് ...
മഴയെന്ന ശത്രു .....
നീയാകുന്ന സഹോദരന്‍ ....
നിന്‍റെ യാത്രയിലെ നിഴല്‍രൂപങ്ങള്‍ ....നിന്‍റെ ബഹുമുഖഭാവങ്ങളെ അറിയുമ്പോഴും ... എനിക്ക് നീ എന്‍റെ മഴയാകുന്നു,.......
പതിയുന്ന ഹൃദയതാളങ്ങള്‍ക്കും നിന്‍റെ കാലടികള്‍ക്കുമിടയില്‍ നിന്നെ ഞാന്‍ അറിയുന്നു ...എന്നെ ഞാന്‍ മറക്കുന്നു !!
ഞാന്‍ മറക്കുന്നവയത്രയും നിന്നിലെയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവിന്‍റെ ആദ്യക്ഷരങ്ങളില്‍ ,ഞാന്‍ നിന്‍റെ മൌനങ്ങളിലെയ്ക്ക്----------------------------

Comments
......നന്നായിട്ടുണ്ട് .......
മണ്ണിനുള്ളിലായ് നല്‍കിയ ഗര്‍ഭത്തിന്‍ നീര്‍ച്ചാലുകള്‍ അണപൊട്ടിയൊഴുകുന്നു നിറഞ്ഞ് തൂവുന്നു ............

===================================
മനോഹരം.....അവളൊന്നെത്തിനോക്കിയതെ ഈ കറുകനാമ്പുണര്‍ന്നല്ലോ.

മഴക്കാഴ്ചകള്‍ നയനാനന്ദകരം...
മഴയൊച്ചകള്‍ കര്‍ണ്ണാനന്ദകരം...
മഴയനുഭവങ്ങള്‍ പെയ്തു തീരുന്നില്ല...!
പെയ്തുകൊണ്ടേ.യിരിക്കുന്നു...
അവനിയിലും ഹൃദയങ്ങളിലും....
ശരണ്യയുടെ ശരണ്യം ശരത്കാല ശരലകം പോലെ...!
ശരണ്യയുടെ ശരണിയില്‍ ശര്‍വരീശപ്രഭ !
മഴക്കാഴ്ചകള്‍ നയനാനന്ദകരം...
മഴയൊച്ചകള്‍ കര്‍ണ്ണാനന്ദകരം...
മഴയനുഭവങ്ങള്‍ പെയ്തു തീരുന്നില്ല...!
പെയ്തുകൊണ്ടേ.യിരിക്കുന്നു...
അവനിയിലും ഹൃദയങ്ങളിലും....
ശരണ്യയുടെ ശരണ്യം ശരത്കാല ശരലകം പോലെ...!
ശരണ്യയുടെ ശരണിയില്‍ ശര്‍വരീശപ്രഭ !